ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
Discourse
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2015, 10:42 am

ഞാന്‍ പതിനഞ്ചു വര്‍ഷമായി സൗദിയില്‍ ജോലി നോക്കുന്നു ഭാര്യയും ഒപ്പമുണ്ട്, ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരു കുട്ടിയെ ദത്ത് എടുക്കുവാനുള്ള തീരുമാനത്തിലാണ്,  എന്റെ ഫാമിലി വിസയില്‍ കുട്ടിയെ ഉള്‍പ്പെടുത്തുന്നതിനും ഇവിടെയ്ക്ക് കൊണ്ടുവരാനും ഉള്ള നടപടിക്രമങ്ങള്‍ ദയവായി  അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.


sp-q1

ഭാഗം: 39


ചോദ്യം 1


ഞാന്‍ പതിനഞ്ചു വര്‍ഷമായി സൗദിയില്‍ ജോലി നോക്കുന്നു ഭാര്യയും ഒപ്പമുണ്ട്, ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരു കുട്ടിയെ ദത്ത് എടുക്കുവാനുള്ള തീരുമാനത്തിലാണ്,  എന്റെ ഫാമിലി വിസയില്‍ കുട്ടിയെ ഉള്‍പ്പെടുത്തുന്നതിനും ഇവിടെയ്ക്ക് കൊണ്ടുവരാനും ഉള്ള നടപടിക്രമങ്ങള്‍ ദയവായി  അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.
രാരി അരീക്കര
ജുബൈല്‍
സൗദി അറേബ്യ


ഉത്തരം


ജൂവനൈല്‍ ജസ്റ്റീസ് നിയമത്തില്‍ അടുത്തകാലത്ത് വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ എന്‍.ആര്‍.ഐകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കുറച്ചൊക്കെ ലഘുവായിട്ടുണ്ട് . ഇതിന്റെ വിശദാംശങ്ങള്‍  സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ (CARA) വെബ്‌സൈറ്റില്‍ (http://cara.nic.in/InnerContent.aspx?Id=151#Procedure for Adoption) കൊടുത്തിട്ടുണ്ട്.

നിങ്ങള്‍ രണ്ടാളും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനാല്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയിലോ ജെദ്ദയിലെ കോണ്‍സുലേറ്റിലോ ആണ് അപേക്ഷ കൊടുക്കേണ്ടത്. എംബസി/കോണ്‍സുലേറ്റ് ഇന്ത്യയിലെ ബന്ധപ്പെട്ട കേന്ദ്ര  സംസ്ഥാന ഏജന്‍സികളുടെ സഹായത്തോടെ കുട്ടികളുടെ ദത്തെടുക്കാനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുകയും മുന്‍ഗണനാക്രമത്തില്‍ നിങ്ങള്‍ക്ക് അനുയോജ്യരായ കുട്ടികളെ കണ്ടെത്തുകയും ചെയ്യും. ഇതില്‍ ഒന്നിനെ നിങ്ങള്‍ക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം. നിരസിച്ചാല്‍ വീണ്ടും പുതിയ  അപേക്ഷ കൊടുക്കേണ്ടതാണ്.

ഒരിക്കല്‍ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും കുട്ടി നിങ്ങള്‍ക്ക് സ്വാഭാവികമായി ഉണ്ടായ കുട്ടിക്ക് തുല്യം ആവുകയും  നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും  അവള്‍ക്ക് / അവന് ഉണ്ടായിരിക്കുകയും ചെയ്യും. പാസ്‌പോര്‍ട്ടും വിസയും എടുക്കുന്നതിനുള്ള  നടപടിക്രമങ്ങളിലും പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല.


ചോദ്യം 2


q2
ഞാന്‍ സൗദിയില്‍ കഴിഞ്ഞ 5 വര്‍ഷകാലം ജോലി ചെയ്യുകയും അതിനു ശേഷം Exit Re entry വിസയില്‍ അവധിക്കു വന്നു തിരിച്ചു പോകാതിരിക്കുകയും ചെയ്തു.ഇപ്പോള്‍ ഖത്തറില്‍ പുതിയ ജോലിക്കു പ്രവേശിച്ച എനിക്കു സൗദിയിലെ ഡ്രൈവിംഗ് ലൈസന്‍സ്  (ഏഇഇ ഢമഹശറ) ഖത്തറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുമോ അഥവാ സാധിക്കുമെങ്കില്‍ re entry വിസയില്‍ സൗദിയില്‍ നിന്നു വന്നത് കൊണ്ടു ഇതിനു എന്തെങ്കിലും ബുദ്ധിമുട്ടു നേരിടുമോ

അനില്‍
ദോഹ, ഖത്തര്‍


ഉത്തരം


നിങ്ങളുടെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഖത്തറില്‍ 3 മാസം വരെ വാഹനം ഓടിക്കാം. ഇതിനിടയില്‍ നിങ്ങള്‍ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിരിക്കണം. സൗദിയില്‍ നിന്നും റി എന്‍ട്രി വിസയില്‍ വന്നിട്ട് തിരിച്ച് പോകാത്തതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…