വളരെ ചുരുങ്ങിയ കഥാപാത്രങ്ങള്‍ കൊണ്ട് ത്രില്ലര്‍ ഴാണറില്‍ മോഹന്‍ലാലിനെ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 12th മാന്‍.
ചിത്രത്തില്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളാണ് ഉള്ളത് എങ്കിലും ചിത്രത്തില്‍ ശബ്ദത്തിലൂടെ സാന്നിദ്ധ്യം അറിയിച്ച കുറച്ചധികം താരങ്ങള്‍ ഉണ്ട്.
അനു മോഹന്‍ ചെയ്ത കഥാപാത്രമായ സിദ്ധാര്‍ത്ഥിന്റെ അമ്മാവന്റെ ശബ്ദമായി എത്തിയത് അന്തരിച്ച നടന്‍ കോട്ടയം പ്രദീപ് ആണ് . ഇതിനൊപ്പം തന്നെ സിദ്ധാര്‍ത്ഥിന്റെ കൂട്ടുകാരനായ സജീഷായി ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ അജു വര്‍ഗ്ഗീസാണ്.
പിന്നീട് ചിത്രത്തില്‍ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ചിരിക്കുന്നത് നടന്‍ ഇര്‍ഷാദാണ്. ബില്‍ഡിംഗ് കോണ്ടാക്റ്റര്‍ ജോണ്‍ എന്ന കഥാപാത്രത്തിന്റെ ശബ്ദമാണ് ഇര്‍ഷാദ് ചെയ്തിരിക്കുന്നത്.
അതുപോലെ ചന്തുനാഥ് ചെയ്ത ജിതേഷ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ പൊളി ശരത്തിന്റെ ശബ്ദം നടന്‍ സൗബിന്‍ ഷാഹിന്റേതുമാണ്. ചിത്രത്തിനെ യഥാര്‍ത്ഥത്തില്‍ മുന്നോട്ടുനയിക്കുന്നത് ഈ കഥാപാത്രങ്ങളാണ്.
ഇവരോടപ്പം തന്നെ മല്ലിക സുകുമാരനും ചിത്രത്തിന്റെ ഭാഗമായി വന്നിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച സക്കറിയ എന്ന കഥാപാത്രത്തിന്റെ അമ്മായായിട്ടാണ് മല്ലിക സുകുമാരന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തില്‍ ശബ്ദം കൊണ്ട് ഭാഗമായ മറ്റൊരു താരം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായിട്ടാണ് മുരളിയുടെ ഗോപിയുടെ ശബ്ദം നല്‍കിയിരിക്കുന്നത്.
ഇതിനോടൊപ്പം തന്നെ ജീത്തു ജോസഫും ചിത്രത്തിന്റെ ഭാഗമായി വന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏതെങ്കിലുമൊക്കെ വേഷത്തില്‍ മുഖം കാണിക്കാറുള്ള ആളാണ് ജീത്തു ജോസഫ്.
ഇത്രയും ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ജീത്തു ജോസഫ് ചിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ജീത്തു ഭാഗമായെന്നാണ് ഇപ്പോള്‍ ആരാധകരുടെ കണ്ടെത്തല്‍.
ചിത്രത്തില്‍ അനു സിത്താരയുടെ ചേട്ടന്റെ ശബ്ദമായി എത്തിയത് ജീത്തുവാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയത്.
ഒരു കഥാപാത്രം എന്ന നിലയില്‍ ആദ്യമായിട്ടാണ് ശബ്ദത്തിലൂടെ ജീത്തു ജോസഫ് അഭിനയിക്കുന്നതെങ്കിലും തന്റെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഇതിന് മുന്‍പ് ജീത്തു ജോസഫ് ശബ്ദം നല്‍കിയിട്ടുണ്ട്.
ദൃശ്യം 2 വിലെ ജോര്‍ജ്കുട്ടിയുടെ തീയറ്ററിലെ ജീവനക്കാരന് ശബ്ദം നല്‍കിയത് ജീത്തു ജോസഫ് ആയിരുന്നു. ബാറില്‍ വരുന്ന ആളായി ജീത്തു ജോസഫ്- ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും, വഴിപോക്കനായി പ്രണവിന്റെ ആദ്യ ചിത്രം ആദിയിലും ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ വരുന്ന എന്‍ജിനിയര്‍ ആയിട്ടും ഒക്കെ ജീത്തു ജോസഫ് അഭിനയിച്ചിട്ടുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12th മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Soubin Shair Aju Vergese Irshad kottayam Pradeep charactors on twelfth man