ഞാന്‍ റിയാദില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനില്‍ വര്‍ക്ക് ചെയ്യുകയാണ്. എനിക്ക് ഫാമിലി സ്റ്റാറ്റസ് കമ്പനി തന്നിട്ടില്ല എങ്കിലും ഭാര്യ നേഴ്‌സ് ആയതു കൊണ്ട് ഹോസ്പിറ്റല്‍ വിസയില്‍ എന്നോടൊപ്പം ഉണ്ട്. ആവശ്യമെങ്കില്‍ എന്റെ കമ്പനി ഫാമിലി സ്റ്റാറ്റസ് തരാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പിതാവിന്റെ മരണശേഷം മാതാവ് തനിച്ചാണ് രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. അവരും വിദേശത്ത് ജോലി ചെയ്യുന്നു. വീട്ടിലെ ഏക പുത്രനായ എനിക്ക് അമ്മയെ പെര്‍മനന്റ് വിസയില്‍ കൊണ്ട് വരുന്നതിനു വേണ്ടി എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ഒന്ന് വിശദീകരിക്കാമോ ?
ചോദ്യം 1
ഞാന്‍ റിയാദില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനില്‍ വര്‍ക്ക് ചെയ്യുകയാണ്. എനിക്ക് ഫാമിലി സ്റ്റാറ്റസ് കമ്പനി തന്നിട്ടില്ല എങ്കിലും ഭാര്യ നേഴ്‌സ് ആയതു കൊണ്ട് ഹോസ്പിറ്റല്‍ വിസയില്‍ എന്നോടൊപ്പം ഉണ്ട്. ആവശ്യമെങ്കില്‍ എന്റെ കമ്പനി ഫാമിലി സ്റ്റാറ്റസ് തരാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പിതാവിന്റെ മരണശേഷം മാതാവ് തനിച്ചാണ് രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. അവരും വിദേശത്ത് ജോലി ചെയ്യുന്നു. വീട്ടിലെ ഏക പുത്രനായ എനിക്ക് അമ്മയെ പെര്‍മനന്റ് വിസയില്‍ കൊണ്ട് വരുന്നതിനു വേണ്ടി എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ഒന്ന് വിശദീകരിക്കാമോ ?
നകുല്‍, റിയാദ്
ഉത്തരം
നിങ്ങളുടെ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആയതിനാല്‍ അമ്മയെ കൊണ്ടുവരാനുള്ള സ്ഥിരം ഫാമിലി വിസക്ക് അര്‍ഹതയുണ്ട്. എന്നാല്‍ നിയമപരമായി നിങ്ങള്‍ ഇപ്പോള്‍ സിംഗിള്‍ ആയതിനാല്‍ അമ്മയെ കൊണ്ടുവരാന്‍ ചിലപ്പോള്‍ വിസ കിട്ടിയെന്നു വരില്ല. അതിനാല്‍ ആദ്യം കമ്പനിയില്‍ നിന്നും ഫാമിലി സ്റ്റാറ്റസ് സമ്പാദിച്ച് ഭാര്യയെ നിങ്ങളുടെ ഇക്കാമയിലേക്ക് മാറ്റേണ്ടി വരും. അതിനുശേഷം ഓണ്‍ലൈന്‍ ആയി അമ്മയുടെ വിസ അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ നടപടിക്രമങ്ങള്‍ സാധാരണ ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതു പോലെയാണ്.
ആദ്യമായി 2000 റിയാല്‍ ഏതെങ്കിലും സൗദി ബാങ്ക് വഴി (SADAD) ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാമിലി വിസ വിഭാഗത്തില്‍ അടക്കണം. അതിനുശേഷം, ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ (ABSHIR) അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തു, സൈന്‍ ഇന്‍ ചെയ്തു, ഇ-സര്‍വീസസ് സെലക്റ്റ് ചെയ്തു ഇസ്തിക്ദാം ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍നിന്നും ഫാമിലി വിസ സെലക്റ്റ് ചെയ്യുക. അവിടെ ഫാമിലി വിസ അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദമായി കൊടുത്തിരിക്കുന്നത് കാണാം. ഇക്കാമയുടെ കാലാവധി 90 ദിവസത്തില്‍ കുറയാന്‍ പാടില്ല, 18 വയസ്സില്‍ കൂടുതല്‍ വയസ്സുള്ള ആണ്‍കുട്ടികള്‍ക്ക് വിസ കിട്ടില്ല, ഒരു സമയം ഒരു ഭാര്യക്ക് മാത്രമേ വിസ കിട്ടുകയുള്ളൂ, വിസക്ക് അര്‍ഹതയുള്ള പ്രൊഫഷന്‍ ഉണ്ടായിരിക്കണം, തുടങ്ങിയവയാണ് നിബന്ധനകള്‍.
തുടര്‍ന്ന് ഫാമിലി വിസ ആപ്ലിക്കേഷന്‍ (Family Visa Appplication) ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന പേജില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പൂരിപ്പിക്കണം. ഇത് പൂരിപ്പിച്ച് കഴിയുമ്പോള്‍ കിട്ടുന്ന “Apply for Family Visa” പേജിലും വ്യക്തിപരമായ വിവരങ്ങളാണുള്ളത്. എല്ലാ വിവരങ്ങളും ഇംഗ്ലീഷില്‍ അല്ലാത്തതിനാല്‍ അറബി ഭാഷ അറിയാവുന്ന ഒരാളിന്റെ സഹായം സ്വീകരിക്കുന്നത് നന്നായിരിക്കും. എല്ലാം പൂരിപ്പിച്ച തിനുശേഷം “Submit Family Visa” ക്ലിക്ക് ചെയ്യുക.
