ഞാന്‍ എന്റെ ഭാര്യയെ വിസിറ്റിംഗ് വിസയില്‍ സൗദിയിലേക്ക് കൊണ്ട് വരാന്‍ താല്‍പ്പര്യപ്പെടുന്നു. വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എങ്ങിനെ ആണ് എടുക്കാന്‍ സാധിക്കുക ?
ഭാഗം: 32
ചോദ്യം 1
ഞാന്‍ എന്റെ ഭാര്യയെ വിസിറ്റിംഗ് വിസയില്‍ സൗദിയിലേക്ക് കൊണ്ട് വരാന്‍ താല്‍പ്പര്യപ്പെടുന്നു. വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എങ്ങിനെ ആണ് എടുക്കാന്‍ സാധിക്കുക ? നിലവിലെ സാഹചര്യത്തില്‍ സൗദിയില്‍ അത് സാധ്യമാണോ? ആണെങ്കില്‍ അതിന്റെ നിരക്കുകളെ കുറിച്ച് വിശദീകരണം തരുവാന്‍ സാധിക്കുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
രമേശ്, റിയാദ്
ഉത്തരം
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മാധ്യമങ്ങളില്‍ കൂടി പുറത്തു വന്നെങ്കിലും ഇതുവരെയും അത് നടപ്പിലാക്കിയതായി അറിവില്ല. സൗദി ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നിലും വിസിറ്റ് വിസക്ക് ഇന്‍ഷുറന്‍സ് സംവിധാനവും ഇല്ല. ഇന്ത്യയിലെ സൗദി എംബസ്സിയും വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്‍ഷുറന്‍സ് ചോദിക്കുന്നില്ല.
ചോദ്യം 2
ഞാന്‍ സൗദി അറേബ്യയില്‍ ഒരു കമ്പനിയില്‍നിന്നും ഒമ്പത് വര്‍ഷത്തെ സേവനത്തിനുശേഷം എക്‌സിറ്റ് ആയി പോയതാണ്. അപ്പോള്‍ എനിക്കു 2/3 ആനുകൂല്യം കിട്ടി. ഞാന്‍ അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്തത്. എന്റെ വിസ പ്രൊഫഷന്‍ ഇലക്ട്രിഷ്യന്‍ അയിരുന്നു. അപ്പോള്‍ ബി.കോം കംപ്ലീറ്റ് ചെയ്‌തെങ്കിലും പാസ്സായിരുന്നില്ല. ഞാന്‍ ആയിരുന്നു ഓഡിറ്റിംഗ് വരുമ്പോള്‍ അവര്‍ക്ക് വേണ്ട ഡോക്യുമെന്റുകള്‍ കൊടുത്തിരുന്നത്.
2012 ല്‍ ഏകദേശം 84 million പ്രോഫിറ്റ് ഉണ്ടായിരുന്നു കമ്പനിക്ക്. അപ്പോള്‍ അത് ടാക്‌സ് കുറയ്ക്കുന്നതിനായി മറ്റ് വ്യാജ ഡോക്യുമെന്റുകള്‍ എന്റര്‍ ചെയ്യുകയുണ്ടായി.അത് ഓഡിറ്റ് ചെയ്യുമ്പോള്‍ അവരെ മറയ്കണം എന്നു നിര്‍ദ്ദേശം എനിക്ക് ലഭിച്ചു. ആങ്ങനെ പ്രോഫിറ്റ് 24 ദശലക്ഷം ആയി. അവര്‍ എനിക്ക് നല്ല ഒരു തുക ഓഫര്‍ ചെയ്തിരുന്നു.
പക്ഷെ ഓഡിറ്റ് കഴിഞ്ഞു ആ തുക നല്‍കിയില്ല. കൂടാതെ ഞാന്‍ b.com പാസ് ആയിട്ടില്ല എന്നു പറഞ്ഞു ഹരാസ് ചെയ്യുകയും ഉണ്ടായി.എന്നിട്ടും ഞാന്‍ പോകാതെ പിടിച്ചു നിന്നപ്പോള്‍ എന്റെ ജീവനു തന്നെ ഭീഷണി ഉണ്ടായ അവസ്ഥയില്‍ കാര്യങ്ങല്‍ ചെന്നെത്തി.
അപ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും ഈ രാജ്യം വിട്ടു പോവുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. പക്ഷെ എന്നെ കമ്പനി Terminate ചെയ്തിട്ടില്ല. ഞാന്‍ എക്‌സിറ്റ് എഴുതി കൊടുത്തിട്ടുമില്ല. എന്റെ ജീവന്‍ അപകടത്തിലാണ് എത്രയും വേഗം നാട്ടില്‍ പോകണം എന്ന് പറഞ്ഞു ഒരു ലെറ്റര്‍ അയച്ചിരുന്നു. പക്ഷെ അതിനെപ്പറ്റി തിരക്കാനൊന്നും അവര്‍ ശ്രമിച്ചില്ല. എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ മാനഹാനിക്ക് ആരുത്തരം പറയും.
ഞാന്‍ നാട്ടില്‍ legal ആയി പോകാന്‍ ശ്രമിച്ചു.അപ്പോള്‍ വക്കീല്‍ പറയുന്നത് ഇന്‍സിഡന്റ് നടന്നത് സൗദിയില്‍ ആയതിനാല്‍ അവിടെ ആണ് കേസ് ഫയല്‍ ചെയ്യേണ്ടത്. ഇപ്പോള്‍ ഞാന്‍ സൗദിയില്‍ തന്നെ വേറൊരു കമ്പനിയില്‍ അക്കൗണ്ടന്റ് ആണ്. നാട്ടില്‍ നിന്നപ്പോള്‍ b.com പാസ് ആകാനും ഇടയായി.
എനിക്ക് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത ഉണ്ടോ? അത് ഒരു ഫോറിന്‍ കമ്പനി ആണ്.
പ്രകാശ്, ദമ്മാം
ഉത്തരം
കമ്പനിക്കു നിയമവിരുദ്ധമായ മാര്‍ഗത്തില്‍ കൂടി നിങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത നേട്ടത്തിനു പ്രത്യുപകാരമായി തരാമെന്നു സമ്മതിച്ച സാമ്പത്തികം തരാതിരുന്നാല്‍ അത് നിയമപരമായി നേടിയെടുക്കാന്‍ ഇന്ത്യയിലായാലും സൗദിയിലായാലും കഴിയില്ല.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…