| Tuesday, 28th July 2015, 5:58 pm

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ഇപ്പോള്‍ സ്റ്റോര്‍ കീപ്പര്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്.എന്റെ ഇക്കാമയില്‍ കോണ്‍ക്രീറ്റ് വര്‍ക്കര്‍ എന്നാണ് ഉള്ളത്. സ്റ്റോര്‍ കീപ്പര്‍ ആക്കി മാറ്റാം എന്ന് കമ്പനി സമ്മതിച്ചു. ഇപ്പോള്‍ രണ്ടു മാസമായി ഇത് വരെ മാറ്റിയിട്ടില്ല. ഇഖാമയും ഇത് വരെ തിരികെ തന്നട്ടില്ല. ചോദിച്ചപ്പോള്‍ എന്തോ ലേബര്‍ പ്രോബ്ലം ആണ് അതാണ് മാറ്റാന്‍ പറ്റാത്തത് എന്നാണ് എച്ച്.ആര്‍ വിഭാഗം പറഞ്ഞത്. എനിക്ക് കമ്പനിയുടെ സഹായം ഇല്ലാതെ നേരിട്ട് പോയി മാറ്റാന്‍ സാധിക്കുമോ?


ഭാഗം: 36


ചോദ്യം 1


ഞാന്‍ ഇപ്പോള്‍ സ്റ്റോര്‍ കീപ്പര്‍  ആയിട്ടാണ് ജോലി ചെയ്യുന്നത്.എന്റെ ഇക്കാമയില്‍ കോണ്‍ക്രീറ്റ്  വര്‍ക്കര്‍  എന്നാണ്  ഉള്ളത്. സ്റ്റോര്‍  കീപ്പര്‍  ആക്കി  മാറ്റാം  എന്ന്   കമ്പനി സമ്മതിച്ചു. ഇപ്പോള്‍ രണ്ടു മാസമായി ഇത് വരെ  മാറ്റിയിട്ടില്ല. ഇഖാമയും ഇത് വരെ തിരികെ തന്നട്ടില്ല. ചോദിച്ചപ്പോള്‍ എന്തോ ലേബര്‍ പ്രോബ്ലം ആണ് അതാണ്  മാറ്റാന്‍ പറ്റാത്തത് എന്നാണ് എച്ച്.ആര്‍ വിഭാഗം പറഞ്ഞത്. എനിക്ക് കമ്പനിയുടെ സഹായം ഇല്ലാതെ നേരിട്ട് പോയി മാറ്റാന്‍ സാധിക്കുമോ?  അതിനു വേണ്ടി   എന്തൊക്കെ ചെയ്യണം. യഥാര്‍ത്ഥത്തില്‍ എന്ത് കൊണ്ടാണ് കമ്പനി പ്രൊഫെഷന്‍ മാറ്റാന്‍ തയ്യാറാകാത്തത് എന്ന് കൂടി അറിയാന്‍ സാധിക്കുമോ?.

ദിലീപ്, റിയാദ്


ഉത്തരം


കമ്പനിയുടെ സഹായം ഇല്ലാതെ ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റം സാധ്യമല്ല. പ്രൊഫഷന്‍ മാറ്റം ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി കമ്പനിക്ക് ചെയ്യാം. മാറാന്‍ ഉദ്ദേശിക്കുന്ന പ്രൊഫഷന്‍ സൗദികള്‍ക്ക് സംവരണം ചെയ്യപ്പെടാത്ത ലിസ്റ്റില്‍ പെട്ട, സൗദി സര്‍ക്കാര്‍ അംഗീകരിച്ച, ഒന്നായിരിക്കണം. നിങ്ങള്‍ക്ക് “സ്റ്റോര്‍ കീപ്പര്‍” തസ്തികയിലേക്ക് മാറുന്നതിനു തടസ്സമില്ല. 1000 റിയാല്‍ ആണ് അതിന്റെ ഫീസ്. ഓണ്‍ ലൈന്‍ പ്രൊഫഷന്‍ മാറ്റത്തിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഇന്ത്യയിലെ സൗദി എംബസ്സിയുടെ കള്‍ച്ചറല്‍ മിഷന്‍ അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ടായിരിക്കണം. കാരണം സൗദി പാസ്‌പോര്‍ട്ട് വിഭാഗം ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം.