വിജയകരമായി അപേക്ഷ സമര്‍പ്പിച്ചാല്‍ കിട്ടുന്ന പ്രിന്റ് എടുത്ത് നിങ്ങളുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടണത്തിലെ പ്രധാന ചേംബര്‍ ഓഫ് കോമേഴ്‌സില്‍ അറ്റസ്റ്റ് ചെയ്ത് (നിങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആണെങ്കില്‍ അറ്റസ്റ്റേഷന്‍ ആവശ്യമില്ല) അവിടെത്തന്നെ അപേക്ഷ സമര്‍പ്പിക്കുക.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 1 മാസത്തിനകം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അപേക്ഷ കാലഹരണപ്പെട്ടുപോകും. അപ്പോള്‍ വീണ്ടും പുതിയ അപേക്ഷ ഓണ്‍ ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതുണ്ട്.
ചേംബര്‍ ഓഫ് കോമെഴ്‌സില്‍ കൊടുത്ത അപേക്ഷ അംഗീകരിച്ചാല്‍ ഇസ്തിക്ദാമില്‍ (Istiqdam) നിന്നും വിസ സ്ഥിരീകരിച്ച സന്ദേശം കിട്ടും.ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച വിസ വിദേശ മന്ത്രാലയത്തിന്റ വെബ്‌സൈറ്റി ലാണ് (https://visa.mofa.gov.sa/visaServices/OtherPersonsServices) പ്രത്യക്ഷപ്പെടുക. ഇതിന്റെ പ്രിന്റ് എടുത്ത് ഇന്ത്യയിലെ സൗദി എംബസ്സിയില്‍ നിന്നും വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് നാട്ടിലേക്ക് അയച്ചുകൊടുക്കണം.
ചോദ്യം 2
20 വര്‍ഷം ഞാന്‍ സൗദിയില്‍ ഉണ്ടായിരുന്നു. നിതാഖത് സമയത്ത് എന്റെ സുഹൃത്ത് പറഞ്ഞുതന്ന ഒരു സൗദിയുടെ പേരില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റി, 3 ദിവസത്തിനകം ഞാന്‍ റിഎന്‍ട്രി വിസയില്‍ നാട്ടിലോട്ട് പോന്നു. ചില പ്രശ്‌നങ്ങള്‍ കാരണം വിസ കാലാവധിക്ക് മുമ്പ് സൗദിയിലേക്ക് തിരിച്ച്‌പോകാന്‍ കഴിഞ്ഞില്ല. ഇതിനിടക്ക് പലതവണ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌പോണ്‍സറെ എല്‍പ്പിച്ച എന്റെ കാര്‍ അയാള്‍ ട്രാഫിക് നിയമം തെറ്റിച്ച് ഓടിച്ചതിനാല്‍ 3000 റിയാല്‍ പിഴ ഒടുക്കണമെന്ന് എനിക്ക് എസ്.എം.എസ് സന്ദേശം കിട്ടിയിരുന്നു. ഞാന്‍ അവിടെ ചെറിയ കച്ചവടങ്ങള്‍ ചെയ്താണ് ജീവിച്ചിരുന്നത്. എന്റെ സ്ഥാപനങ്ങള്‍ ഇപ്പോഴും നല്ല രീതിയിലാണ് നടക്കുന്നത്.
ഇപ്പോള്‍ ഞാന്‍ മറ്റൊരു വിസയില്‍ അങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം എനിക്ക് ഈ സ്‌പോണ്‍സറെ പരിചയപ്പെടുത്തിയ സുഹൃത്തിനോട് ഞാന്‍ വരുന്ന കാര്യം സംസാരിച്ചപ്പോള്‍ എന്നെ സൗദി “ബ്ലോക്ക്” ചെയ്തിട്ടുണ്ടെന്നും തിരിച്ചുവന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
സുരേന്ദ്രന്‍, തൃശൂര്‍
ഉത്തരം
കഫീലിന് നിങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ ഒരു അധികാരവുമില്ല. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, എയിഡ്‌സ് പോലുള്ള എന്തെങ്കിലും മാരകമായ പകര്‍ച്ചവ്യാധി ബാധിച്ചവര്‍, മദ്യവും മയക്കുമരുന്നും കേസ്സില്‍ പെട്ടവര്‍, ബാങ്ക് വായ്പ തിരിച്ചടക്കാത്തവര്‍, കൈക്കൂലി, വ്യഭിചാരം, സാമ്പത്തിക തിരിമറി, തുടങ്ങി സിവിലും ക്രിമിനലുമായ കേസ്സുകളില്‍പെട്ട് നാട്ടില്‍ പോയവര്‍ക്കാണ് ആജീവാനന്തവിലക്ക് വരാന്‍ സാധ്യതയുള്ളത്. മേല്‍പ്പറഞ്ഞ ഏതെങ്കിലും കേസ്സുകളില്‍ പെടാന്‍ സാധ്യതയില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും തിരിച്ചു വന്ന് പുതിയ ജോലിക്ക് ചേരാം.
നിങ്ങളുടെ പഴയ ഇക്കാമ നമ്പര്‍ സുഹൃത്തുവഴി സൗദിയിലെ ഏതെങ്കിലും ജനറല്‍ സര്‍വീസ് ഓഫീസിനു കൊടുത്താല്‍ അവര്‍ ജവാസാത്ത് (പാസ്‌പോര്‍ട്ട്) ഓഫീസില്‍ നിന്നും വ്യക്തിപരമായ വിവരങ്ങളുടെ കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ട് എടുത്തു തരും. ഇത് പരിശോധിച്ചാല്‍ പോലീസ് അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍ എന്ന വിവരം അറിയാന്‍ കഴിയും. അതനുസരിച്ച് നിങ്ങള്‍ക്ക് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കഴിയുമല്ലോ?
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…