| Tuesday, 15th September 2015, 6:08 pm

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ രണ്ടു വര്‍ഷത്തെ കോണ്‍ട്രാക്റ്റില്‍ സൗദിയില്‍ ജോലി ചെയ്യുകയാണ്. 2015 സെപ്റ്റംബര്‍ 17ന് രണ്ടു വര്‍ഷം പൂര്‍ത്തിയാകും. എന്റെ ഇക്കാമ കാലാവധി 25 നവംബര്‍ 2015 വരെയുണ്ട്. ഇക്കാമ പുതുക്കുന്ന സമയത്ത്, അതിന്റെ കാലാവധി തീരും വരെ ജോലി ചെയ്യണം എന്ന് കമ്പനി ഒപ്പിട്ട് വാങ്ങുന്നുണ്ട്. ഇപ്പോള്‍ കമ്പനി പറയുന്നു ഞാന്‍ നവംബര്‍ വരെ ജോലി ചെയ്യുകയാണെങ്കില്‍ എനിക്ക് കിട്ടേണ്ട End of service Benefits കിട്ടില്ലെന്ന്. സെപ്റ്റംബര്‍ 17 കഴിഞ്ഞാല്‍ കോണ്‍ട്രാക്റ്റ് ഓട്ടോ റിന്യുവല്‍ ആകും. അപ്പോള്‍ സര്‍വ്വീസ് ബെനിഫിറ്റ്‌സ് നഷ്ടം ആകും എന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്.


ഭാഗം: 42


ചോദ്യം 1


ഞാന്‍ രണ്ടു  വര്‍ഷത്തെ കോണ്‍ട്രാക്റ്റില്‍  സൗദിയില്‍  ജോലി ചെയ്യുകയാണ്.  2015 സെപ്റ്റംബര്‍ 17ന്  രണ്ടു  വര്‍ഷം പൂര്‍ത്തിയാകും. എന്റെ ഇക്കാമ  കാലാവധി 25 നവംബര്‍ 2015 വരെയുണ്ട്.  ഇക്കാമ പുതുക്കുന്ന  സമയത്ത്,  അതിന്റെ കാലാവധി തീരും വരെ ജോലി ചെയ്യണം എന്ന് കമ്പനി ഒപ്പിട്ട് വാങ്ങുന്നുണ്ട്.  ഇപ്പോള്‍ കമ്പനി  പറയുന്നു  ഞാന്‍ നവംബര്‍ വരെ ജോലി ചെയ്യുകയാണെങ്കില്‍ എനിക്ക്  കിട്ടേണ്ട  End of service Benefits കിട്ടില്ലെന്ന്. സെപ്റ്റംബര്‍ 17 കഴിഞ്ഞാല്‍  കോണ്‍ട്രാക്റ്റ്  ഓട്ടോ റിന്യുവല്‍ ആകും. അപ്പോള്‍ സര്‍വ്വീസ് ബെനിഫിറ്റ്‌സ് നഷ്ടം ആകും എന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്.

എന്റെ ചോദ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.  രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തു എന്നത് കൊണ്ട് എനിക്ക് അവകാശപ്പെട്ട ഈ ആനുകുല്യം തടഞ്ഞു വെക്കാന്‍ കമ്പനിക്ക് അവകാശം ഉണ്ടോ?  എന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റ്‌സ് കിട്ടിയില്ലെങ്കില്‍  എവിടെ  പരാതിപ്പെടണം?  കോണ്‍ട്രാക്റ്റ് പ്രകാരം ഓരോ വര്‍ഷവും 30 ദിവസം  ലീവ് ഉണ്ട്, അതില്‍ 21 ദിവസത്തെ ലീവ് സാലറിയും, ഒരു തവണ ഞാന്‍ ലീവിനു പോയി വന്നു,  ഇനി കോണ്‍ട്രാക്റ്റ് കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന എനിക്ക് കമ്പനി എന്തൊക്കെ ആനുകുല്യം ആണ് തരേണ്ടത്? എന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റ്‌സിനു കൂടെ 21 ദിവസത്തെ സാലറിയും കിട്ടുമോ?


