മകന്റെ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് ? എനിക്ക് മകനെ കൊണ്ടുവരുന്നതിന് വേണ്ടി സ്ഥിരം വിസക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ ? അതിനു വേണ്ടി പ്രത്യേകമായി എന്തെങ്ങിലും ഡോകുമെന്റ്‌സ് സമര്‍പ്പിക്കെണ്ടാതായി ഉണ്ടോ ? ദയവായി ഒരു മറുപടി തന്നു സഹായിക്കുക.
ചോദ്യം 1
ഞാന്‍ 2006 ജൂണ്‍ മാസം മുതല്‍ സൗദിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇപ്പോള്‍ കുടുംബവുമായി റിയാദില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ടു പേരും പുനര്‍ വിവാഹിതര്‍ ആണ്. ഭാര്യയുടെ മുന്‍ വിവാഹത്തില്‍ ഉണ്ടായ മകനെ കൂടി എന്റെ സ്‌പോണ്‍സര്‍ ഷിപ്പില്‍ സൗദിയില്‍ കൊണ്ടുവരണം എന്ന് താല്‍പ്പര്യം ഉണ്ട്. ഭാര്യയും മകളും എന്റെ സ്‌പോണ്‍സര്‍ ഷിപ്പില്‍ ഇപ്പോള്‍ സൗദിയില്‍ സ്ഥിരതാമസം ആണ്. മകന്റെ പാസ്‌പോര്‍ട്ട് ഇതുവരെ എടുത്തിട്ടില്ല, സാങ്കേതികമായി ചില തടസങ്ങള്‍ ഉള്ളത് കാരണം ഇപ്പോള്‍ കേസ് കോടതിയില്‍ ആണ്. മകന്റെ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് ? എനിക്ക് മകനെ കൊണ്ടുവരുന്നതിന് വേണ്ടി സ്ഥിരം വിസക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ ? അതിനു വേണ്ടി പ്രത്യേകമായി എന്തെങ്ങിലും ഡോകുമെന്റ്‌സ് സമര്‍പ്പിക്കെണ്ടാതായി ഉണ്ടോ ? ദയവായി ഒരു മറുപടി തന്നു സഹായിക്കുക.
സ്‌നേഹപൂര്‍വ്വം
എ.കെ.എസ്സ്
റിയാദ്
ഉത്തരം
ഭാര്യയേയും മകളെയും കൊണ്ടുവന്നതുപോലെ തന്നെ നിങ്ങള്‍ക്ക് മകനെയും കൊണ്ടുവരാവുന്നതേള്ളൂ എന്നാല്‍ മകന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ കോളത്തില്‍ നിങ്ങളുടെ പേരാണ് എഴുതേണ്ടത്, അല്ലാതെ അവന്റെ ജൈവികപിതാവിന്റേതല്ല (biological father). പിതാവിന്റെ പേരിന്റെ സ്ഥാനത്ത് നിങ്ങളുടെ പേര് ഇല്ലെങ്കില്‍ സൗദി ആഭ്യന്തര മന്ത്രാലയം മകന് വിസ നിഷേധിച്ചേക്കാം. എന്നാല്‍, മകന്റെ സംരക്ഷണാവകാശത്തെക്കുറിച്ച് നിങ്ങളുടെ ഇപ്പോഴത്തെ ഭാര്യയും അവരുടെ മുന്‍ ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ നിലവിലുണ്ടെങ്കില്‍ അതൊക്കെ പരിഹരിച്ചിട്ടുവേണം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്.
മകന്റെ തിരിച്ചറിയല്‍ രേഖകളില്‍ (ഉദാ: സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) ജൈവിക പിതാവിന്റേതാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍, നിങ്ങള്‍ കുടുംബ കോടതിവഴി മകനെ ഔപചാരികമായി ദത്തെടുക്കേണ്ടി വരും. ആ രേഖയാണ് പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കേണ്ടത്.
