ഞാന്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ കഴിഞ്ഞ 4 മാസമായി സൗദി സ്‌പോണ്‍സറോടൊപ്പം ജോലി ചെയ്യുന്നു. എന്റെ ഡ്രൈവിംങ് ശരിയല്ലെന്ന് പറഞ്ഞ് എന്നെ എപ്പോഴും ശകാരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നു. എനിക്ക് ഈ സൗദി യോടൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല.
ചോദ്യം 1
ഞാന്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ കഴിഞ്ഞ 4 മാസമായി സൗദി സ്‌പോണ്‍സറോടൊപ്പം ജോലി ചെയ്യുന്നു. എന്റെ ഡ്രൈവിംങ് ശരിയല്ലെന്ന് പറഞ്ഞ് എന്നെ എപ്പോഴും ശകാരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നു. എനിക്ക് ഈ സൗദി യോടൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. മറ്റൊരു സൗദി എന്നെ എടുക്കാന്‍ തയ്യാറാണ്. എന്നാല്‍ എന്റെ സൗദി റിലീസിന് 10,000 വേണമെന്ന് പറയുന്നു. എനിക്ക് അതിനുള്ള കഴിവില്ല. എന്ത് ചെയ്യും?
അബൂബക്കര്‍, മജ്മ
ഉത്തരം
സൗദി തൊഴില്‍ വകുപ്പ് അടുത്ത കാലത്ത് ആവിഷ്‌കരിച്ച മുസാനിദ് പദ്ധതി പ്രകാരം നിങ്ങളുടെ ജോലി സ്‌പോണ്‍സര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ പ്രൊബേഷന്‍ കാലാവധിയായ 90 ദിവസത്തിനുള്ളില്‍ നിങ്ങളെ പിരിച്ചു വിടണമായിരുന്നു.
ഇപ്പോള്‍ നാല് മാസം ആയ സ്ഥിതിക്ക് നിങ്ങളുടെ ജോലിയുടെ പ്രാവീണ്യം സ്‌പോണ്‍സര്‍ അംഗീകരിച്ചതായി കണക്കാക്കേണ്ടതാണ്. ഇനി നിങ്ങളെ പിരിച്ചു വിടണമെങ്കില്‍, ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 1 മാസത്തെ നോട്ടീസോ ശമ്പളമോ തരേണ്ടതുണ്ട്. ഫ്‌ലൈറ്റ് ടിക്കറ്റും തരണം.
എന്നാല്‍ നിങ്ങള്‍ മറ്റൊരാളിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറണമെന്ന് പറയുന്ന സ്ഥിതിക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ അപ്രസക്തമാവുകയും നിങ്ങളും സ്‌പോണ്‍സറും തമ്മിലുള്ള വിലപേശലായി മാറുകയും ചെയ്യും.
എന്ത് പ്രകോപനം ഉണ്ടായാലും നിങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള അവകാശം സ്‌പോണ്‍സര്‍ക്കില്ല. സ്‌പോണ്‍സര്‍ക്കെതിരെ നിങ്ങള്‍ക്ക് പോലീസില്‍ പരാതിപ്പെടാം.
ഇപ്പോഴത്തെ സ്‌പോണ്‍സറോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്തുള്ള ലേബര്‍ ഓഫീസിലെ മുസാനിദ് കമ്മറ്റിക്ക് പരാതി കൊടുക്കാം. ഒരാഴ്ചക്കുള്ളില്‍ അവര്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയോ ചെയ്യും.
ചോദ്യം 2
ഞാന്‍ 3 വര്‍ഷമായി റിയാദില്‍ ഒരു കമ്പനിയില്‍ ഐ.ടി പ്രൊഫഷണല്‍ ആയി ജോലി ചെയ്യുന്നു. മേശന്‍ വിസയിലാണ് ഞാന്‍ വന്നത്. ഇവിടെ വന്നതിനുശേഷം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍ ആയി ഇക്കാമ പ്രൊഫഷന്‍ മാറ്റി. ഇപ്പോള്‍ മറ്റൊരു കമ്പനിയില്‍ എനിക്ക് നല്ലൊരു ജോലി ഓഫര്‍ ഉണ്ട്.
അവര്‍ പുതിയ വിസയോ ലോക്കല്‍ ട്രാന്‍സ്ഫറോ തരാന്‍ തയ്യാറാണ്. അതിലേക്കു മാറുന്നതിനു വേണ്ടി കമ്പനിയോട് ചോദിച്ചപ്പോള്‍ ട്രാന്‍സ്ഫറോ എക്‌സിറ്റോ തരില്ലെന്ന് പറഞ്ഞു. എന്റെ ചോദ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
1. സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ?
2. റി എന്‍ട്രി യില്‍ പോയാല്‍ ഓണ്‍ ലൈന്‍ ആയി വിസ ക്യാന്‍സല്‍ ആക്കാന്‍ കഴിയുമോ?
3. അഥവാ കഴിഞ്ഞില്ലെങ്കില്‍ എത്ര നാള്‍ കഴിഞ്ഞാല്‍ പുതിയ വിസയില്‍ വരാം?
4.എക്‌സിറ്റില്‍ പോയാല്‍ ഉടനെ മടങ്ങി വരാന്‍ കഴിയുമോ?
ബഷീര്‍, റിയാദ്
ഉത്തരം
(1). നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് ജോലി സാധാരണഗതിയില്‍ ട്രാന്‍സ്ഫര്‍ (നഖല്‍ കഫാല) ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിലവിലുള്ള സ്‌പോണ്‍സര്‍ ചുവപ്പോ മഞ്ഞയോ നിതാഖത്ത് വിഭാഗത്തില്‍ പെടുന്നെങ്കിലോ കാലാവധി കഴിഞ്ഞ് ഒരുമാസം ആയിട്ടും ഇക്കാമ പുതുക്കാന്‍ കഫീലിന് കഴിഞ്ഞില്ലെങ്കിലോ തൊഴില്‍ മന്ത്രാലയത്തിന്റെ വേതനസംരക്ഷണനിയമം നടപ്പിലാക്കിയില്ലെങ്കിലോ നിങ്ങള്‍ക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെതന്നെ സ്‌പോണ്‍സര്‍ഷിപ് മാറ്റാം.
(2). റിഎന്‍ട്രി യില്‍ പോയാല്‍ ഓണ്‍ ലൈന്‍ ആയി വിസ ക്യാന്‍സല്‍ ആക്കാന്‍ കഴിയില്ല
(3). രണ്ട് വര്‍ഷം കഴിഞ്ഞ് പുതിയ വിസയില്‍ മടങ്ങി വരാം
(4). നാടുകടത്തല്‍ കേന്ദ്രം വഴിയല്ലാതെ എക്‌സിറ്റില്‍ പോയാല്‍ ഉടനെ മടങ്ങി വരാം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…