കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
2017ലാണ് ദുല്‍ഖറും സൗബിനും ഒന്നിച്ച പറവ റീലീസ് ചെയ്തത്. പറവയില്‍ അതിഥി താരമായാണ് ദുല്‍ഖര്‍ എത്തിയത്. ഷെയ്ന്‍ നിഗമായിരുന്നു പറവയില്‍ നായകനായിരുന്നത്.
അതേസമയം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കിംഗ് ഓഫ് കൊത്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Soubin Shahir -Dulquer Film Tittle Poster Out