ചോദ്യം 2
കഹര്‍ബാഇ മബാനി (BULDING ELECTRICIAN) വിസയില്‍ ജുബൈലില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാന്‍. എനിക്ക് വിസിറ്റ് വിസയില്‍ കൂടെയുള്ള എന്റെ ഭാര്യയും കൂട്ടി അയല്‍രാജ്യമായ ബഹറിന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. നിലവില്‍ അത് സാധ്യമാണോ? സൗദിയില്‍ വിസിറ്റ് വിസയില്‍ ഉള്ള എന്റെ ഭാര്യക്ക് മറ്റൊരു രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുമോ?വിസിറ്റ് വിസാ കാലാവധി കഴിഞ്ഞു തിരികെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ യാത്ര ബഹറിന്‍ വഴി ആക്കി ഒന്നോ രണ്ടോ ദിവസം ബഹറിനില്‍ തങ്ങി യാത്ര തുടരാന്‍ കഴിയുമോ? അതിനു നിയമ തടസം എന്തെങ്കിലും ഉണ്ടോ?
ജോജോ, ദമ്മാം
ഉത്തരം
ഇല്ല, സൗദിയില്‍ വിസിറ്റ് വിസയില്‍ വന്നവര്‍ക്ക് എക്‌സിറ്റ് മാത്രമേ കിട്ടുകയുള്ളൂ. ബഹറിനില്‍ GCC രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും (സൌദിയില്‍ നിന്നാകുമ്പോള്‍ ഇക്കാമയുള്ളവര്‍ക്ക്) “ഓണ്‍ അറൈവല്‍ വിസ” കിട്ടുമെങ്കിലും നിങ്ങളുടെ ഭാര്യയുടെ വിസ സന്ദര്‍ശന വിസ ആയതുകൊണ്ട് കിട്ടുകയില്ല. നിങ്ങള്‍ക്ക് സൗദിയിലെയോ ഇന്ത്യയിലേയോ ബഹ്‌റൈന്‍ എംബസ്സിയില്‍ നിന്നും ലഭിക്കുന്ന വിസ ഇല്ലാതെ ആ രാജ്യം സന്ദര്‍ശിക്കാന്‍ കഴിയുകയില്ല.
ചോദ്യം3
ഇക്കാമയിലെ പ്രൊഫഷന്‍ ലേബര്‍ ആയാല്‍ ആശ്രിതര്‍ക്ക് സന്ദര്‍ശകവിസ കിട്ടുമോ?
ഞാന്‍ റിയാദില്‍ ഒരു കമ്പനിയില്‍ സ്റ്റോര്‍ കീപേര്‍ ആയി ജോലി ചെയ്യുന്നു. എന്റെ ഇക്കാമയില്‍ പ്രൊഫഷന്‍ ലേബര്‍ എന്നാണ് വച്ചിരിക്കുന്നത്. എനിക്ക് എന്റെ ഭാര്യയെ സന്ദര്‍ശക വിസയില്‍ റിയാദിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ? അല്ലെങ്കില്‍ എന്റെ ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റാന്‍ വേണ്ടി ഞാന്‍ എന്ത് ചെയ്യണം
ദിലീപ്
റിയാദ്
ഉത്തരം
ലേബര്‍ വിസ ആയതിനാല്‍ ഭാര്യയെ വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ കഴിയില്ല ഭാര്യയെ കൊണ്ടുവരുന്നതിന് ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റണം ഈ പ്രൊഫഷന്‍ ഭാര്യയെ കൊണ്ടുവരുന്നതിന് അംഗീകരിച്ചിട്ടുള്ള പ്രൊഫഷനുകളില്‍ പെട്ട ഒന്നായിരിക്കണം അതിനു ഇന്ത്യന്‍ വിദേശ മന്ത്രാലയവും സൗദി എംബസ്സിയും സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റ് വേണം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…