| Tuesday, 10th March 2015, 10:16 am

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എ.ഇ വിസ റദ്ദ് ചെയ്യാന്‍ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത് … വിസിറ്റ് വിസയില്‍ എനിക്ക് യു.എ.ഇയില്‍ ഇറങ്ങാന്‍ കഴിയുമോ…ദുബൈയില്‍ കുറേകൂടെ മെച്ചപ്പെട്ട ജോലി സാധ്യത ഉണ്ട്.. എനിക്ക് ദുബൈ എംപ്ലോയ്‌മെന്റ് വിസ കിട്ടാന്‍ സാധ്യത ഉണ്ടോ…GCC രാജ്യങ്ങളില്‍ വിസയും എമിഗ്രേഷനും ഒക്കെ ഒന്നാക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു ..അങ്ങനെ ആയാല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നം വരുമോ ?


ഭാഗം: 19


ചോദ്യം 1


ഞാന്‍ 2002 മുതല്‍ 2006 വരെ അബുദാബിയില്‍ ഒരു എല്‍.എല്‍.സി കമ്പനിയില്‍ അക്കൗണ്ടന്റ് ആയി വര്‍ക്ക് ചെയ്തിരുന്നു. 2005  ഡിസംബറില്‍ resignation ലെറ്റര്‍ കൊടുത്തിരുന്നു.. പക്ഷെ കമ്പനി എന്നെ റദ്ദ് ചെയ്തില്ല ..ഞാന്‍ 1 മാസം നോട്ടീസ് പീരീഡ് കൊടുത്തിരുന്നു.. 45 ദിവസം കഴിഞ്ഞിട്ടും കമ്പനി എന്നെ റദ്ദ് ചെയ്തില്ല…

അതിനാല്‍  2006 ജനുവരിയില്‍ ഞാന്‍ ഒരു എമര്‍ജന്‍സി ലീവ് എടുത്തു നാട്ടില്‍ വന്നു..
അപ്പോള്‍ തന്നെ എനിക്ക് സൗദി അറേബ്യയില്‍ കുറെ കൂടി മെച്ചപ്പെട്ട ഒരു ജോലി കിട്ടി…സൗദി വിസ സ്റ്റാമ്പ് ചെയ്യാന്‍ ഡല്‍ഹിയില്‍ കമ്പനിയുടെ ഏജന്റിനെ ഏല്പിച്ചു.

സൗദി അറേബ്യന്‍ വിസ സ്റ്റാമ്പ് ചെയ്തു … ഞാന്‍ ഇപ്പോഴും സൗദിയില്‍ വര്‍ക്ക് ചെയ്യുന്നു..

എനിക്ക് ഇപ്പോള്‍ ദുബൈയില്‍ കുറെ കൂടി മെച്ചപ്പെട്ട ഒരു ജോലി ശരിയായിട്ടുണ്ട്..

എന്റെ യു.എ.ഇ വിസ ഇതുവരെയും റദ്ദ് ആയിട്ടില്ല…

ഞാന്‍ അബുദാബിയില്‍ വര്‍ക്ക് ചെയ്തിരുന്ന കമ്പനിയിലെ PRO sbയെ ബന്ധപ്പെട്ടു.. അയാള്‍ പറയുന്നത് കമ്പനി എനിക്കെതിരെ 2006 ല്‍ തന്നെ Absconding case file ചെയ്തു എന്നാണ്. case file ചെയ്യാന്‍  Bank Guarantee 3000 Dhs കമ്പനി അടച്ചു . ഇനി Absconding case പിന്‍വലിക്കണമെങ്കില്‍ കമ്പനി 10000 Dhs fine അടക്കണം . അത് മാത്രമല്ല Absconding case file ചെയ്തതിനു കമ്പനി മാപ്പ് എഴുതി കൊടുക്കണം എന്നും പറഞ്ഞു..  ഞാന്‍ 10000 Dhs  കൊടുക്കാന്‍ തയ്യാറാണ് . പക്ഷെ മാപ്പ് എഴുതി കൊടുക്കാന്‍ കമ്പനി തയ്യാറല്ല.

ഞാന്‍ കുടുംബ സമേതം പലപ്പോഴും സൗദി അറേബ്യയില്‍ നിന്നും ദുബായ് വഴിയാണ് നാട്ടില്‍ പോകുന്നത്..(ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്ത്  നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍ ) ഇതില്‍ എന്തെങ്കിലും Risk ഉണ്ടോ എന്നറിയില്ല.