ഉത്തരം


രണ്ടു വര്‍ഷത്തെ കോണ്‍ട്രാക്ടിനു ജോലിക്ക് വന്ന നിങ്ങള്‍, കോണ്‍ട്രാക്ട് കാലാവധിക്ക് ശേഷം, പരസ്പരം സമ്മതമാണെങ്കില്‍ മാത്രം ജോലി ചെയ്താല്‍ മതി.
സൗദി ലേബര്‍ നിയമം അനുസരിച്ച്, നിങ്ങള്‍ രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാല്‍  1 മാസത്തെ ശമ്പളം സര്‍വീസ് ആനുകൂല്യമായി കിട്ടാന്‍ അര്‍ഹതയുണ്ട്.
വര്‍ഷത്തില്‍ 30 ദിവസത്തെ അവധി ശമ്പളത്തോടെ ആയിരിക്കണം.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തു എന്നതുകൊണ്ട് നിങ്ങള്‍ക്ക് അവകാശപ്പെട്ട സര്‍വീസ് ആനുകുല്യം തരാതിരിക്കാന്‍ കമ്പനിക്ക് അവകാശമില്ല.
മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ കഫീല്‍ നിഷേധിച്ചാല്‍ നിങ്ങള്‍ അടുത്തുള്ള ലേബര്‍ ഓഫീസില്‍ പോയി പരാതി കൊടുക്കണം. അവര്‍ നിങ്ങളുടെ കഫീലിനെയും നിങ്ങളെയും വിളിച്ചുവരുത്തി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും.


ചോദ്യം 2


ഞങ്ങളുടേത് പുനര്‍വിവാഹമാണ് .ദുബായില്‍ HSE ഓഫീസര്‍ ആയി ജോലി ചെയ്യുന്ന എന്റെ ഭര്‍ത്താവിന്റെ പാസ്സ്‌പോര്‍ട്ടില്‍ ആദ്യ വിവാഹത്തിലെ പെണ്‍കുട്ടിയുടെ പേരാണ് ഭാര്യയുടെ സ്ഥാനത്തുള്ളത്. അത് മാറ്റി എന്റെ പേര് ചേര്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത് , എത്ര സമയമെടുക്കും?

ഷീന ശങ്കര്‍, കൊച്ചി


ഉത്തരം


ആദ്യത്തെ കുട്ടിയെ വിവാഹമോചനം ചെയ്ത സര്‍ട്ടിഫിക്കറ്റും നിങ്ങളെ പുനര്‍വിവാഹം ചെയ്ത സര്‍ട്ടിഫിക്കറ്റുമായി നിങ്ങളുടെ ഭര്‍ത്താവിനോട് ദുബായിലെ കോണ്‍സുലേറ്റിനുവേണ്ടി പുറംകരാര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ചെയ്യുന്ന “BLS International” എന്ന സ്ഥാപനത്തെ  സമീപിക്കാന്‍ പറയണം. അവര്‍ ആവശ്യമായ ഫോറം (miscellaneous services) പൂരിപ്പിച്ച് രേഖകള്‍ സഹിതം കോണ്‍സുലേറ്റിനു സമര്‍പ്പിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ശരിയാണെങ്കില്‍ ഉടനെതന്നെ പുതിയ പാസ്‌പോര്‍ട്ട് കിട്ടും. നിങ്ങള്‍ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍  എന്തെങ്കിലും സംശയം കോണ്‍സുലേറ്റിന് തോന്നിയാല്‍ അവര്‍ നാട്ടില്‍ പോലീസ് വെരിഫിക്കേഷന് അയക്കും. എങ്കില്‍ ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തെന്ന് വരും.
പോലീസ് വെരിഫിക്കേഷന്‍ വേണ്ടി വന്നാല്‍ അതിനെടുക്കുന്ന സമയം മുഴുവനും നിങ്ങളുടെ ഭര്‍ത്താവിന് പാസ്‌പോര്‍ട്ട് ഇല്ലാതെ കഴിയേണ്ടി വരും.

അതിനാല്‍ നാട്ടില്‍നിന്നും പാസ്‌പോര്‍ട്ട് എടുക്കുന്നതാണ് ഉത്തമം. പോലീസ് വെരിഫിക്കേഷന്‍ വേണ്ടിവന്നാല്‍പോലും അത് പാസ്‌പോര്‍ട്ട് തന്നതിന് ശേഷം ആയിരിക്കും ചെയ്യുക.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

Latest Stories

We use cookies to give you the best possible experience. Learn more