എന്റെ വിവാഹം 30/05/2013 ല്‍ ആയിരുന്നു. അന്ന് ഭാര്യക്ക് 18 വയസ്സ് തികഞ്ഞിട്ടില്ല, 18 ആകാന്‍ 4 മാസം ബാക്കിയായിരുന്നു. ഇപ്പോള്‍ 2 വര്‍ഷം ആയി. ഇപ്പോള്‍ ഭാര്യയെ ഗള്‍ഫില്‍ കൊണ്ട് വരുവാന്‍ സാഹചര്യം ഉണ്ട്. എനിക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ.
ചോദ്യം 1
എന്റെ വിവാഹം 30/05/2013 ല്‍ ആയിരുന്നു. അന്ന് ഭാര്യക്ക് 18 വയസ്സ് തികഞ്ഞിട്ടില്ല, 18 ആകാന്‍ 4 മാസം ബാക്കിയായിരുന്നു. ഇപ്പോള്‍ 2 വര്‍ഷം ആയി. ഇപ്പോള്‍ ഭാര്യയെ ഗള്‍ഫില്‍ കൊണ്ട് വരുവാന്‍ സാഹചര്യം ഉണ്ട്. എനിക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ. ഫൈന്‍ ഏത്ര രൂപ അടക്കേണ്ടിവരും. ഗള്‍ഫില്‍ നിന്നു കൊണ്ട് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ഏന്തെങ്കിലും വകുപ്പ് ഉണ്ടോ. വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ ഏത്ര ദിവസം കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് കിട്ടും. ദയവായി മറുപടി തരുക.
ആസാദ്, ദമാം
ഉത്തരം
സൗദി പോസ്റ്റിന്റെ മുപ്പത്തിമൂന്നാം ലക്കത്തില്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. ( http://goo.gl/anEjWG ). വിവാഹ രജിസ്‌ട്രേഷനെസംബന്ധിച്ച് 2008ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളും 2013 ജൂണ്‍ 28ന്റെ സര്‍ക്കുലറും പ്രകാരം നിങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സം ഇല്ല.
വിവാഹം രജിസ്ടര്‍ ചെയ്യുന്നതിന് നിങ്ങള്‍ താമസിക്കുന്ന പ്രദേശം ഉള്‍ക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തെയാണ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍) സമീപിക്കേണ്ടത്. അപേക്ഷാഫോറവും വിശദ വിവരങ്ങളും അവിടെ നിന്നു ലഭിക്കും.
ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാമെങ്കിലും (http://www.cr.lsgkerala.gov.in/Cmn_Application.php) വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും നേരിട്ട് വിവാഹ രജിസ്ട്രാറുടെ മുന്നില്‍ ഹാജരാവണം. രണ്ട് സാക്ഷികളും വേണം
വിവാഹ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും വേണം
വിവാഹം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ പ്രത്യേക നടപടി ക്രമങ്ങള്‍ ഉണ്ട്.
മെമ്മോറാണ്ടം പൂരിപ്പിച്ച് കൊടുക്കുന്നതിനോടൊപ്പം പ്രത്യേക ഫോറത്തില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റും വേണം. ഫൈന്‍ 250 രൂപ അടക്കണം. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവണമെങ്കില്‍ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക അനുമതിയും ഉണ്ടായിരിക്കണം. ഇതിനൊക്കെ സമയമെടുക്കും.
ചോദ്യം 2
തെലുങ്കാനക്കാരനായ എന്റെ സുഹൃത്തിനു വേണ്ടിയാണ് ഈ കത്തെഴുതുന്നത്. അയാളുടെ സഹോദരീ ഭര്‍ത്താവ് ഒരു മാസം മുമ്പ് ദമ്മാമില്‍ ഒരു വാഹനാപകടത്തില്‍ പെട്ട് മരിച്ചുപോയി. പത്തു ദിവസത്തോളം ദമ്മാം മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനുശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്.
