പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
Daily News
പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2015, 4:47 pm

എന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനിയും 8 മാസത്തോളം സമയമുണ്ട്. ഇപ്പോഴത്തെ പാസ്‌പോര്‍ട്ട് എടുത്തത് റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നാണ്. അന്നത്തെ അഡ്രസ്സും ഇന്നത്തെ അഡ്രസ്സും തമ്മില്‍ വ്യത്യാസം ഉണ്ട്. പുതിയ അഡ്രസ്സ് ആയതിനാല്‍ റിയാദില്‍നിന്നും പാസ്‌പോര്‍ട്ട് എടുത്താല്‍ വെരിഫിക്കേഷന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകുമെന്നും  സുഹൃത്തുക്കള്‍ പറയുന്നു.


Q11

ഭാഗം: 41


ചോദ്യം 1


എന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനിയും 8 മാസത്തോളം സമയമുണ്ട്. ഇപ്പോഴത്തെ പാസ്‌പോര്‍ട്ട് എടുത്തത് റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നാണ്. അന്നത്തെ അഡ്രസ്സും ഇന്നത്തെ അഡ്രസ്സും തമ്മില്‍ വ്യത്യാസം ഉണ്ട്. പുതിയ അഡ്രസ്സ് ആയതിനാല്‍ റിയാദില്‍നിന്നും പാസ്‌പോര്‍ട്ട് എടുത്താല്‍ വെരിഫിക്കേഷന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകുമെന്നും  സുഹൃത്തുക്കള്‍ പറയുന്നു. അതിനാല്‍ നാട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് എടുക്കുന്നതാണ് സൗകര്യമെന്നും അവര്‍ ഉപദേശിക്കുന്നു. എന്താണ് വേണ്ടത്, റിയാദില്‍ നിന്നും എടുക്കുന്നതാണോ  നാട്ടില്‍ നിന്നും എടുക്കുന്നതാണോ കൂടുതല്‍ സൗകര്യപ്രദം?

അനില്‍ കുമാര്‍, ദമ്മാം


ഉത്തരം


ഇപ്പോഴത്തെ അഡ്രസ് നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമാണെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുതിയ അഡ്രസ് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖ (റേഷന്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്‍, ഫോണ്‍ ബില്‍, വസ്തു കരം അടച്ച രസീത്, തുടങ്ങിയവ) ഹാജരാക്കിയാല്‍ പോലീസ് വെരിഫിക്കേഷന്‍ ഒഴിവാകും. എന്നാല്‍ ഇപ്രകാരം ഹാജരാക്കുന്ന രേഖകളില്‍ സംശയം തോന്നിയാല്‍ പോലീസ് വെരിഫിക്കേഷന്‍ നടത്താനുള്ള വിവേചനാധികാരം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ഉണ്ട്.

എംബസ്സി വഴിയുള്ള പോലീസ് വെരിഫിക്കേഷന് വളരെയേറെ സമയം എടുക്കുന്നതായാണ് കാണുന്നത്. റിപ്പോര്‍ട്ട് വരുന്നതുവരെ, അത് ചിലപ്പോള്‍ മാസങ്ങള്‍ എടുത്തെന്ന് വരും,  നിങ്ങള്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. അടിയന്തിരമായി നാട്ടില്‍ പോകണ മെന്നുണ്ടെങ്കില്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാന്‍ മാത്രമായുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എംബസ്സിയില്‍ നിന്നും എടുക്കേണ്ടിവരും. നാട്ടില്‍നിന്നും പാസ്‌പോര്‍ട്ട് എടുക്കുകയാണെങ്കില്‍ പോലീസ് ക്ലീയറന്‍സ് റിപ്പോര്‍ട്ട് ആവശ്യമുണ്ടെങ്കില്‍ പോലും ആദ്യം പാസ്‌പോര്‍ട്ട്  തന്നതിന് ശേഷമായിരിക്കും നടത്തുക. അതിനാല്‍ നാട്ടില്‍നിന്നും പാസ്‌പോര്‍ട്ട് എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

പാസ്‌പോര്‍ട്ട് പുതുക്കി കിട്ടിയതിനുശേഷം ആദ്യമായി നിങ്ങള്‍  സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ രണ്ടു പാസ്‌പോര്‍ട്ടുകളും (പഴയതും പുതിയതും) കയ്യില്‍ കരുതണം. വിസ പഴയ പാസ്‌പോര്‍ട്ടില്‍ ആയതിനാലാനാല്‍ പുതിയതിലേക്ക് മാറ്റേണ്ടതുണ്ട് (Naqal maloomat). ഇത് സൗദിയില്‍ ഇറങ്ങിയാലുടനെ ബുദ്ധിമുട്ടൊന്നും കൂടാതെതന്നെ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം ചെയ്തുതരും.


ചോദ്യം 2


Q22

ഞാന്‍  സൗദിയില്‍  2014മെയ് മുതല്‍ ജോലി ചെയ്തുവരുകയാണ് ഫൈനല്‍ എക്‌സിറ്റ് പോകാന്‍ വേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

ജോമോന്‍ തോമസ്, ജിദ്ദ


ഉത്തരം


1. രാജി നോട്ടീസ് കൊടുക്കുക (30 ദിവസം കാലാവധി വേണം)
2. വീട് ഒഴിയുക
3. ലാന്‍ഡ് ഫോണും മറ്റ് പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകളും ഡിസ്‌കണക്റ്റ് ചെയ്യുക
4. ഇലക്ട്രിസിറ്റി ബില്‍ അടക്കുക
5. ട്രാഫിക് ഫൈനുകള്‍ കൊടുത്തു തീര്‍ക്കുക
6. കാര്‍ (ഉണ്ടെങ്കില്‍) വില്‍ക്കുക
7. ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് (ഡിആക്ടിവേറ്റ്) ചെയ്യുക
8. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുക (സൗദി പോലീസില്‍ നിന്നും)
9. പ്രധാന വസ്തുവകകള്‍ കാര്‍ഗോ അയക്കുക
10. ഗ്രാറ്റ്വിറ്റി (സര്‍വീസ് ആനുകൂല്യം) കമ്പനിയില്‍ നിന്നും വാങ്ങുക
11.ബാങ്ക് അക്കൌണ്ട് ക്ലോസ് ചെയ്യുക
12.എക്‌സിറ്റ് സ്റ്റാമ്പ് ചെയ്യുക

ഇതൊക്കെയാണ് സാധാരണ ചെയ്യേണ്ട നടപടിക്രമങ്ങള്‍


ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന നിങ്ങള്‍ പെട്രോള്‍ പമ്പ് സെയില്‍സ്മാന്റെ ജോലിയും  ശുചീകരണ ജോലികളും ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിങ്ങളെ കഫീല്‍ നിര്‍ബന്ധിച്ചാണ് ഈ ജോലികളൊക്കെ ചെയ്യിക്കുന്നതെങ്കില്‍ അടുത്ത ലേബര്‍ ഓഫീസിലെ ഗാര്‍ഹികതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള “മുസാനിദ്” വിഭാഗത്തില്‍ പരാതി കൊടുക്കണം. പീഡനം, ശമ്പള നിഷേധം, വ്യാജ മോഷണക്കുറ്റാരോപണം തുടങ്ങിയത്തിനും അവിടെ പരാതി പറയാം. അവര്‍ കഫീലുമായി ബന്ധപ്പെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കും.

സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…