| Friday, 16th February 2024, 8:13 pm

എനിക്കിപ്പോഴും നല്ല പേടിയുള്ള സിനിമയാണത്, കുട്ടി ഉണ്ടായ ശേഷം ഇപ്പോൾ വീണ്ടും ടെൻഷൻ കൂടി: സൗബിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്.

യാത്ര പോവുന്ന ചെറുപ്പക്കാര്‍ കൊടൈക്കനാലിലെ ഗുണാ കേവ്‌സിലെത്തുകയും കൂട്ടത്തിലൊരാള്‍ ഗുഹയില്‍ പെട്ടുപോവുന്നതും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.


മലയാളത്തിലെ സർവൈവൽ ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരിക്കും മഞ്ഞുമ്മൽ ബോയ്സ് എന്നാണ് പ്രേക്ഷകർ കരുതുന്നത്.

മലയാളത്തിൽ തന്നെ ഏറെ സ്വാധീനിച്ച സർവൈവൽ ചിത്രത്തെ കുറിച്ച് പറയുകയാണ് സൗബിൻ ഷാഹിർ. തനിക്കിപ്പോഴും പേടിയുള്ള ഒരു ചിത്രമാണ് മാളൂട്ടിയെന്ന് സൗബിൻ പറയുന്നു. ഇപ്പോൾ കുട്ടി ഉണ്ടായതിനുശേഷം ആ പേടി കൂടിയിട്ടുണ്ടെന്നും സൗബിൻ ഫിലിം കംമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

മാളൂട്ടി ആ സമയത്ത് വലിയ ഹിറ്റായ സിനിമയായിരുന്നു. എനിക്കിപ്പോഴും നല്ല പേടിയുള്ള സിനിമയാണത്. അത് കാണുമ്പോൾ വല്ലാതെ ടെൻഷനാവും. കുട്ടി ഉണ്ടായ ശേഷം ഇപ്പോൾ കുറച്ചു കൂടെ ടെൻഷൻ കൂടി,’ സൗബിൻ പറയുന്നു.

Content Highlight: Soubin Shahir Talk About Malootty Movie

We use cookies to give you the best possible experience. Learn more