യു.എ.ഇ വിസ റദ്ദ് ചെയ്യാന്‍ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത് … വിസിറ്റ് വിസയില്‍ എനിക്ക് യു.എ.ഇയില്‍ ഇറങ്ങാന്‍ കഴിയുമോ…ദുബൈയില്‍ കുറേകൂടെ മെച്ചപ്പെട്ട ജോലി സാധ്യത ഉണ്ട്.. എനിക്ക് ദുബൈ എംപ്ലോയ്‌മെന്റ് വിസ കിട്ടാന്‍ സാധ്യത ഉണ്ടോ…GCC രാജ്യങ്ങളില്‍ വിസയും എമിഗ്രേഷനും ഒക്കെ ഒന്നാക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു ..അങ്ങനെ ആയാല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നം വരുമോ ?

ദയവായി എനിക്ക് ഉപദേശം തരിക.

മുസ്തഫ  ഹാജി, ജിദ്ദ


 ഉത്തരം


നിങ്ങളുടെ ചോദ്യത്തിന്  യു.എ.ഇയില്‍ നിന്നും നാം ഹരിഹരന്‍ തന്ന മറുപടി ചുവടെ കൊടുക്കുന്നു.

വിസ റദ്ദ്  ചെയ്യാതെ യു.എ.ഇ വിട്ടതിനാല്‍ സ്‌പോണ്‍സര്‍ക്ക് നിങ്ങളെ വേണമെങ്കില്‍ പരമാവധി ദ്രോഹിക്കാന്‍ കഴിയും. ഒളിച്ചോട്ടക്കാരുടെ പട്ടികയില്‍ പെടുത്താനും യു.എ.ഇയില്‍ ഇറങ്ങുന്നതിനുള്ള വിലക്ക് ഏര്‍പ്പെടുത്താനും സ്‌പോണ്‍സര്‍ക്ക്  കഴിയും. വിലക്ക് 6 മാസത്തേക്കോ, 2 വര്‍ഷത്തേക്കോ അല്ലെങ്കില്‍ ആജീവനാന്തമോ ആകാം. നിങ്ങള്‍ക്കെതിരെ സ്‌പോണ്‍സര്‍ കൊടുത്തിട്ടുള്ള പരാതിയുടെ തീവ്രത അനുസരിച്ചായിരിക്കും വിലക്കിന്റെ കാലാവധി നിശ്ചയിക്കുക.

വിലക്ക് ഉണ്ടോ എന്ന് അറിയുന്നതിന് ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴി ഒരു വിസിറ്റ് വിസക്ക് അപേക്ഷിക്കുക. ഇതിനു ഏകദേശം 500 യു.എ.ഇ ദിര്‍ഹമേ ചെലവു വരൂ. വിസ കിട്ടിയാല്‍ വിലക്ക് പ്രാബല്യത്തില്‍ ഇല്ലെന്നു മനസ്സിലാക്കാം.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി സ്‌പോണ്‍സറും നിങ്ങളും തമ്മില്‍ എന്തെങ്കിലും ധാരണ ഉണ്ടാക്കിയാല്‍ പോലും വിലക്ക് മാറുന്നതിനു ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ സ്‌പോണ്‍സര്‍ കൊടുക്കേണ്ടതുണ്ട്.

ദുബായ് എയര്‍പോര്‍ട്ട് വഴി  മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്നാല്‍ മാത്രം മതി

ഇവിടെ പരാമര്‍ശിക്കപ്പെട്ട 3000 ദിര്‍ഹം നിരോധനവുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയില്ല; മറിച്ച്, അത് പുതിയ വിസ അനുവദിക്കുന്നതിന്റെ ഗാരണ്ടി ആയി ലേബര്‍  വകുപ്പില്‍  കെട്ടിവച്ചതാകാം.

എന്തായാലും വിലക്കുണ്ടോന്ന് ആദ്യം കണ്ടുപിടിക്കുകയും അങ്ങനെ ഉണ്ടെങ്കില്‍ പഴയ സ്‌പോണ്‍സറുമായി ധാരണ ഉണ്ടാക്കി വിലക്ക് നീക്കുകയും അയാളില്‍ നിന്നും എന്‍.ഓ.സി നേടുകയും ചെയ്താലേ നിങ്ങള്‍ക്ക് ദുബായിലെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.


