ന്യൂദല്‍ഹി: പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നെന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടികള്‍. ട്വിറ്ററില്‍ #GirlsWhoDrinkBeer എന്ന ഹാഷ്ടാഗുമായാണ് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്.
പരീക്കറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ ബിയര്‍ കുടിക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. പരീക്കറിനെതിരെ വിമര്‍ശനവുമായാണ് പെണ്‍കുട്ടികളുടെ പോസ്റ്റുകള്‍. ഇതില്‍ പലരും പരീക്കറിനെ ടാഗ് ചെയ്താണ് ഫോട്ടോ ഇട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരീക്കറിന്റെ വിവാദപരാമര്‍ശം. “ഞാന്‍ എല്ലാവരെയും കുറിച്ചാണ് പറയുന്നത്. ഇവിടെ ഇരിക്കുന്നവരെ കുറിച്ച മാത്രമല്ല പറയുന്നത്” എന്നു പറഞ്ഞായിരുന്നു പരീക്കറിന്റെ വിവാദ പരാമര്‍ശം.
പലരും ബിയര്‍ കഴിക്കുന്നതിന്റെ വീഡിയോയും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചില ട്വീറ്റുകള്‍ കാണാം: