എന്റെ പ്രിയനേ…… നീ……… എന്തിനാണിങ്ങനെ എന്നെ… ‘വിങ്ങി വിങ്ങി ചോദിക്കവേ…
അവന്‍ കരച്ചിലമര്‍ത്തിയ ചിരിയോടെ പറയും
‘നീയില്ലാതെ ഞാന്‍ എങ്ങനെടാ…… ഇവിടെ… ?
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
സരദുഷ്ടന്‍ തെരുവിലായിരുന്നു…… അവന്‍ തെരുവിനെ നോക്കി വിളിച്ചു പറഞ്ഞു…… “പ്രിയരേ…. നിങ്ങള്‍ക്കായി പറയാന്‍ എനിക്കൊന്നുമില്ല… ഈ തെരുവിന്റെ ഉല്ലാസം എനിക്കെന്റെ കാലുകളിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…”
അപ്പോഴാണ് മുഖം നിറയെ ചുളിവുകള്‍ വീണ ആ വൃദ്ധ അവനോട് പറഞ്ഞത്.. സരദുഷ്ടന്‍. നീ ഞങ്ങളോട് സൗഹൃദത്തെക്കുറിച്ച് പറയൂ…..[]
അവന്‍ അവരുടെ മുഖത്ത് ഉമ്മവെച്ചു. വാര്‍ദ്ധക്യത്തിന്റെ പുരാതന ഗന്ധം അവന്റെ മൂക്കിലേക്ക് പ്രസരിച്ചു. അതവനെ പ്രസരിപ്പുള്ളവനാക്കി. പ്രാചീനത സത്യസന്ധവും നിഷ്‌ക്കളങ്കവുമാണ് .
“അറിവിന്റെ കറയേശാത്ത നൈര്‍മ്മല്ല്യമേ,,,,,,,,,, സൗഹൃദം ഇന്നോളം തിരിച്ചറിയപ്പെടാത്ത സത്യമാണ് . സുഹൃത്ത്,,,,, ആരാണവന്‍ ? വെന്ത ആത്മാവിനെ സൂക്ഷിക്കാന്‍ കൊടുത്തവന്‍. ചുട്ടുപൊള്ളുന്ന ഹൃദയം സ്വയം സൂക്ഷിക്കാനാവാതെ വരുമ്പോള്‍ അവന്‍ കൈ നീട്ടും… “തരൂ…”
എല്ലാം ശൂന്യമായി ഹിമക്കട്ടപോലെ മരവിച്ച തലച്ചോര്‍, അതിനെയും അവനല്ലേ അടുത്തിരുന്ന് ഊതിയൂതി പതിയെ പതിയെ ഉരുക്കിയെടുക്കുന്നത്.
പ്രണയം ഉപേക്ഷിച്ച് പോകുന്ന മരവിച്ച രാത്രികളില്‍ നിന്നെ കയറിനും താഴ്‌വാരങ്ങള്‍ക്കും നല്‍കാതെ അവനാണു സൂക്ഷിക്കുന്നത്…
എന്റെ പ്രിയനേ…… നീ……… എന്തിനാണിങ്ങനെ എന്നെ… “വിങ്ങി വിങ്ങി ചോദിക്കവേ…
അവന്‍ കരച്ചിലമര്‍ത്തിയ ചിരിയോടെ പറയും
“നീയില്ലാതെ ഞാന്‍ എങ്ങനെടാ…… ഇവിടെ… ?
വാക്കുകളില്ലാതെ അവന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍……… ഒരിടത്തും കുനിയാത്തൊരു ശിരസ്സാകണമെന്ന് കെട്ടിപ്പിടിച്ച് കാതില്‍ മൊഴിയുന്നത് അവനല്ലേ……?”
സരദുഷ്ടന്‍ മിഴികളുയത്തി നോക്കവേ…. വൃദ്ധ കരയുന്നു… കരഞ്ഞു കരഞ്ഞ് അവരുടെ കണ്ണീരിലൂടെ വാര്‍ദ്ധക്യം ഒലിച്ചുപോകുന്നത് അവന്‍ കണ്ടു…
എങ്ങനെ ഈ അത്ഭുതം …?അവന്‍ അതിശയിച്ചു…!
“എന്റെ പ്രിയ സുഹൃത്തേ……..” അവള്‍ അവനെ പുണര്‍ന്നു……..
“സൗഹൃദം കാലങ്ങളുടെ കാലന്‍ “എന്ന് മൂളിപ്പാടി അവന്റെ പ്രിയപ്പെട്ട പരുന്ത് അവനു ചുറ്റും വട്ടമിട്ടു.