| Saturday, 17th February 2024, 5:25 pm

സുഷിന്‍ ശ്യാം പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു; മഞ്ഞുമ്മല്‍ ബോയ്സിന്റെ നെടുന്തൂണ് ഇതാണ്: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ദീപക് പറമ്പോല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റുന്ന സിനിമയായിരിക്കുമെന്ന് സുഷിന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സൗബിന്‍ ഷാഹിര്‍.

തങ്ങളുടെ എനര്‍ജി തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നെടുന്തൂണെന്നും പതിനൊന്ന് സുഹൃത്തുക്കളുടെ ഇടയില്‍ നടന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥയെന്നും സൗബിന്‍ പറയുന്നു.

വളരെ സന്തോഷത്തോടെയും എനര്‍ജിയോടെയും കാണാന്‍ കഴിയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സെന്ന് പറയുന്ന സൗബിന്‍ സുഷിന്‍ പറഞ്ഞതിനോട് താന്‍ നൂറ് ശതമാനം യോജിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘ഈ ഒരു എനര്‍ജി തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നെടുന്തൂണ്. പതിനൊന്ന് സുഹൃത്തുക്കളുടെ ഇടയില്‍ നടന്ന സംഭവങ്ങളാണ് കഥ. അത് വളരെ സന്തോഷത്തോടെയും എനര്‍ജിയോടെയും കാണാന്‍ കഴിയും.

സുഷിന്‍ പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നുണ്ട്. നല്ല ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സ് തന്നെയാകും ഈ സിനിമ,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ഇതിവൃത്തം.

ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി.ജി.എം – സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനര്‍ – മഹ്സര്‍ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യര്‍.

ആക്ഷന്‍ ഡയറക്ടര്‍ – വിക്രം ദഹിയ, സൗണ്ട് ഡിസൈന്‍ – ഷിജിന്‍ ഹട്ടന്‍ , അഭിഷേക് നായര്‍, സൗണ്ട് മിക്സ് – ഫസല്‍ എ. ബക്കര്‍, ഷിജിന്‍ ഹട്ടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് – രോഹിത് കെ. സുരേഷ്, കാസ്റ്റിങ് ഡയറക്ടര്‍ – ഗണപതി, പോസ്റ്റര്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്, പി.ആര്‍. & മാര്‍ക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ വിതരണം – ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്.


Content Highlight: Soubin Shahir Talks About Manjummel Boys

We use cookies to give you the best possible experience. Learn more