| Wednesday, 6th May 2015, 12:15 pm

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോള്‍ എന്റെ അക്കൗണ്ട് മരവിപ്പിച്ചതായി കണ്ടു. മാനേജരെ കണ്ടപ്പോള്‍ ഇക്കാമ പുതുക്കാതെ പണമെടുക്കാന്‍ കഴിയില്ലന്നു പറഞ്ഞു. എന്റെ കമ്പനി നിതാഖത് ചുവപ്പ് വിഭാഗത്തിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ഇക്കാമ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എന്താണ് മാര്‍ഗ്ഗം?


ഭാഗം: 25


ചോദ്യം 1


കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോള്‍ എന്റെ അക്കൗണ്ട് മരവിപ്പിച്ചതായി കണ്ടു. മാനേജരെ കണ്ടപ്പോള്‍ ഇക്കാമ പുതുക്കാതെ പണമെടുക്കാന്‍ കഴിയില്ലന്നു പറഞ്ഞു. എന്റെ കമ്പനി നിതാഖത് ചുവപ്പ് വിഭാഗത്തിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ഇക്കാമ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എന്താണ് മാര്‍ഗ്ഗം?

സന്തോഷ്, ഹായില്‍


ഉത്തരം


ബാങ്ക് മാനേജര്‍ പറഞ്ഞത് ശരിയാണ്. ബാങ്ക് അക്കൗണ്ടും ഇക്കാമയുമായി  പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇക്കാമ പുതുക്കാതെ ഇനി പണം ബാങ്കില്‍ നിന്നും എടുക്കാന്‍ കഴിയില്ല. സാധാരണ ബാങ്കുകള്‍ അക്കൗണ്ട് മരവിപ്പിക്കുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് തന്നെ എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കാറുണ്ട്. അവരുടെ മുന്നറിയിപ്പുകള്‍ കാര്യമായി എടുത്ത് മുഴുവന്‍ പണവും ഇക്കാമ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പിന്‍വലിച്ചിരുന്നെങ്കില്‍ ഇന്ന് ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നു. ഇനി രണ്ടു ഉപാധികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ കമ്പനി “പച്ച” വിഭാഗത്തില്‍ ആകുന്നതുവരെ കാത്തിരിക്കുക; അല്ലെങ്കില്‍ പച്ച വിഭാഗത്തിലുള്ള മറ്റൊരു കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റുക. എന്തായാലും നിങ്ങളുടെ പണം ഒരു കാരണവശാലും നഷ്ടപ്പെടില്ലന്ന കാര്യം ഉറപ്പാണ്.


ചോദ്യം 2


എന്റെ സുഹൃത്ത് അടുത്തയാഴ്ച 6 മാസത്തെ അവധിക്ക് (എക്‌സിറ്റ്-റിഎന്‍ട്രി) നാട്ടില്‍ പോകുന്നു. തിരിച്ചു വരുന്നതുവരെ ഓടിക്കുന്നതിന് അയാളുടെ കാര്‍ എനിക്ക് തരാമെന്നേറ്റിട്ടുണ്ട്. മറ്റൊരാളുടെ കാര്‍ എനിക്ക് നിയമപരമായി ഓടിക്കാന്‍ കഴിയുമോ? എങ്കില്‍ എന്താണ് നടപടിക്രമങ്ങള്‍?

മജീദ്, അല്‍ഖര്‍ജ്


ഉത്തരം


പോലീസിന്റെ അനുമതിയോടെ സുഹൃത്തിന്റെ കാര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ താഴെ കൊടുക്കുന്നു:

1. നിങ്ങളുടെയും സുഹൃത്തിന്റെയും ഇക്കാമ, ഡ്രൈവിംഗ് ലൈസന്‍സ്, വണ്ടിയുടെ രജിസ്‌ട്രേഷന്‍ എന്നിവ സഹിതം (ഒറിജിനലും ഒരു കോപ്പിയും) രണ്ടാളും സമീപത്തെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ (മുറൂര്‍) പോയി ഒരു ഫോറം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുക്കുക.

2. ഈ ഫോറത്തില്‍ വണ്ടി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന കാലാവധി രേഖപ്പെടുത്തിയിരിക്കണം.

3. രേഖകള്‍ ശരിയാണെങ്കില്‍ സുഹൃത്തിന്റെ കാര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിപത്രം ട്രാഫിക് പോലീസ് തരും.

നിങ്ങള്‍ വരുത്തുന്ന ട്രാഫിക് പിഴകളുടെ ഉത്തരവാദിത്വവും സുഹൃത്തിനായിരിക്കും. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും ട്രാഫിക് അപകടം വരുത്തുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിങ്ങളുടേതുമായിരിക്കും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more