പ്രൊഫഷന്‍ മാറ്റാതിരിക്കാന്‍ എന്താണ് കാരണമെന്ന് കമ്പനിയോട് തന്നെ ചോദിക്കൂ. പ്രൊഫഷന്‍ മാറ്റത്തിനുള്ള 1000 റിയാല്‍ ഫീസ് നിയമപരമായി കമ്പനിയാണ് കൊടുക്കേണ്ടതെങ്കിലും എല്ലാ കമ്പനികളും അങ്ങനെ ചെയ്യണമെന്നില്ല. ചിലപ്പോള്‍ അവര്‍ ആ തുക നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവാം. അങ്ങനെയെങ്കില്‍ ഫീസ് നിങ്ങള്‍ തന്നെ കൊടുത്ത് പ്രശ്‌നം പരിഹരിക്കൂ.

പ്രൊഫഷന്‍ മാറിയോ എന്നറിയാന്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ (abshir) അക്കൗണ്ട് നിങ്ങള്‍ക്ക്  ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയിത്തന്നെ പരിശോധിക്കാവുന്നതാണ്.


ചോദ്യം 2


സര്‍, ഞാന്‍ എന്റെ ജേഷ്ടന് വേണ്ടി ആണ് ഈ കത്ത് എഴുതുന്നത്. അവന്‍ ഇവിടെ സൗദിയില്‍ കുനാഫ സ്വീറ്റ്‌സ് കമ്പനിയില്‍ acconting  departmentil ജോലി ആണെന്ന് പറഞ്ഞ് ജോയിന്‍ ചെയ്തു. ഇക്കാമയിലെ പ്രൊഫഷന്‍ സക്രട്ടറി എന്നാണ്. ഇക്കാമ കമ്പനിയിലേക്ക് മാറിയ ശേഷം അവര്‍ അവനെ receptionist ആയാണ് നിറുത്തിയത്. ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ നാല്  മാസം മുമ്പ് അവനെ അവര്‍ ware house ലേക്ക് മാറ്റുകയും salary കുറക്കുകയും ചെയ്തു. duty  time ഉം കൂടുതലാണ്. ഒന്ന് നാട്ടില്‍ പോയി വരാന്‍ റീ എന്‍ട്രിയും കൊടുക്കുന്നില്ല. രണ്ട് വര്‍ഷമായി ഇപ്പോള്‍ ഈ കമ്പനിയില്‍. പാസ്‌പോര്‍ട്ട് കമ്പനിയുടെ അടുത്താണ്. മറ്റു കമ്പനികളില്‍ നിന്ന് വേറെ ജോബ് ഓഫര്‍ കിട്ടി എങ്കിലും വിസ ഇല്ല. ഇക്കാമ മാറ്റം സാധ്യമാണ്. പക്ഷെ നിലവിലെ കമ്പനി അതിനു സമ്മതിക്കുന്നില്ല. കമ്പനി ഗ്രീന്‍ ഇല്‍ പെട്ടതാണ്. ഈ അവസ്ഥയില്‍ ഇക്കാമ മാറ്റത്തിന് എന്തെങ്കിലും സാധ്യത ഉണ്ടോ ? ദയവു ചെയ്ത് ഒരു മറുപടി തരണം.

റാഫി, അബ്ഹ


ഉത്തരം


ഒരു പ്രത്യേക ജോലിക്ക് വേണ്ടി നിയമിച്ച വിദേശ തൊഴിലാളിയെ ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റാതെ മറ്റൊരു ജോലി ചെയ്യിപ്പിക്കുന്നതും ശമ്പളം കുറയ്ക്കുന്നതും ജോലിസമയം കൂട്ടുന്നതും സൗദി തൊഴില്‍ നിയമം അനുസരിച്ച് തെറ്റാണ്. 2 വര്‍ഷം കഴിഞ്ഞിട്ടും അവധി തരാത്തതും തെറ്റാണ്. അതുകൊണ്ട് നിങ്ങള്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സൗദി ലേബര്‍ ഓഫീസില്‍ പരാതി കൊടുക്കുക. അവര്‍ യുക്തമായ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം. ഇക്കാമ സ്റ്റാറ്റസ് “പച്ച” ആയിട്ടുള്ള ഒരു സ്ഥാപനത്തില്‍ നിന്നും സ്വന്തം നിലയില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റം സാധ്യമല്ല. മതിയായ കാരണങ്ങള്‍ ലേബര്‍ ഓഫീസിനെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ ലേബര്‍ ഓഫീസിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാണ്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more