ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
Discourse
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2015, 3:52 pm

ഞാന്‍ സൗദി അറേബ്യയില്‍ എത്തിയിട്ട് രണ്ടു മാസത്തോളം ആയി. ഇക്കാമ കിട്ടി. എന്നാല്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടില്ല. നാട്ടിലേക്ക് ഞാന്‍ എങ്ങനെ പണം അയക്കും?


saudi-post-2

ഭാഗം: 31


ചോദ്യം 1


 ഞാന്‍ സൗദി അറേബ്യയില്‍ എത്തിയിട്ട് രണ്ടു മാസത്തോളം ആയി. ഇക്കാമ കിട്ടി. എന്നാല്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടില്ല. നാട്ടിലേക്ക് ഞാന്‍ എങ്ങനെ പണം അയക്കും?

അലക്‌സ്, റിയാദ്


ഉത്തരം


സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് പണമയക്കുന്നത് താരതമ്യേനെ എളുപ്പമാണ്. ഏതെങ്കിലും സൗദി ബാങ്കുകളില്‍ അക്കൗണ്ട് പോലും ഇല്ലാതെ നാട്ടില്‍ പണമയക്കാം. എന്നാല്‍ നാട്ടിലെ  ഏതെങ്കിലും ബാങ്കില്‍ ഒരു എന്‍ ആര്‍ ഇ (Non Resident External) അക്കൗണ്ട് ഉണ്ടാവുന്നത് വിദേശത്തുനിന്നും വരുന്ന പണം സ്വീകരിക്കുന്നതും കൈകാര്യം ചെയ്യുന്നതും എളുപ്പമാക്കും. എന്‍ ആര്‍ ഇ അക്കൗണ്ട് തുടങ്ങുന്നതും വളരെ എളുപ്പമാണ്. നാട്ടിലെ പ്രധാനപ്പെട്ട ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ തരും.

പ്രധാനമായും രണ്ടുതരത്തില്‍ നാട്ടിലേക്ക് പണമയക്കാം

(1) ഏതെങ്കിലും സൗദി ബാങ്കില്‍ നിന്നും എടുക്കുന്ന ഡ്രാഫ്റ്റ്
(2) സ്പീഡ് കാഷ്

നാട്ടില്‍ പണം ലഭിക്കാനുള്ള താമസം പരിഗണിച്ച് ഇന്ന് പലരും ഡ്രാഫ്റ്റിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല. പണമയച്ച് ഏതാനും മണിക്കൂറു കള്‍ക്കുള്ളില്‍ തന്നെ നാട്ടില്‍ പണം ലഭിക്കുമെന്നതിനാല്‍  സ്പീഡ് കാഷ് വഴി പണമയക്കാനാണ് ഇന്ന് പലരും താല്‍പ്പര്യപ്പെടുന്നത്. അയക്കാനുള്ള ചാര്‍ജും ഏറെക്കുറെ ഒരുപോലെയാണ് (14  19 സൗദി റിയാല്‍)

എല്ലാ പ്രധാന സൗദി ബാങ്കുകള്‍ക്കും വിദേശത്തേക്ക് പണ മയക്കുന്നതിന് പ്രത്യേകം സംവിധാനമുണ്ട്. തഹ് വീല്‍ അല്‍രാജി (അല്‍രാജി ബാങ്ക്), സാംബ സ്പീഡ് കാഷ് (സൗദി അമേരിക്കന്‍ ബാങ്ക്), ടെലിമണി (അറബ് നാഷണല്‍ ബാങ്ക്), ക്വിക് പെ (നാഷണല്‍ കമേര്‍ഷ്യല്‍ ബാങ്ക്), ഇന്‍ജാസ് (ബാങ്ക് അല്‍ ബിലാദ്) എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

