| Wednesday, 10th June 2015, 9:05 am

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

 പ്രസവമാണെന്നു തെളിയിക്കുന്ന എല്ലാ ഡോക്യുമെന്റുകളും ഉണ്ടായിരുന്നെങ്കിലും ക്ലെയ്മിന് ചെന്നപ്പോള്‍ “വന്ധ്യത ചികിത്സ” എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി നിരസിച്ചു. കഴിഞ്ഞ 4 വര്‍ഷമായി നിരവധി തവണ ശ്രമിച്ചിട്ടും കമ്പനി നിരസിക്കുകയാണുണ്ടായത്. ഇനി എന്താണ് ചെയ്യേണ്ടത്? (ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യൂമെന്റുകളും ഇതോടൊപ്പം വക്കുന്നു)


ഭാഗം: 30


ചോദ്യം 1


2011ല്‍, എന്റെ ഭാര്യക്ക് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്ന ഒരു പ്രശസ്ത ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുവാദത്തോടെ നാട്ടില്‍ പ്രസവം നടത്തിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം ആറാം മാസം മുതല്‍  തന്നെ ആശുപത്രിയില്‍ കിടത്തി ചികില്‍സിച്ചിരുന്നു. ഏഴര മാസത്തില്‍ സിസേറിയന്‍ സെക്ഷന്‍ വഴി പ്രസവം നടന്നു.

2,17,000 രൂപ ബില്‍ തുക വന്നു. എന്നാല്‍ പ്രസവമാണെന്നു തെളിയിക്കുന്ന എല്ലാ ഡോക്യുമെന്റുകളും ഉണ്ടായിരുന്നെങ്കിലും ക്ലെയ്മിന് ചെന്നപ്പോള്‍ “വന്ധ്യത ചികിത്സ” എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി നിരസിച്ചു. കഴിഞ്ഞ 4 വര്‍ഷമായി നിരവധി തവണ ശ്രമിച്ചിട്ടും കമ്പനി നിരസിക്കുകയാണുണ്ടായത്. ഇനി എന്താണ് ചെയ്യേണ്ടത്? (ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യൂമെന്റുകളും ഇതോടൊപ്പം വക്കുന്നു)

നജീം, ജുബൈല്‍


ഉത്തരം


“പ്രസവം” എങ്ങനെ “വന്ധ്യതാ ചികിത്സ” ആയി ഇന്‍ഷുറന്‍സ് കമ്പനിക്കു തോന്നിയെന്ന് മനസ്സിലാവുന്നില്ല. എന്തായാലും 4 വര്‍ഷമായിട്ടും പ്രശ്‌നം പരിഹരിക്കാത്ത സ്ഥിതിക്ക്  ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സാമ (Saudi Arabian Monetary Agency) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കമ്മറ്റിയില്‍ (Committee for Adjudication of Insurance-Related Disputes and Violations) ഉടനെ തന്നെ പരാതി കൊടുക്കുക.



ചോദ്യം 2


ഞാന്‍ സൗദിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്നു. എക്‌സിറ്റ് റി എന്‍ട്രിക്ക് നാട്ടില്‍ വന്ന ഞാന്‍ മടങ്ങി പോയില്ല. ഇപ്പോള്‍ കാനഡയിലേക്ക് പോകാനുള്ള സാധ്യത തെളിഞ്ഞു വരുന്നു. ഏതെങ്കിലും ജി.സി.സി രാജ്യത്ത് വച്ചായിരിക്കും ഇന്റര്‍വ്യൂ എന്ന് ഏജന്‍സി പറഞ്ഞു. സൗദി എക്‌സിറ്റ് റി എന്‍ട്രി ക്യാന്‍സല്‍ ചെയ്യാത്തതിനാല്‍  ഇന്റര്‍വ്യൂവിന് പോവാന്‍ എന്തെങ്കിലും തടസ്സം ഉണ്ടാവുമോ? അതുപോലെ കാനഡയിലേക്ക് കുടിയേറ്റത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ?

ജിന്‍സി, കണ്ണൂര്‍


ഉത്തരം


സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് എക്‌സിറ്റ് റി എന്‍ട്രിക്ക് നാട്ടില്‍ പോകുന്നവര്‍ വിസ കാലാവധിക്ക് മുന്‍പ് മടങ്ങി വരാതിരുന്നാല്‍ പിന്നെ 3 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മറ്റു ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രശ്‌നമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നെങ്കില്‍ സൗദിയില്‍ നിങ്ങള്‍ കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള സൗദി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (Police Clearance Certificate – PCC) ലഭിക്കണമെന്നുള്ളതാണ്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

Latest Stories

We use cookies to give you the best possible experience. Learn more