| Tuesday, 7th July 2015, 4:16 pm

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ നിക്കാഹ് നടന്നത് 10-04-2013ല്‍ ആയിരുന്നു. അപ്പോള്‍ ഭാര്യക്ക് 15 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ (ജനനത്തീയതി 1997 ജൂണ്‍ 8). ഭാര്യക്ക് 18 വയസ് തികയാത്തതുകൊണ്ട് അന്നേരം വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യക്ക് 18 വയസ് തികഞ്ഞത് ജൂണ്‍-08-2015 ന് ആണ്. ഇപ്പോള്‍ ഭാര്യയെ ഫാമിലി വിസയില്‍ സൗദിയില്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു. അതിനായി പസ്‌പോര്‍ട്ട് എടുക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറയുന്നു. നാട്ടില്‍ പോവാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?


ഭാഗം: 33


ചോദ്യം 1


എന്റെ നിക്കാഹ് നടന്നത് 10-04-2013ല്‍ ആയിരുന്നു. അപ്പോള്‍ ഭാര്യക്ക് 15 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ (ജനനത്തീയതി 1997 ജൂണ്‍ 8).  ഭാര്യക്ക് 18 വയസ് തികയാത്തതുകൊണ്ട് അന്നേരം വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യക്ക് 18 വയസ് തികഞ്ഞത് ജൂണ്‍-08-2015 ന് ആണ്.  ഇപ്പോള്‍ ഭാര്യയെ ഫാമിലി വിസയില്‍ സൗദിയില്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു. അതിനായി പസ്‌പോര്‍ട്ട് എടുക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറയുന്നു. നാട്ടില്‍ പോവാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

തൗഫീഖ് അസ്ലം, റിയാദ്


ഉത്തരം


കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ, വിവാഹം നടന്ന് 45 ദിവസത്തിനകം,അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 2008 ഫെബ്രുവരി 29ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ അനുശാസിക്കുന്നത്. 2013 ജൂണ്‍ 28ന്റെ  കേരള സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച് 2013 ജൂണ്‍ 28നു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പെണ്‍കുട്ടിക്ക് 18 വയസ്സും ആണ്‍കുട്ടിക്ക് 21 വയസ്സും തികഞ്ഞിരിക്കേണ്ടതുണ്ട്.

എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2013 ജൂണ്‍ 27 വരെ നടന്ന എല്ലാ വിവാഹങ്ങളും പെണ്‍കുട്ടി 18 വയസ്സിനും (എന്നാല്‍ 16 വയസ്സിന് മുകളില്‍) ആണ്‍കുട്ടി 21 വയസ്സിനും താഴെ ആണെങ്കില്‍ പോലും രജിസ്റ്റര്‍ ചെയ്യാമെന്നും അതേ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

ഇവിടെ നിങ്ങളുടെ നിക്കാഹ് നടന്നത് (2013 ഏപ്രില്‍ 10നു) ഈ സര്‍ക്കാര്‍ ഉത്തരവ് വരുന്നതിനു മുമ്പായിരുന്നെങ്കിലും (2013 ജൂണ്‍ 27) നിക്കാഹ് നടക്കുന്ന സമയത്ത് ഭാര്യക്ക് 16 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ (2013 ജൂണ്‍ 7നേ 16 വയസ് തികയുകയുള്ളൂ) വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.നിലവിലുള്ള കേരള സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് നിങ്ങളുടെ വിവാഹം അസാധുവാണ്.


ചോദ്യം 2



ഞാന്‍ കുടുംബത്തോടൊപ്പം സൗദിയില്‍ സ്ഥിരം വിസയിലും എന്റെ മകള്‍ ഭര്‍ത്താവിനോടൊപ്പം കുവൈറ്റിലും കഴിയുകയാണ്. ഗര്‍ഭിണിയായ എന്റെ മകളെ പ്രസവത്തിനും അനന്തര ശുശ്രൂഷകള്‍ക്കുമായി സൗദിയില്‍ എന്റെ അടുക്കലേക്ക് സന്ദര്‍ശക വിസയില്‍ എത്തിക്കാനും പ്രസവാനന്തരം മകളെയും കുട്ടിയേയും കുവൈറ്റിലേക്ക് മടക്കി അയക്കാനും കഴിയുമോ? ഇതില്‍ എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടോ? ഇതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ?

ഹമീദ് അലി, ദമ്മാം


ഉത്തരം


1. ഗര്‍ഭിണിയായ  നിങ്ങളുടെ  മകളെ വിസിറ്റ് വിസയില്‍ സൗദിയില്‍ കൊണ്ടുവരുന്നതിന് സാധിക്കും. വിസക്ക് പുറമേ, ഗര്‍ഭിണിയായ മകള്‍ക്ക് സുരക്ഷിതയായി യാത്ര ചെയ്യാന്‍ കഴിയുമെന്ന കുവൈറ്റിലെ സൗദി എംബസ്സിയില്‍ നിന്നും ലഭിക്കുന്ന എന്‍.ഒ.സി (No Objection Certificate) കൂടി വേണം. ഇത് കുവൈറ്റില്‍ സൗദി എംബസ്സി അംഗീകരിച്ച മെഡിക്കല്‍ സെന്ററില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ലഭിക്കുക.

2. സൗദിയില്‍ പ്രസവിക്കുന്നതിനോ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനോ  ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ നിന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ  ബുദ്ധിമുട്ടുണ്ടാവില്ല. നവജാത ശിശുവിന് “ഓണ്‍ അറൈവല്‍” വിസ സംവിധാനം  കുവൈറ്റില്‍ ഉള്ളതായി അറിവില്ല. എന്നാല്‍ കുട്ടിയെ പിതാവിന്റെ ആശ്രിത വിസയില്‍ കുവൈറ്റില്‍ കൊണ്ടുപോകാവുന്നതെയുള്ളു. കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് (പിതാവിന്) സര്‍ക്കാര്‍ ജോലിയും (17 വിസ) 450 ദിനാര്‍ ശമ്പളവും അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും (18 വിസ) 650 ദിനാര്‍ ശമ്പളവും ഉണ്ടായിരിക്കണമെന്നുമാത്രം.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more