ഞാന്‍ സൗദിയിലെ ഒരു പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ സയന്റിസ്റ്റ് ആയി ജോലി നോക്കുന്നു. എന്റെ ഭാര്യ ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്‌സ് ആണ്. ഞങ്ങള്‍ക്ക് വീട്ടു ജോലിക്കായി ആരെയെങ്കിലും നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയുമോ? എന്താണ് വിസ കിട്ടുന്നതിന്റെ നടപടിക്രമങ്ങള്‍?
ഭാഗം: 20
ചോദ്യം 1
ഞാന്‍ സൗദിയിലെ ഒരു പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ സയന്റിസ്റ്റ് ആയി ജോലി നോക്കുന്നു. എന്റെ ഭാര്യ ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്‌സ് ആണ്. ഞങ്ങള്‍ക്ക് വീട്ടു ജോലിക്കായി ആരെയെങ്കിലും നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയുമോ? എന്താണ് വിസ കിട്ടുന്നതിന്റെ നടപടിക്രമങ്ങള്‍?
ജയലാല്‍, റിയാദ്
ഉത്തരം
അതെ, നിങ്ങള്‍ക്ക് വീട്ടു ജോലിക്കാരിയുടെ വിസ കിട്ടാനുള്ള അര്‍ഹത ഉണ്ട്. താഴെപ്പറയുന്നവയാണ് നിബന്ധനകള്‍:
നിങ്ങളുടെ രണ്ടാളുടെയും കൂടിയുള്ള ശമ്പളം ചുരുങ്ങിയത് 15,000 സൗദി റിയാല്‍ ആയിരിക്കണം.
ഇക്കാമ സാധുവായിരിക്കണം
വീട്ടു ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഇപ്പോള്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ വഴി ആയതിനാല്‍ നിങ്ങളുടെ പ്രദേശത്തെ ഒരു അംഗീകൃത ഏജന്‍സിയെ സമീപിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
വിസ, വിമാന ടിക്കറ്റ്, ഇക്കാമ എടുക്കുന്നതിനുള്ള ചെലവ്, ഏജന്‍സി ഫീസ് തുടങ്ങിയവ ഉള്‍പ്പെടെ ഏകദേശം 10,000 റിയാല്‍ ചെലവ് വരും.
ഏജന്‍സിയുടെ നിര്‍ദ്ദേശം അനുസരിച്ച് അടുത്തുള്ള ഇസ്തിക്ദാമില്‍ (സൗദി വിദേശമന്ത്രാലയത്തിന്റെ ഒരു വിഭാഗം) ബന്ധപ്പെട്ട രേഖകളുമായി സമീപിക്കണം.
ആവശ്യമായ രേഖകള്‍: (1) സ്‌പോണ്‍സറുടെ കത്ത് (2) വീട്ടുജോലിക്കാരിക്കായുള്ള ഔപചാരികമായ അപേക്ഷ (3) ഇക്കാമ യുടെയും പാസ്‌പോര്‍ട്ടിന്റെയും കോപ്പികള്‍ (4) നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ മേല്‍പ്പറഞ്ഞ രേഖകള്‍ എല്ലാം തന്നെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയിരിക്കണം. (സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ ചേംബര്‍ സാക്ഷ്യപ്പെടുത്തേണ്ടകാര്യം ഇല്ല)
എല്ലാ രേഖകളും ശരിയാണെന്ന് ഇസ്തിക്ദാം അറിയിച്ചാല്‍ വിസ ഫീസ് ആയ 2300 റിയാല്‍ സദാദ് വഴി അടക്കണം.
23 ആഴ്ച ക്കുള്ളില്‍ നിങ്ങള്‍ക്ക് വിസ കിട്ടും
നിങ്ങളുടെ പവര്‍ ഓഫ് അറ്റോര്‍ണി ഉള്‍പ്പെടെ വിസ ഏജന്‍സിയെ ഏല്‍പ്പിക്കുക.
