ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
Discourse
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2015, 5:21 pm

ഞാന്‍ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ പ്രശസ്തമായ ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. നാട്ടിലുള്ള എന്റെ ഭാര്യാ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. അതുകാരണം കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ലീവില്‍ പോയപ്പോള്‍ ഭാര്യ എന്നോടൊപ്പം വീട്ടില്‍ വന്നു താമസിക്കാന്‍ വിസമ്മതിക്കുകയും അതിന്റെ പേരില്‍ എനിക്ക് കുടുംബ കോടതിയില്‍ കേസ് കൊടുക്കേണ്ടിയും വന്നു.


q1

ഭാഗം: 39


ചോദ്യം 1


ഞാന്‍ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ പ്രശസ്തമായ ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. നാട്ടിലുള്ള എന്റെ ഭാര്യാ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. അതുകാരണം കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ലീവില്‍ പോയപ്പോള്‍ ഭാര്യ എന്നോടൊപ്പം വീട്ടില്‍ വന്നു താമസിക്കാന്‍ വിസമ്മതിക്കുകയും അതിന്റെ പേരില്‍ എനിക്ക് കുടുംബ കോടതിയില്‍ കേസ് കൊടുക്കേണ്ടിയും വന്നു.

അതിന്റെ പ്രതികാരമെന്നോണം ഇനി ജീവിതത്തിലൊരിക്കലും ഭാര്യയെ എന്റെ കൂടെ വിടില്ലന്ന് ഭാര്യാ വീട്ടുകാര്‍ തീരുമാനം എടുക്കുകയും ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് എനിക്ക് മറ്റൊരു വിവാഹം ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഇപ്പോള്‍ എന്റെ ആദ്യ ഭാര്യാവീട്ടുകാര്‍ എന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്കെതിരായി സ്ത്രീധന പീഡനം, സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചു, എന്നൊക്കെ പറഞ്ഞു കള്ളക്കേസുകള്‍ ഉണ്ടാക്കി വനിതാ സെല്‍, പോലീസ് സ്റ്റേഷന്‍, കോടതി, തുടങ്ങി പലയിടത്തായി കേസുകള്‍ കൊടുത്ത് അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്.

ഞാന്‍ എന്റെ ആദ്യഭാര്യക്ക് എല്ലാ മാസവും കൃത്യമായി ബാങ്കുവഴി ചെലവിന് അയച്ചുകൊടുക്കുന്നുണ്ട്. ഈ കള്ളക്കേസുകള്‍ പിന്‍വലിച്ച് കിട്ടുന്നതിന് സൗദിയിലിരുന്നു കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും? എന്‍.ആര്‍.ഐ സെല്ലില്‍ പരാതി കൊടുത്താല്‍ എനിക്ക് നീതി കിട്ടുമോ?

അഹമ്മദ് കബീര്‍, ഖമീസ് മുഷായിത്ത്


ഉത്തരം


 

കുടുംബ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസ് പിന്‍വലിപ്പിക്കാന്‍ കേരള പോലീസിന്റെ  എന്‍.ആര്‍.ഐ സെല്ലിന് ആവില്ല. അതുപോലെ അവര്‍ വനിതാ സെല്ലിനും പോലീസ് സ്റ്റേഷനും കൊടുത്ത പരാതികളും പിന്‍വലിപ്പിക്കാന്‍ അതിനാവില്ല.  എന്നാല്‍ നിങ്ങളുടെ മാതാപിതാക്കളെ മുന്‍ ഭാര്യയോ ഭാര്യാ വീട്ടുകാരോ പീഡിപ്പിക്കുകയാണെങ്കില്‍ അതിനെതിരെ പരാതി കൊടുക്കാന്‍ ഉത്തരവാദപ്പെട്ട ആരും നാട്ടില്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും എംബസ്സി/കോണ്‍സുലേറ്റ് വഴി ഒരു പരാതി എന്‍.ആര്‍.ഐ സെല്ലിന് കൊടുത്താല്‍ അവര്‍ ആ പരാതി ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് അയച്ചുകൊടുക്കും.

വിസ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍, മനുഷ്യക്കടത്ത്, വിദേശങ്ങളില്‍ കേരള സ്ത്രീപുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്നത് അന്വേഷിക്കല്‍ തുടങ്ങിയവയാണ് കേരള പോലീസിന്റെ എന്‍.ആര്‍.ഐ സെല്ലിന്റെ ചുമതലകള്‍.


ചോദ്യം 2


 

q2

ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ദമ്മാമില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ എന്നെക്കൊണ്ട് മറ്റ് നിരവധി പണികള്‍ കഫീല്‍ ചെയ്യിപ്പിക്കുന്നു. വീട് ശുചീകരണവും കഫീലിന്റെ പെട്രോള്‍ സ്റ്റേഷനിലെ സെയില്‍സ്മാന്റെ ജോലിയും എന്നെക്കൊണ്ട് ചെയ്യിക്കുന്നു. എനിക്ക് ശമ്പളം കൃത്യമായി തരുന്നില്ല. പുറമേ പെട്രോള്‍ മോഷണക്കുറ്റം ആരോപിച്ച് കഫീലിന്റെ ഭാര്യയുടെ സഹോദരന്മാര്‍ എന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യണ്ട. എത്രയും പെട്ടന്ന് നാട്ടില്‍ പോകണം.

അബ്ദുള്‍ മജീദ്, ദമ്മാം


ഉത്തരം


 

ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന നിങ്ങള്‍ പെട്രോള്‍ പമ്പ് സെയില്‍സ്മാന്റെ ജോലിയും  ശുചീകരണ ജോലികളും ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിങ്ങളെ കഫീല്‍ നിര്‍ബന്ധിച്ചാണ് ഈ ജോലികളൊക്കെ ചെയ്യിക്കുന്നതെങ്കില്‍ അടുത്ത ലേബര്‍ ഓഫീസിലെ ഗാര്‍ഹികതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള “മുസാനിദ്” വിഭാഗത്തില്‍ പരാതി കൊടുക്കണം. പീഡനം, ശമ്പള നിഷേധം, വ്യാജ മോഷണക്കുറ്റാരോപണം തുടങ്ങിയത്തിനും അവിടെ പരാതി പറയാം. അവര്‍ കഫീലുമായി ബന്ധപ്പെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കും.

സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…