നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ് ആർ.ഡി.എക്സ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ കീഴിൽ സോഫിയ പോൾ നിർമിച്ച ചിത്രം കൂടിയാണിത്. മലയാളത്തിലെ ലക്കി ചാം എന്നാണ് സോഫിയ പോൾ അറിയപ്പെടുന്നത്. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിന്റെ വേദിയിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സോഫിയ.
നഹാസ് ആദ്യം കഥ തന്റെ മകനോടാണ് പറഞ്ഞതെന്നും മകനോട് പറഞ്ഞ കഥയല്ല തന്നോട് പറഞ്ഞതെന്നും സോഫിയ പോൾ പറയുന്നുണ്ട്. പിന്നീട് സ്ക്രിപ്റ്റ് എഴുതാൻ പറഞ്ഞതിന് ശേഷം നഹാസ് വേറൊരു കഥ വന്ന് പറയുകയും അതിന്റെ ടൈറ്റിൽ ആർ.ഡി.എക്സ് ആണെന്നും സോഫിയ പറഞ്ഞു. അങ്ങനെ ആ കഥ ചെയ്യാൻ പറഞ്ഞെന്നും സോഫിയ പോൾ കൂട്ടിച്ചേർത്തു.
‘നഹാസ് എൻ്റെ അടുത്തല്ല ആദ്യം കഥ വന്ന് പറയുന്നത്. എൻ്റെ മകൻ്റെ അടുത്താണ്. അവനത് കേട്ട ശേഷം ‘ ഞാൻ ഇങ്ങനെ ഒരു കഥ കേട്ടു. കൊള്ളാം, നന്നായിട്ടുണ്ട്, മമ്മി വന്ന് കേട്ട് നോക്ക്’ എന്ന് പറഞ്ഞു. ഞാൻ വരുമ്പോൾ വേറൊരു കഥയാണ് കേൾക്കുന്നത്. ആ കഥ ഇഷ്ടപ്പെട്ടു. നഹാസ് അതിൻ്റെ വർക്ക് തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോൾ നഹാസ് വന്നിട്ട് വേറൊരു കഥയുണ്ട് എന്ന് പറയുന്നു. ടൈറ്റിലും പറഞ്ഞു ആർ.ഡി. എക്സ് എന്ന്. മൂന്ന് പേരുടെ കഥയാണെന്നും പറഞ്ഞു. അത് എനിക്ക് ഭയങ്കര ഇന്റെർസ്റ്റിംഗ് ആയിട്ട് തോന്നി. മൂന്നു പേരുടെ കഥയാണെന്ന് ആക്ഷൻ ആണെന്നും പറഞ്ഞു. ഇത് പറയുമ്പോൾ ഫുൾ ഒരു സ്ക്രിപ്റ്റ് ഇല്ലെങ്കിൽ പോലും നഹ്സിന് നല്ല ധാരണ ഉണ്ടായിരുന്നു. സിനിമ എങ്ങനെ ആവണം , ആക്ഷൻ എങ്ങനെ, എല്ലാത്തിനെക്കുറിച്ചും ധാരണ ഉണ്ടായിരുന്നു. ആക്ഷൻ ഒക്കെ കാണിച്ചിട്ട് തന്നെയാണ് കഥ പറയുന്നത്.
നഹാസ് നമുക്ക് ഇത് ആദ്യം ചെയ്യാം. മറ്റേത് അവിടെ ഇരിക്കട്ടെ, ഇത് കഴിഞ്ഞിട്ട് ചെയ്യാം എന്ന് പറഞ്ഞു. അത് അന്നെ ലോക്ക് ചെയ്തു. ഇത് കഴിഞ്ഞിട്ട് ചെയ്യാമെന്ന് വെച്ച് . അങ്ങനെയാണ് അതിൻ്റെ ഒരു സ്റ്റാർട്ട്. പിന്നെ രണ്ട് റൈറ്റേഴ്സ് ജോയിൻ ചെയ്തു. ആദർശും ,ഷഹബാസും. അവർ മൂന്ന് പേരും കൂടെ ഇരുന്ന് അതൊന്ന് പൊലിപ്പിച്ചു. ഭയങ്കര പെട്ടെന്ന് നടന്ന പ്രൊജക്റ്റ് ആണത്. പിന്നെ മാർഷ്യൽ ആർട്സിൽ മലയാളത്തിൽ മുന്നെ സിനിമ വന്നിട്ടില്ലെന്ന് തോന്നുന്നു. അങ്ങനെയൊക്കെ ഭയങ്കര ഇന്ട്രെസ്റ്റിംഗ് ആയിട്ടാണ് അതിലേക്ക് ഇറങ്ങുന്നത്,’ സോഫിയ പോൾ പറയുന്നു.
Content Highlight: Sophia Paul said that the first story told to her was not that of RDX