| Tuesday, 4th August 2015, 8:40 am

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ഖത്തറില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നര വര്‍ഷം വരെ (2010 to 2013 ) ജോലി ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു. ഇപ്പോള്‍ ഞാന്‍ സൗദിയില്‍ ജോലി ചെയ്യുന്നു. ഞാന്‍ ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് മഷ്രെഖ് ബാങ്കില്‍ നിന്നും 120000 റിയല്‍ ലോണ്‍ എടുത്തിരുന്നു. ഏകദേശം 110000 റിയാല്‍ വരെ അതായത് 3 വര്‍ഷത്തില്‍ കൂടുതല്‍ ഞാന്‍ അടച്ചു. അപ്പോള്‍ കമ്പനി സൗദിയിലുള്ള ഒരു പ്രൊജക്റ്റിന് വേണ്ടി ട്രാന്‍സ്ഫര്‍ ചെയ്തു.


ഭാഗം: 37


ചോദ്യം 1


ഞാന്‍ ഖത്തറില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നര വര്‍ഷം വരെ (2010 to 2013 ) ജോലി ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു. ഇപ്പോള്‍ ഞാന്‍ സൗദിയില്‍ ജോലി ചെയ്യുന്നു.  ഞാന്‍ ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് മഷ്രെഖ് ബാങ്കില്‍ നിന്നും 120000 റിയല്‍ ലോണ്‍ എടുത്തിരുന്നു. ഏകദേശം 110000 റിയാല്‍ വരെ അതായത് 3 വര്‍ഷത്തില്‍ കൂടുതല്‍ ഞാന്‍ അടച്ചു. അപ്പോള്‍ കമ്പനി സൗദിയിലുള്ള ഒരു പ്രൊജക്റ്റിന് വേണ്ടി ട്രാന്‍സ്ഫര്‍ ചെയ്തു.

സൗദിയില്‍ വന്നിട്ട് ഞാന്‍ മൂന്ന് തവണ അടച്ചു. അപ്പോള്‍ സൗദി വിസ അടിക്കാന്‍ എനിക്ക് നാട്ടില്‍ പോകേണ്ടി വന്നു. വിസ അടിക്കാന്‍ മൂന്ന് മാസം എടുത്തു. ആ സമയത്ത് ഖത്തര്‍ ബാങ്ക് എന്നെ അന്വേഷിച്ചു. അപ്പോള്‍ അവര്‍ക്ക് മനസിലായി ഞാന്‍ ഖത്തര്‍ വിട്ടുപോയെന്ന്. സത്യത്തില്‍ സൗദിയില്‍ ബാങ്കുകാരറിയാതെ ലോണ്‍ അടക്കാനായിരുന്നു എന്റെ പ്ലാന്‍. പക്ഷെ വിസ അടിക്കാന്‍ ഞാന്‍ മൂന്ന് മാസം നില്‍ക്കുമെന്ന് കരുതിയില്ല. അതുമല്ല ഞാന്‍ ഖത്തറില്‍ നിന്നും സൗദിയില്‍ വരുമ്പോള്‍ വിസിറ്റ് വിസ ആയതിനാല്‍ ബാങ്ക് കാരെ അറിയിച്ചതുമില്ല.

പിന്നീട് അവര്‍ എന്നെ തിരക്കി വീട്ടില്‍ വന്നിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു ഇനി ലോണ്‍ എല്ലാം കൂടി ഒരുമിച്ച് അടക്കണമെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് സമയം വേണം 6 മാസത്തിനകം ഞാന്‍ അടച്ചു തീര്‍ക്കാം എന്ന്. പക്ഷെ അവര്‍ സമ്മതിച്ചില്ല. എന്റെ കൈയില്‍ ഒരുമിച്ച് അടക്കാന്‍ കാശ് ഇല്ലാതിരുന്നതിനാല്‍ പിന്നെ ഞാന്‍ അടച്ചില്ല. അപ്പോള്‍ അവര്‍ എനിക്ക് മെയില്‍ ചെയ്തു. ഇന്റര്‍പോളിനെക്കൊണ്ട് എന്നെ പിടിപ്പിക്കും. ഇതൊരു ഏജന്‍സി ആണ്.

