പറവയ്ക്ക് ശേഷം വീണ്ടും സംവിധായകനായി സൗബിന്‍ ഷാഹിര്‍; നായകനായി ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
പറവയ്ക്ക് ശേഷം വീണ്ടും സംവിധായകനായി സൗബിന്‍ ഷാഹിര്‍; നായകനായി ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th April 2021, 8:22 pm

കൊച്ചി: പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ തന്നെയാണ് സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ നായകനാവുന്ന കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ പറവയില്‍ അതിഥി താരമായും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഷൈയ്ന്‍ നിഗമായിരുന്നു പറവയില്‍ നായകനായിരുന്നത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍.

ഇരുളാണ് സൗബിന്‍ അഭിനയിച്ച് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞ ദിവസം സൗബിനെ നായകനാക്കി കള്ളന്‍ ഡിസൂസ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ പൊലീസ് ത്രില്ലര്‍ സല്യൂട്ട് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Soubin Shahir to direct again after Parava; Dulquer Salmaan will lead