മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
2006ല്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ ഒരുകൂട്ടം യുവാക്കള്‍ ഗുണാ കേവ് സന്ദര്‍ശിക്കുകയും അവരിലൊരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവമാണ് സിനിമയായിരിക്കുന്നത്.
ഗംഭീര കളക്ഷനുമായി മുന്നേറുന്ന ചിത്രം തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം റിലീസ് ആയതിന് പിന്നാലെ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ ടീം മഞ്ഞുമ്മലിനെ നേരിട്ട് അഭിനന്ദിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ഞുമലില്ലെ താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സൗബിന്റെ മകൻ തങ്ങളെ എല്ലാവരെയും കൊടൈക്കനാൽ ഫ്രണ്ട്സ് എന്നായിരുന്നു വിളിച്ചിരുന്നതെന്ന് നടൻ ഗണപതി പറയുന്നു.
‘സൗബിക്കായുടെ മകൻ ഓർഹാൻ ഞങ്ങളെ എപ്പോഴും കൊടൈക്കനാൽ ഫ്രണ്ട്സ് എന്നാണ് വിളിക്കുന്നത്,’ഗണപതി പറഞ്ഞു.
നടൻ ബാലു വർഗീസിനെ ഏത് പോസ്റ്ററിൽ കണ്ടാലും കൊടൈക്കനാൽ എന്നാണ് അവൻ വിളിക്കാറെന്ന് സൗബിനും പറഞ്ഞു.
‘ബാലുവിനെ ഏത് പോസ്റ്ററിൽ കണ്ടാലും ദേ കൊടൈക്കനാൽ എന്നാണ് വിളിക്കുക. എന്റെ ഫോട്ടോയൊക്കെ കണ്ടാൽ അങ്ങനെയാണ് വിളിക്കുക. ഇപ്പോൾ എല്ലാവരും മഞ്ഞുമ്മൽ ബോയ്സ് എന്ന് തന്നെയായി,’സൗബിൻ പറഞ്ഞു.
തന്റെ മകനും എല്ലാവരുമായി നല്ല കൂട്ടായിരുന്നുവെന്ന് നടൻ ബാലു വർഗീസും കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.
Content Highlight: Soubin Shahir Talk About His Son And Manjummal Boys