ചോദ്യം 2


ഞാന്‍ സൗദിയിലെ അബഹയിലാണ് ജോലി ചെയ്യുന്നത്. എനിക്ക് ഭാര്യയേയും 2 വയസ്സുള്ള കുട്ടിയേയും ഇവിടെ കൊണ്ട് വരണമെന്നുണ്ട്. ഭാര്യക്കും കുട്ടിക്കും പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഞാന്‍ നാട്ടില്‍ വേണമെന്നാണ് ട്രാവല്‍സില്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. അതല്ലെങ്കില്‍ ഇവിടെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്തോ ഒരു പേപ്പര്‍ ശരിയാക്കി അങ്ങോട്ട് അയക്കണമെന്നത്രെ. അങ്ങനെ ചെയ്യണമെങ്കില്‍ എനിക്ക് ഇവിടെ നിന്ന് ജിദ്ദയിലേക്ക് പോകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് അത് കഴിയില്ല. എന്താണ് ഒരു വഴി? ഉത്തരം തരുമെന്ന് വിചാരിക്കുന്നു. എന്ന് സ്‌നേഹത്തോടെ,

കാസര്‍ഗോഡ് സിദ്ദിക്ക്, അബഹ


ഉത്തരം


1. നിങ്ങളുട കുട്ടിക്ക് പാസ്‌പോര്‍ട്ട് എടുക്കണമെങ്കില്‍ കോണ്‍സുലേറ്റില്‍നിന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ ഒരു സത്യവാങ്മൂലം കൊടുക്കണം. അത് അവര്‍ സാക്ഷ്യപ്പെടുത്തി  തരും. അത് നിങ്ങളുടെ നാട്ടിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കൊടുത്താലേ കുട്ടിക്ക് പാസ്‌പോര്‍ട്ട് കിട്ടുകയുള്ളൂ. ഇക്കാര്യത്തിനുവേണ്ടി നിങ്ങള്‍ ജിദ്ദയില്‍ പോകണമെന്നില്ല. നിങ്ങള്‍ അബഹയില്‍ ആയതിനാല്‍ അവിടത്തെ എംബസ്സി പാസ്‌പോര്‍ട്ട് ഏജന്‍സി ഓഫീസില്‍ കൊടുത്താല്‍ മതിയാകും. അതിന്റെ അഡ്രസ് താഴെക്കൊടുക്കുന്നു:

Passport & Visa Application Cetnre,
King Saud tSreet, Cross with Umsarab Road,
Near Barqan Fuel Station,
Umsarab Dist
Khamis Mushait

2. നിങ്ങളുടെ ഭാര്യക്ക് നാട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് എടുക്കുന്നതിനു സത്യവാങ്മൂലത്തിന്റെ ആവശ്യമില്ല.


ചോദ്യം 3


ഞാന്‍ സൗദിയില്‍ വന്നിട്ട് 6 മാസം ആയി. ഹൗസ് ഡ്രൈവര്‍ വിസയില്‍ ആണ് വന്നത്. എന്റെ സ്‌പോണ്‍സര്‍ക്ക് മക്തബല്‍ അമലോ മോസ്സസ്സയോ  ഇല്ല. എനിക്ക് ഇപ്പോള്‍ വേറൊരു സ്‌പോണ്‍സറുടെ പേരിലേക്ക് തനാസല്‍ മാറണം. എന്നാല്‍ അതിനു കഴിയുന്നില്ല. ഏതെങ്കിലും രീതിയില്‍ മാറ്റാന്‍ പറ്റുമോ? പ്ലീസ് എന്നെ ഒന്ന് ഹെല്‍പ് ചെയ്യൂ. റിപ്ലൈ ഉടന്‍ പ്രതീക്ഷിക്കുന്നു.

ABC, റിയാദ്


ഉത്തരം


ഹൗസ് ഡ്രൈവര്‍ വിസ ഗാര്‍ഹിക തൊഴിലില്‍ പെട്ടത് ആയതിനാല്‍ മറ്റൊരു കമ്പനിയിലേക്കോ മോസ്സസ്സയിലെക്കോ മാറ്റാന്‍ കഴിയില്ല.  നിങ്ങള്‍ക്ക് വിസ തരാന്‍ താല്‍പര്യമുള്ള സൗദിയില്‍ നിന്നും  വിസ വാങ്ങി, ഇപ്പോഴത്തെ കഫീലില്‍ നിന്നും എക്‌സിറ്റ് നേടി നാട്ടില്‍ പോയി പുതിയ വിസയില്‍ വരുക മാത്രമാണ് ഏക പോംവഴി.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

Latest Stories

We use cookies to give you the best possible experience. Learn more