അമൃത്സര്‍: അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ ഷോ കര്‍ഷകര്‍ നിര്‍ത്തിവെപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അക്ഷയ് കുമാര്‍ പിന്തുണച്ച നടപടിയെ തുടര്‍ന്നാണ് കര്‍ഷകരുടെ പ്രതിഷേധം. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷസംഘടനകള്‍ വ്യക്തമാക്കി.
ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്. പാട്യാല, ബുദ്ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷത്തിലേറെക്കാലമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു.
വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്നായിരുന്നു അക്ഷയ് കുമാര്‍ അന്ന് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സൂര്യവന്‍ഷി റിലീസിന് എത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 30 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യയിലെ 4000 സക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Sooryavanshi screening gets halted by farmers in Punjab, slams Akshay Kumar