ദമ്മാമിലെ ഒരു വലിയ നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു അയാള്‍. ശവശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ കമ്പനി ഇതുവരെയും നടത്തിയതായി അറിവില്ല. 34 മാസമെങ്കിലും ആവുമെന്നാണ് കമ്പനി പറയുന്നത്. സുഹൃത്തിനും നടപടി ക്രമങ്ങളെപ്പറ്റി അറിവില്ല. നിര്‍ധനരായ ഭാര്യയുടെയും രണ്ടു ചെറിയ കുട്ടികളുടെയും ഏക ആശ്രയമായിരുന്നു അയാള്‍. വണ്ടി ഓടിച്ചിരുന്ന സ്വദേശി പൗരനെ പോലീസ് പിടികൂടിയെങ്കിലും അയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്താണ് ചെയ്യേണ്ടത്?
ബാബു, ദമ്മാം
ഉത്തരം
മരണം നടന്ന ഉടനെ തന്നെ വിവരം റിയാദിലെ ഇന്ത്യന്‍ എംബസ്സിയെ അറിയിച്ചിരുന്നെങ്കില്‍ മൃതദേഹം നാട്ടിലയക്കാന്‍ വൈകുന്ന കാരണം എംബസ്സി ഉദ്യോഗസ്ഥര്‍ കമ്പനിയോട് അന്വേഷിക്കുമായിരുന്നു. മൃതദേഹം നാട്ടില്‍ അയക്കുന്നതിനു കൃത്യമായ മാര്‍ഗ്ഗരേഖകള്‍ ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട് (http://www.indianembassy.org.sa/Content.aspx?ID=721&PID=689)
1. മരണം സ്ഥിരീകരിച്ച ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റും വാങ്ങുക.
2. വിശദമായ പോലീസ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും
3. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മരണമടഞ്ഞയാളുടെ അടുത്ത ബന്ധുവിന്റെ (ഭാര്യയുടെ) സമ്മതപത്രം.
4. മരണ മടഞ്ഞയാളിന്റെ പാസ്‌പോര്‍ട്ടിന്റെയും ഇക്കാമയുടെയും കോപ്പി
5.മരണമടഞ്ഞയാളിന് കിട്ടാനുള്ള ശമ്പളബാക്കി സര്‍വീസ് ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം തുടങ്ങിയവ എംബസ്സിയെ ഏല്‍പ്പിക്കാമെന്ന് ഉറപ്പു നല്‍കുന്ന കമ്പനിയുടെ കത്തും അതിന് സൗദി ലേബര്‍ ഓഫീസ് നല്‍കുന്ന ഉറപ്പും.
6. മേല്‍പ്പറഞ്ഞ രേഖകളുടെ ഇംഗ്ലീഷ് പരിഭാഷയും വേണം.
മൃതദേഹം നാട്ടിലയക്കുന്നതിനു എംബസ്സിയുടെ അനുമതി കിട്ടാന്‍ ഇത്രയൊക്കെ മതി.എംബസ്സിയുടെയും ദമ്മാം ഗവര്‍ണ്ണറുടെയും അനുമതി കിട്ടിയാല്‍ മൃതദേഹം എംബാം ചെയ്യുന്നതിനും നാട്ടിലയക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഏതെങ്കിലും കാര്‍ഗോ ഏജന്‍സിക്ക് കൊടുക്കാം. ഇതൊരു പാക്കേജ് ആയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇതിന്റെ ചെലവ് മൊത്തം വഹിക്കേണ്ടത് കമ്പനിയാണ്.
രേഖകളൊക്കെ സംഘടിപ്പിക്കേണ്ടത് കമ്പനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണെങ്കിലും അടുത്ത ബന്ധുവിന്റെ പവ്വര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ.
ഇതിനു പുറമേ, വാഹനാപകടക്കേസുകളില്‍ നഷ്ടപരിഹാരം കിട്ടുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും കേസിന്റെ നടത്തിപ്പിനായി ഇന്ത്യന്‍ എംബസ്സിയെയോ മറ്റേതെങ്കിലും വ്യക്തികളെയോ ഏല്‍പ്പിച്ചുകൊണ്ടുള്ള വക്കാലത്തും (പവര്‍ അറ്റോര്‍ണിയും) കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ നല്‍കേണ്ടതുണ്ട്. ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ഇന്ത്യയിലെ സൗദി എംബസ്സിയും നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തിയിരിക്കണം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…