| Sunday, 21st January 2018, 4:27 pm

'ഇത്തവണ ക്രിസ്പിന്‍ സോണിയയെ സ്വന്തമാക്കും'; മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ഗാനരംഗത്തില്‍ ജോഡികളായി സൗബിനും ലിജോമോളും വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളിമനസ്സുകളില്‍ ഇടം നേടിയ ജോഡികളാണ് ക്രിസ്പിനും സോണിയയും.മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്.

സൗബിന്‍ ക്രിസ്പിനായെത്തിയ മഹേഷിന്റെ പ്രതികാരത്തില്‍ സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിജോമോള്‍ ജോസ് ആയിരുന്നു. ഇരുവരെയും മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മലയാളികളുടെ ക്രിസ്പിനും സോണിയയും വീണ്ടും ഒന്നിക്കുന്നത് സ്ട്രീറ്റ് ലൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ചേര്‍ന്നുള്ള ഗാനരംഗം ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ വീണ്ടും ക്രിസ്പിന്‍ സോണിയ ചര്‍ച്ചകള്‍ ഉയരാന്‍ കാരണവും ഈ ഗാനരംഗമാണ്.

കാലമെല്ലാം എന്ന തുടങ്ങുന്ന ഗാനരംഗത്തിലൂടെയാണ് സൗബിനും ലിജോമോളും വീണ്ടും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തിയത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഗാനം വന്‍ തരംഗമായിരിക്കുകയാണ്. കട്ടപ്പനയിലെ ഋതിക് റോഷന്‍ ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ലിജോമോള്‍ ചലച്ചിത്രലോകത്ത് സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്.

വളരെ കുറച്ചുനാള്‍കൊണ്ടുതന്നെ മലയാളി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സൗബിന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുകയും ചെയ്തു. മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ പറവ സംവിധാനം ചെയ്തതും സൗബിനാണ്.

We use cookies to give you the best possible experience. Learn more