എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണു ഞാന്‍ ഇമെയില്‍ ചെയ്യുന്നത്.അവന്‍ 2013 മെയ് മാസത്തില്‍ ആണ് സൗദിയില്‍ വന്നത്. വന്നു 5 മാസം കഴിഞ്ഞാണ് ആദ്യത്തെ ഇഖാമ അടിച്ചത് ഫ്രീ വിസ ആയിരുന്നു. അടുത്ത തവണ ഇഖാമ പുതുക്കുവാന്‍ കൊടുക്കുകയും കഫീല്‍ ചുവപ്പ് കാറ്റഗറി ആണെന്ന് മനസ്സിലായി .ഏകദേശം 3 മാസം കഴിഞ്ഞപ്പോള്‍ പച്ചയില്‍ ആകുകയും പിന്നെയും ഇക്കാമ കിട്ടാതായതോടെ കഫീലിനോട് സംസാരിച്ചപോള്‍ ഹുറൂബ് ചെയ്‌തെന്ന് മനസ്സിലാക്കുകയും ചെയ്തു.
ചോദ്യം1
എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണു ഞാന്‍ ഇമെയില്‍ ചെയ്യുന്നത്.അവന്‍ 2013 മെയ് മാസത്തില്‍ ആണ് സൗദിയില്‍ വന്നത്. വന്നു 5 മാസം കഴിഞ്ഞാണ് ആദ്യത്തെ ഇഖാമ അടിച്ചത് ഫ്രീ വിസ ആയിരുന്നു. അടുത്ത തവണ ഇഖാമ പുതുക്കുവാന്‍ കൊടുക്കുകയും കഫീല്‍ ചുവപ്പ് കാറ്റഗറി ആണെന്ന് മനസ്സിലായി .ഏകദേശം 3 മാസം കഴിഞ്ഞപ്പോള്‍ പച്ചയില്‍ ആകുകയും പിന്നെയും ഇക്കാമ കിട്ടാതായതോടെ കഫീലിനോട് സംസാരിച്ചപോള്‍ ഹുറൂബ് ചെയ്‌തെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇപ്പോള്‍ ഇഖാമ ഇല്ലാതെ ഏകദേശം 7 മാസം കഴിഞ്ഞു ഹുറൂബ് ആയിട്ട് 1 വര്‍ഷവും കഫീലിന്റെ ഓഫീസിലെ സ്റ്റാഫിനു പറ്റിയ പിശക് ആയിരുന്നു. ഹുറൂബ് ക്യാന്‍സല്‍ ചെയ്യാന്‍ കഫീലിന്റെ എല്ലാ പിന്തുണയും ഉണ്ട് എന്നാല്‍ വളരെ താമസിച്ചത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് എന്ന് കഫീല്‍ പറഞ്ഞു എന്താണ് പോംവഴി .പുറത്ത് ഓഫീസില്‍ അന്വേഷിച്ചപോള്‍ 8000 റിയാല്‍ കൊടുത്താല്‍ ശരിയാക്കാമെന്ന് പറഞ്ഞു. അവന്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലാണ്. എത്രയും പെട്ടന്ന് ഒരു മറുപടി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഹുറൂബ് ക്യാന്‍സല്‍ ആയാലും ഭാവിയില്‍ വല്ല ബുദ്ധിമുട്ട് ഉണ്ടാകുമോ. ?
റിയാസ്, ഹൈല്‍
ഉത്തരം
കഫീലിന് എപ്പോള്‍ വേണമെങ്കിലും ഹുറൂബ് പിന്‍വലിക്കാവുന്നതേയുള്ളു. അത് തീര്‍ത്തും സൗജന്യവുമാണ്. ഇവിടെ നിങ്ങളുടെ സുഹൃത്തിന്റെ പ്രൊഫഷന്‍ ഗാര്‍ഹിക തൊഴിലാളിയുടേത് ആണെങ്കില്‍ നിങ്ങള്‍ കഫീലിനെയും കൂട്ടി തര്‍ഹീലില്‍ (deportation cetnre) പോകണം. ഗാര്‍ഹിക തൊഴിലാളി അല്ലാത്ത പ്രൊഫഷനില്‍ പെട്ട ആളാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ ലേബര്‍ ഓഫീസില്‍ (മക്തബ് അമല്‍) കഫീലിനോടൊപ്പം പോകണം. ഇക്കാമയുടെ ഫീസും പുതുക്കാത്തതിന് പിഴയും കൊടുക്കേണ്ടിവരും. മറ്റ് ചെലവുകള്‍ ഒന്നുമില്ല. ഹുറൂബ് പിന്‍വലിച്ചാല്‍ നിയമാനുസൃതമായി ബുദ്ധിമുട്ടൊന്നുമില്ലാതെതന്നെ ജോലി ചെയ്യാം.
ചോദ്യം2
ഞാന്‍ സൗദി അറേബ്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. എന്നാല്‍ എന്റെ പ്രൊഫഷന്‍ എഞ്ചിനീയര്‍ ആണ്. എന്റെ പ്രൊഫഷന്‍ മാറ്റുന്നതിന് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും സൗദി എംബസ്സിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യേണ്ടതായുണ്ട്. എന്താണ് അതിന്റെ നടപടിക്രമങ്ങള്‍?
ജോര്‍ജ്ജ് ചാക്കോ, ദമ്മാം
ഉത്തരം
പ്രൊഫഷന്‍ മാറ്റത്തിന് സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എളുപ്പമുള്ള പണി അല്ല. മാത്രമല്ല, എംബസ്സിയില്‍ സാക്ഷ്യപ്പെടുത്തിയാല്‍പോലും ഇന്ത്യയിലെ സൗദി എംബസ്സിയുടെ അംഗീകാരമില്ലാത്തെ സര്‍ട്ടിഫിക്കറ്റ് സൗദി ആഭ്യന്തര മന്ത്രാലയം അംഗീകരിക്കണമെന്നില്ല.
അതുകൊണ്ട് വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയില്‍ സാക്ഷ്യപ്പെടുത്തുകയാണ് നല്ലത്.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഒരു സങ്കീര്‍ണ്ണമായ നടപടിക്രമം ആയതിനാല്‍ ഒരു അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ് ഉത്തമം. സംസ്ഥാനസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പ്, വിദേശകാര്യവകുപ്പ് സൗദി എംബസ്സിയിലെ സാംസ്‌കാരിക വിഭാഗം, സൗദി കോണ്‍സുലേറ്റ് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിട്ടാണ് സാക്ഷ്യപ്പെടുത്തല്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടേതാണെങ്കില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്പകരം കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയമാണ് സാക്ഷ്യപ്പെടു ത്തേണ്ടത്.
കേരള സര്‍ക്കാറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കിട്ടിയ സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ NORKA-Rootsന്റെ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കാം. വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട് ( http://117.240.158.2/norka/#)
നോര്‍ക്കയ്ക്ക് പുറമേ നിരവധി സ്വകാര്യ ഏജന്‍സികളും കേരളത്തില്‍ അറ്റസ്റ്റേഷന്‍ ജോലികള്‍ ചെയ്യുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങളും കല്‍പ്പിത സര്‍വകലാശാലകളും കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അത്തരം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കേണ്ടി വരും.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…