സര്‍ എന്റെ ഇപ്പോഴുള്ള പ്രശ്‌നം ഞാന്‍ ഡിസംബറില്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നു. ഇവിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ എന്നെ പിടിച്ചു കൊടുക്കുമോ?

വര്‍ഗീസ്, സൗദി അറേബ്യ


ഉത്തരം


ഖത്തര്‍ ബാങ്കില്‍ നിന്നും നിങ്ങള്‍ കടമെടുത്ത തുക തിരിച്ചടക്കാന്‍ വൈകിയതിനാല്‍ ബാങ്ക് അധികൃതര്‍ ഇന്ത്യയിലെ റിക്കവറി സ്ഥാപനത്തിന് കൈമാറിയിട്ടുണ്ടാവും. അവരാകാം നിങ്ങളെ അന്വേഷിച്ച് വീട്ടില്‍ വന്നത്.

നിങ്ങള്‍ അടിയന്തിരമായി ഖത്തര്‍ ബാങ്കുമായി ബന്ധപ്പെടുകയും തിരിച്ചടവിനെക്കുറിച്ച് (ഒരുമിച്ചോ തവണകളായോ) ഒരു ധാരണ ഉണ്ടാക്കുകയും വേണം. മിക്കവാറും എല്ലാ ബാങ്കുകളും അത് സമ്മതിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍, ജോലി മാറ്റവും സാമ്പത്തിക ബുദ്ധിമുട്ടും, ബാങ്കിന്റെ മുന്നില്‍ അവതരിപ്പിച്ച് പരമാവധി ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുക.

ഇന്ത്യയില്‍ നിങ്ങളെ ബന്ധപ്പെട്ട റിക്കവറി ഏജന്റിനു നിയമപരമായി നിങ്ങളുടെ പേരില്‍ നടപടി ഒന്നും എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും നിങ്ങളെ പരമാവധി ശല്യം ചെയ്യാന്‍ കഴിഞ്ഞേക്കും. ഗുണ്ടായിസവും അവര്‍ പുറത്തെടുക്കും. ബാങ്കുമായി ഒരു ധാരണ നിങ്ങള്‍ ഉണ്ടാക്കിയാല്‍ റിക്കവറി ഏജന്റുമാരുടെ ശല്യം ഒഴിവാകും. ഇന്റര്‍പോളിനെക്കൊണ്ട് നിങ്ങളെ അറസ്റ്റ് ചെയ്യിക്കാന്‍ റിക്കവറി ഏജന്റിനു കഴിയില്ല. ഇതൊക്കെ അവരുടെ സ്ഥിരം ഭീഷണികള്‍ ആണ്.

എന്നാല്‍ ബാങ്ക് ഖത്തറിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ഖത്തര്‍ പോലീസ്  ഇന്റര്‍പോളിന് കൈമാറുകയും ചെയ്താല്‍ സൗദി പോലീസിനു നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്.


ചോദ്യം 2


സൗദിയില്‍ ഒരു കുട്ടി പിറന്നാള്‍ പുതിയ ഇക്കാമ എങ്ങനെ എടുക്കും? എന്റെ ഇക്കാമ റിയാദില്‍ ഇഷ്യൂ ആണ്. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്നതും കുടുംബമായി താമസിക്കുന്നതും ജിദ്ദയില്‍ ആണ്.