ഇതിനൊക്കെ പുറമേ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, യു എ ഇ എക്‌സ്‌ച്ചേഞ്ച് സെന്റര്‍, മണി ഗ്രാം തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങള്‍ വഴിയും പരിമിതമായ രീതിയില്‍ പണം അയക്കാം. നാട്ടില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്ക് പണമയക്കണമെങ്കില്‍ ഈ രീതി അവലംബിക്കാം. റിസര്‍വ് ബാങ്ക് നിബന്ധന പ്രകാരം ഇതുവഴി പരമാവധി 50,000 രൂപ മാത്രമേ (വര്‍ഷത്തില്‍ പരമാവധി 30 തവണ)  അയക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം സ്ഥാപനങ്ങള്‍ വഴി നാട്ടില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണം അയക്കാം. അങ്ങനെയാവുമ്പോള്‍ നാട്ടിലുള്ള ഏതെങ്കിലും വ്യക്തികളുടെ പേരിലോ / വ്യക്തികളുടെ അക്കൗണ്ടിലേക്കോ മാത്രമേ അയക്കാന്‍ പറ്റൂ. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ (ID പ്രൂഫിലെ പേര് തെറ്റാതെ) പേരില്‍ അയക്കുകയാണെങ്കില്‍ പ്രസ്തുത വ്യക്തിക്ക് നാട്ടില്‍ പണം സ്വീകരിക്കാന്‍ കഴിയും. സൗദിയില്‍, UAE Exchange വഴി പണയക്കുന്നതിന് Tahweel Al Rajhi യിലും Western Union വഴി പണയക്കുന്നതിന് Enjaz  ലും പോയാല്‍ നടക്കും. അവിടെ ഇക്കാമ  കൊടുത്ത് അക്കൗണ്ട് ഇഷ്യൂ ചെയ്ത് അയയ്ക്കാന്‍ കഴിയും. അയക്കുമ്പോള്‍ തരുന്ന രസീതില്‍ ഒരു 14 അക്ക പിന്‍ നമ്പര്‍ ഉണ്ടാവും. ഈ നമ്പറുമായി നാട്ടിലെ സ്വീകര്‍ത്താവിന് ഇന്ത്യയിലെ ഏതു ബ്രാഞ്ചില്‍ നിന്നും പണം കൈപ്പറ്റാം. ഫോട്ടോ പതിച്ച ഐഡന്റിറ്റി രേഖ കൈയിലുണ്ടായിരിക്കണം എന്ന് മാത്രം.

നാട്ടിലും ഇവിടെയും ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ സംവിധാനവും ഉണ്ടെങ്കില്‍ ബാങ്കില്‍ പോകാതെതന്നെ നാട്ടിലേക്ക് പണം അയക്കാം.


ചോദ്യം 2


saudi-post-3

ഞാന്‍ ഒരു മൊബൈല്‍ servicer ആയി ജോലിചെയ്യുന്നു വന്നിട്ട് 8 മാസമായി എന്റെ visa ഡ്രൈവര്‍ വിസയാണ് ഇവിടെ എത്തിയപ്പോള്‍ ആണ് എനിക്ക് അത് മനസ്സിലായത് ഇവിടെ നല്ലചെക്കിങ്ങും ആണ് കഫീലിനോട്  ഈ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മൈന്റ് ചെയ്യുന്നില്ല. എക്‌സിറ്റ്  ചെയ്തു തരാന്‍ പറഞ്ഞപ്പോള്‍ 10000 റിയാല്‍ വേണമെന്ന് പറയുന്നു. ഞാന്‍ ആകെ പെട്ടിരിക്കുകയാ. എക്‌സിറ്റ് കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ?

ജാബിര്‍, ജെദ്ദ


ഉത്തരം


നിങ്ങള്‍ ഭയക്കുന്നതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഡ്രൈവര്‍ വിസയില്‍  വന്ന നിങ്ങള്‍ നിയമപ്രകാരം ഒരു കാരണവശാലും മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. ഹൗസ് ഡ്രൈവര്‍ വിസ ആണെങ്കില്‍ മറ്റു ജോലികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയില്ല. ഈ സാഹചര്യത്തില്‍ നിങ്ങളെ വിസ തന്നു ഇങ്ങോട്ട് അയച്ച നാട്ടിലെ ഏജന്റിനെതിരെ കേരള പോലീസിലും എന്‍ ആര്‍ ഐ സെല്ലിലും കുടുംബാംഗങ്ങളെക്കൊണ്ട് പരാതി കൊടുപ്പിക്കണം.  പുറമേ, നിങ്ങളുടെ അവസ്ഥ വിശദീകരിച്ചുകൊണ്ട് അടുത്ത സൗദി ലേബര്‍ ഓഫീസിലും പരാതി കൊടുക്കൂ. ഹൗസ് ഡ്രൈവര്‍ ആണെങ്കില്‍ പരാതി കൊടുക്കേണ്ടത് ലേബര്‍ ഓഫീസിലെ മുസാനിദ് (musanid) കമ്മറ്റി മുന്‍പാകെയാണ്. അവര്‍ നിങ്ങളുടെ പരാതിക്ക്  പരിഹാരം കാണും.

സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

 

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…