ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സൗബിൻ ഷാഹിർ. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടരുകയും പിന്നീട് അഭിനയത്തിലേക്ക് എത്തുകയും വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായൊരിടം സൃഷ്ടിക്കാനും താരത്തിനായി. അഭിനയത്തിൽ എന്ന പോലെ സൗബിൻ ഷാഹിർ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ക്രോണിക് ബാച്ച്ലർ സിനിമയിൽ അസിസ്റ്റന്റായി വർക്ക് ചെയ്തപ്പോഴുള്ള ഒരനുഭവം ഫിലിം കംപാനിയന് സൗത്തിനോട് പങ്കുവെക്കുകയാണ് താരം. പെരുന്നാളിന്റെ സമയത്ത് കൂടുകൾ ടൂർ പോകാൻ സെറ്റിലേക്ക് വന്നെന്നും അപ്പോൾ താൻ ക്ലാപ് അടിക്കുകയായിരുന്നെന്നും സൗബിൻ പറഞ്ഞു. ഷൂട്ടിങ് സ്ഥലത്ത് ബൈക്കിൽ വന്നിട്ട് തന്നോട് കയറാൻ പറഞ്ഞെന്നും എന്നാൽ പറ്റില്ല എന്ന് പറയേണ്ടി വന്നെന്നും ട്രിപ്പ് മിസ് ചെയ്തതിൽ സങ്കടം തോന്നിയെന്നും സൗബിൻ പറഞ്ഞു.
‘ക്രോണിക് ബാച്ച്ലർ സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന സമയത്ത് വലിയ പെരുന്നാളും ചെറിയ പെരുന്നാളും അന്നായിരുന്നു. 146 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. പെരുന്നാളിന്റെ സമയത്ത് കൂട്ടുകാർ ടൂർ പോകുമ്പോൾ ഞാൻ ക്ലാപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് സ്ഥലത്ത് ബൈക്കിൽ വന്നിട്ട് ‘കേറിക്കോ, ഡ്രസ്സ് ഒക്കെ എടുത്തിട്ടുണ്ട്’ എന്ന് പറഞ്ഞു. പറ്റില്ലാ ക്ലാപ്പ് ചെയ്യണം എന്ന് ഞാൻ പറഞ്ഞു.
അതൊക്കെ മിസ് ചെയ്തതിൽ സങ്കടം വന്നിട്ടുണ്ട്. ശോ.. വേണ്ടായിരുന്നു ടൂർ പോയാൽ മതിയായിരുന്നു എന്ന് തോന്നിയിരുന്നു. ആ സമയത്ത് ആദ്യമായിട്ട് വർക്ക് ചെയ്യുന്നതേയുള്ളൂ. അതിനുശേഷമാണ് ടൂർ അങ്ങോട്ട് മാറി തുടങ്ങിയത്. ഞാൻ ഫിലിമിൽ കയറിയതിനു ശേഷം, ഫിലിം കഴിഞ്ഞതിന് ശേഷം കൂട്ടുകാരുടെ അടുത്ത് പോകുന്നു. ആ ക്യാഷിനോട് ഞങ്ങൾ ട്രിപ്പ് പോകും,’ സൗബിൻ ഷാഹിർ പറഞ്ഞു.
യഥാർത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സാണ് സൗബിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൗബിന് പുറമെ ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Soubin shahir about his missed trip