| Thursday, 10th August 2023, 7:41 pm

'എന്റെ സെറ്റിൽ ഷെയ്ൻ വളരെ നീറ്റായിരുന്നു; അല്ലാതെയുള്ള ചെറിയ പ്രശ്നങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ചിത്രത്തിന്റെ സെറ്റിൽ ഷൈൻ നിഗത്തിന്റെ ഭാഗത്തുനിന്നും ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് നിർമാതാവ് സോഫിയ പോൾ. തന്റെ സെറ്റിൽ കറക്ടായിട്ടാണ് വന്ന് അഭിനയിച്ചതെന്നും മിക്ക സെറ്റുകളിലും ആളുകൾ കുറച്ചൊക്കെ വൈകിയൊക്കെ വരുന്നത് സ്വാഭാവികമാണെന്നും സോഫിയ പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന്നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സോഫിയ.

‘ഷെയ്‌നിന്റെ ഭാഗത്തുനിന്നും ഇതുവരെ നമ്മുടെ സെറ്റിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായികണ്ടിട്ടില്ല. എന്റെ സ്റ്റൈറ്റിൽ ആൾ ഭയങ്കര നീറ്റ് ആയിരുന്നു. കൃത്യമായി വന്ന് അഭിനയിച്ച് പോകുമായിരുന്നു. എല്ലാവരും അങ്ങനെയൊക്കെ സംസാരിച്ചതെന്താണെന്ന് എനിക്കറിയില്ല.

എന്റെ സെറ്റിൽ എങ്ങനെയായിരുന്നെന്ന് നോക്കിയാൽ പോരെ. നമ്മൾ ഇല്ലാത്തത് പറയണ്ടല്ലോ. അല്ലാതെയുള്ള ചെറിയ പ്രശ്നങ്ങൾ ഒക്കെ മാത്രമാണ് ഉണ്ടായിരുന്നത്.

ഞങ്ങളുടെ സെറ്റിൽ എല്ലാവരും വന്നിട്ട് കറക്ടായി അഭിനയിച്ചിട്ട് പോകുമായിരുന്നു. പിന്നെ ചെറിയ ഡിലെ ഒക്കെ സംഭവിക്കാമല്ലോ. അതൊക്കെ വലിയ കാര്യമല്ല.

ഇതുവരെ അവർ താമസിച്ചെത്തുകയൊന്നും ഉണ്ടായിട്ടില്ല. ചില സമയങ്ങളിൽ അവർ വന്നിരുന്നിട്ട് നമ്മൾ വരാൻ വൈകാറുണ്ടല്ലോ. അതുകൊണ്ട് നമ്മൾ അതിനെ വലിയ കാര്യമായി കാണുന്നില്ല,’സോഫിയ പോൾ പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനൊപ്പം ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തിലെ നായകന്മാരാണ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സ് ആണ് ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ. പുളിക്കല്‍, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – സൈബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ – റോജി പി. കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ – ശബരി.

Content Highlights: Sophia Paul on Shane Nigam and gossips against him

Latest Stories

We use cookies to give you the best possible experience. Learn more