ഷൗക്കത്ത് അലി, ജിദ്ദ


ഉത്തരം


താഴെപ്പറയുന്നതാണ് നടപടിക്രമങ്ങള്‍:

1. ജനന സര്‍ട്ടിഫിക്കറ്റ് കുഞ്ഞ് ജനിച്ച ആശുപത്രിയില്‍ നിന്നും വാങ്ങുക. കുട്ടിയുടെ പേര്, ജനനത്തീയതി, ജനന സമയം, നിങ്ങളുടെ ഇക്കാമ നമ്പര്‍, ആശുപത്രിയുടെ പേര്, സീല്‍, തുടങ്ങിയവ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം. ജനനവിവരം ആശുപത്രി അധികൃതര്‍  ഓണ്‍ലൈന്‍ ആയി  ആരോഗ്യമാന്ത്രാലയത്തെ അറിയിച്ച കത്തും വേണം.

2.സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുക (ഇതിനു അഹ് വല്‍ മദനി, എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് എടുക്കണം. അപ്പോയിന്റ്‌മെന്റ് അവരുടെ വെബ് സൈറ്റ് വഴിയോ അബ്ഷിര്‍ അക്കൗണ്ട് വഴിയോ ചെയ്യാവുന്നതാണ്. ഈ രജിസ്‌ട്രേഷന്‍ കുഞ്ഞ് ജനിച്ച് 3 മാസത്തിനകം ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ 500 റിയാല്‍ ഫൈന്‍ കൊടുക്കണം

3. അഹ്വല്‍ മദനിയിലെ അപ്പോയിന്‍മെന്റ് ദിവസം ജനന സര്‍ട്ടി ഫിക്കറ്റ്, ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്, മാതാവിന്റെയും പിതാവിന്റെയും പാസ്‌പോര്‍ട്ടിന്റെയും ഇക്കാമയുടെയും കോപ്പികള്‍  ഫോറം 87  പൂരിപ്പിച് കമ്പനി ഒപ്പിട്ടത് സഹിതം  (http://www.docstoc.com/docs/172393972/Form%2087) കൊടുക്കുക. രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ അന്നുതന്നെ അറബിയിലുള്ള ജനന സര്‍ട്ടിഫിക്കറ്റ് കിട്ടും.

4. അതിനുശേഷം ഇന്ത്യന്‍ എംബസ്സിയില്‍ അല്ലങ്കില്‍ കോണ്‍സുലേറ്റില്‍ നിന്നും കുഞ്ഞിനു പാസ്‌പോര്‍ട്ട് എടുക്കണം. അതിന്റെ നടപടി ക്രമങ്ങള്‍ എംബസ്സിയുടെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.(http://www.indianembassy.org.sa/Content.aspx?ID=712)

5. ഇക്കാമ എടുക്കുന്നതിന് കമ്പനി/കഫീല്‍ ഒപ്പിട്ട അപേക്ഷാഫോറം (ഇതില്‍ കുഞ്ഞിന്റെ ഫോട്ടോയും അതിനു മുകളില്‍ കമ്പനിയുടെ സീലും പതിപ്പിച്ചിരിക്കണം), കുഞ്ഞിന്റെ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മാതാവിന്റെയും പിതാവിന്റെയും പാസ്‌പോര്‍ട്ടിന്റെയും ഇക്കാമ യുടെയും ഒറിജിനലും കോപ്പിയും, ജനന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം പാസ്‌പോര്‍ട്ട് ഓഫീസിലെ നവജാത ശിശുക്കളുടെ ഇക്കാമ നല്‍കുന്ന വിഭാഗത്തില്‍ സമര്‍പ്പിച്ചാല്‍ ഉടനെ തന്നെ കുഞ്ഞിന്റെ ഇക്കാമ കിട്ടും. കുഞ്ഞിന്റെ പേര് ഇംഗ്ലീഷില്‍ എഴുതിയതില്‍ എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ ഉടനെ തന്നെ അത് പരിഹരിച്ച് വാങ്ങുക. അതുപോലെ ഉദ്യോഗസ്ഥന് പരിശോധനക്കായി കൊടുത്ത എല്ലാ  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങാന്‍ മറക്കരുത്.

6. ജിദ്ദയില്‍ ജനിച്ച കുട്ടിക്ക് ജെദ്ദ  പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുതന്നെ ഇക്കാമ കിട്ടും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more