ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.
സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരുകൂട്ടം യുവാക്കൾ നടത്തുന്ന യാത്രയേയും സംഭവ വികാസങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം സംസാരിക്കുന്നത്.
താൻ കൂട്ടുകാരോടൊപ്പം നടത്തിയ യാത്രകളെ കുറിച്ച് പറയുകയാണ് സൗബിൻ.
പണ്ട് സഹ സംവിധായകനായിരുന്ന സമയത്ത് ലൊക്കേഷനിലേക്ക് തന്നെ കൂട്ടാൻ കൂട്ടുകാർ വരുമായിരുന്നുവെന്നും എന്നാൽ തനിക്ക് പോവാൻ കഴിയില്ലായിരുന്നുവെന്നും സൗബിൻ പറയുന്നു. ഫിലിം കമ്പനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു സൗബിൻ.
‘ഞാൻ അന്ന് ക്രോണിക് ബാച്ചിലറിൽ സഹസംവിധായകനായി വർക്ക് ചെയ്യുകയായിരുന്നു. അന്നൊരു വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനും ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. ക്രോണിക് ബാച്ചിലർ 146 ദിവസം ഷൂട്ട് ചെയ്ത സിനിമയാണ്.
ആ സമയത്ത് എന്റെ കുറേ കൂട്ടുക്കാർ ബൈക്കിൽ ഒരു ട്രിപ്പ് പോവാനായി എന്നെ കൂട്ടാൻ വന്നിരിന്നു. അന്ന് ഞാൻ സിനിമയ്ക്ക് ക്ലാപ്പ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അവർ വന്നിട്ട് ബൈക്കിൽ കയറിക്കോ, ഡ്രെസ്സൊക്കെ ഞങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ഇല്ല ഞാൻ ക്ലാപ്പ് ചെയ്യുകയാണെന്ന്.
അന്ന് അതൊക്കെ മിസ് ആയപ്പോൾ നല്ല സങ്കടം തോന്നിയിട്ടുണ്ട്. ആ സമയത്ത് സിനിമ വേണ്ടായിരുന്നു ടൂർ പോയാൽ മതിയെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമയാണത്.
പിന്നെ ഫിലിമിൽ ആക്റ്റീവ് ആയപ്പോൾ അതിൽ നിന്ന് കിട്ടുന്ന പൈസയെടുത്ത് കൂട്ടുക്കാരുടെ അടുത്ത് പോയി യാത്രയൊക്കെ പോവുമായിരുന്നു,’സൗബിൻ പറയുന്നു.
Content Highlight: Soubin Shahir Talk About His Trips With Friends