ഇന്ത്യയില്‍ നിന്നാണ് വീട്ടുജോലിക്കാരിയെ റിക്രൂട്ട് ചെയ്യുന്നതെങ്കില്‍ ഏജന്‍സി വഴി 9500 റിയാല്‍ ഇന്ത്യന്‍ എംബസ്സിയില്‍ സുരക്ഷാനിക്ഷേപമായി അടക്കുകയും എംബസ്സിയുമായി കരാര്‍ ഒപ്പുവയ്ക്കുകയും വിസ സാക്ഷ്യപ്പെടുത്തുകയും വേണം.
വീട്ടുജോലിക്കാരിയുടെ നാട്ടില്‍ വിസ അയച്ചുകൊടുത്ത് സൗദി എംബസ്സിവഴി സ്റ്റാമ്പ് ചെയ്യണം.
റിക്രൂട്ട് ചെയ്യുന്ന വീട്ടുജോലിക്കാരിയുടെ പ്രായം 25നും 50നും ഇടയില്‍ ആയിരിക്കണം.
ഇന്ത്യയില്‍ നിന്നാണ് റിക്രൂട്ട് ചെയ്യുന്നതെങ്കില്‍ ചുരുങ്ങിയത് 1200 റിയാല്‍ ശമ്പളം കൊടുക്കണം (മറ്റു രാജ്യങ്ങളില്‍ കൃത്യമായ നിബന്ധന ഇല്ലെങ്കിലും 800 റിയാലില്‍ കൂടുതല്‍ കൊടുക്കണം).
ജോലി സമയം, പ്രതിവാര അവധി, വാര്‍ഷിക അവധി, അവധിക്കാല വേതനം, വിമാന ടിക്കറ്റ്, ഗ്രാറ്റ്വിറ്റി, തുടങ്ങിയ കാര്യങ്ങളിലും എജന്‍സിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കണം.
ചോദ്യം 2
ഞാന്‍ കുടുംബത്തോടൊപ്പം ജിദ്ദയിലാണ് താമസം . മകന്‍ പ്ലസ് ടു കഴിഞ്ഞു ഇപ്പോള്‍ നാട്ടിലാണ് പഠിക്കുന്നത് . 21 വയസ്സ് തികഞ്ഞാല്‍ ആശ്രിത വിസ പുതുക്കി കിട്ടുമോ ?
സ്‌നേഹത്തോടെ
ശ്യാം, ജിദ്ദ
ഉത്തരം
മകന്‍ വിദ്യാര്‍ത്ഥി ആണെങ്കില്‍ വിസ പുതുക്കി കിട്ടും. മകന്‍ പഠിക്കുന്ന നാട്ടിലെ സ്ഥാപനത്തില്‍ നിന്നും കോഴ്‌സ് വിവരങ്ങള്‍, കോഴ്‌സ് കാലാവധി, തുടങ്ങിയ വിവരങ്ങളടങ്ങിയ കത്തിന്റെ അറബി പരിഭാഷ നിങ്ങളുടെ സ്ഥാപനത്തില്‍ കൊടുത്താല്‍ മകന്റെ ഇക്കാമ 21 വയസ്സിനു ശേഷവും പുതുക്കി കിട്ടും.
ചോദ്യം 3
ഞാന്‍ കഴിഞ 8 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ 3 മാസമായി ശമ്പളമോ ലീവോ എക്‌സിറ്റോ തരുന്നില്ല. ഞാന്‍ റിയാദിലാണ് എനിക്ക് തനാസില്‍ കിട്ടാന്‍ റിയാദില്‍ എവിടെയാണ് സമീപിക്കേണ്ടത്?
നിസ്സാം, റിയാദ്
ഉത്തരം
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിതാക്കത് പദവി ചുവപ്പിലോ മഞ്ഞയിലോ ആണെങ്കില്‍ നിങ്ങള്‍ക്ക് കഫീലിന്റെ സമ്മതമില്ലാതെ തന്നെ പച്ച വിഭാഗത്തിലുള്ള ഒരു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. ഇതിനു റിയാദ് ലേബര്‍ ഓഫീസിനെ സമീപിക്കണം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…