എന്റെ ആത്മാവിനാണ് ഭക്ഷണമാവശ്യം. രാജകൊട്ടാരത്തില്‍ നിന്നും എന്റെ ശരീരത്തെ ദുഷിപ്പിക്കുന്നത്ര ഭക്ഷണം ഞാന്‍ കഴിച്ചിരിക്കുന്നു… അതിനാല്‍ എന്റെ ആത്മാവിനെ ശാന്തമാക്കൂ…
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
ഷെഹറാസാദിനു ഭക്ഷിക്കാന്‍ പാകമായ മുന്തിരിപ്പഴങ്ങളും വിളഞ്ഞുപഴുത്ത മാതളനാരങ്ങയും ആവിപറക്കുന്ന ഗോതമ്പ് റൊട്ടിയും തേനുമായി ഞാന്‍ കടന്നു വന്നപ്പോള്‍ അവള്‍ കട്ടിലില്‍ കിടന്ന് എന്നെ പരിഭവത്തോടെ നോക്കി. മുന്നില്‍ വിഭവങ്ങള്‍ നിരത്തി ഞാന്‍ പറഞ്ഞു: “പ്രിയപ്പെട്ടവളേ ഈ ദരിദ്രന്റെ വിരുന്ന് സ്വീകരിച്ചാലും..” []
അവള്‍ നിരത്തിവെച്ച ഭക്ഷണത്തിലേക്ക് നോക്കാതെ പറഞ്ഞു..
“എന്റെ ആത്മാവിനാണ് ഭക്ഷണമാവശ്യം. രാജകൊട്ടാരത്തില്‍ നിന്നും എന്റെ ശരീരത്തെ ദുഷിപ്പിക്കുന്നത്ര ഭക്ഷണം ഞാന്‍ കഴിച്ചിരിക്കുന്നു….. അതിനാല്‍ എന്റെ ആത്മാവിനെ ശാന്തമാക്കൂ…”
ഞാന്‍ അവളുടെ മിഴികളിലേക്ക് നോക്കി…
പ്രിയപ്പെട്ട ഷെഹറസാദ്, ഞാന്‍ എങ്ങനെയാണ് നിന്റെ ആത്മാവിനെ തൃപ്തമാക്കുക…?
അവള്‍ മഞ്ഞുതുള്ളി പുല്‍ നാമ്പില്‍ നിന്നുതിരുന്നതുപോലെ മൊഴിഞ്ഞു… നിന്റെ കഥകളാല്‍…
ഏതു കഥകള്‍…? ആത്മാവിനെ സന്തോഷിപ്പിക്കുന്നതേത് കഥകള്‍…?
ഷെഹറസാദ് എന്റെ മിഴികളിലേക്ക് തറച്ചു നോക്കി… നിനക്കറിയില്ലേ…? നിനക്കറിയില്ലേ…? നിനക്കറിയില്ലേ…?
എനിക്കവളുടെ അഴകോലുന്ന പാദത്തില്‍ കെട്ടിപ്പിടിച്ചു കരയാന്‍ തോന്നി… ഇല്ല… ഇല്ല … ഇല്ല… എനിക്കറിയില്ല…!
അവളുടെ മുഖം ചുവന്നു തുടുത്തു… പിന്നെ അവള്‍ എന്നെ ആര്‍ദ്രമായി നോക്കി മൊഴിഞ്ഞു… പ്രിയപ്പെട്ട ഇടയബാലാ… രാജാവിനാല്‍ കൊലചെയ്യപ്പെട്ട കന്യകകളെക്കുറിച്ച് പറയൂ…
ഞാന്‍ ഞെട്ടിത്തരിച്ചു. സ്‌നേഹിച്ചു വളര്‍ത്തുന്ന ആട്ടിന്‍ കുട്ടികളില്‍ ഒന്നിനെ അറുക്കാന്‍ യജമാനന്‍ കൊണ്ടുപോകുമ്പോള്‍ പിടയ്ക്കുന്ന നെഞ്ചാണിത്…
വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ ഒരു ബലിമൃഗത്തെപ്പോലെ തന്റെ മകളെ രാജാവിനു സമര്‍പ്പിക്കുമ്പോള്‍ അവരുടെ ഹൃദയം അവരോട് പിണങ്ങി നില്‍ക്കുന്നതും മാതാപിതാക്കള്‍ നെഞ്ചില്‍ കൈകളമര്‍ത്തി നിലത്തിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഷെഹരിയാര്‍ രാജാവ് ഓരോ ദിവസവും തന്റെ പഴയ രാജ്ഞിയോടുള്ള പകയോടെ, കഥ പറഞ്ഞ് പരാജയപ്പെട്ട പാവം പെണ്‍കുട്ടികളുടെ കന്യാചര്‍മ്മം ഭേദിച്ച്, ലോകം കീഴടക്കിയ ഭാവത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ,രാജകിങ്കരര്‍ , രാജഭോഗാലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന കന്യകളുടെ ഗളച്ഛേദം നടത്തി രാജാവിനെ പള്ളിയുണര്‍ത്തിയ ദിനങ്ങള്‍……..!
കാമത്തെ ശമിപ്പിച്ചവളുടെ ജീവനില്ലാത്ത ശരീരത്തെ നോക്കി നിന്ന രാജാവിനോട് അപ്പോഴും പെണ്‍കുട്ടികളുടെ നാവുകള്‍ ഭയന്ന് കഥ പറയാനെന്ന മട്ടില്‍ ചലിച്ചുകൊണ്ടിരുന്നു !
ഓരോ പെണ്‍കുട്ടിയും വിഹ്വലതയോടെ കഥകള്‍ പറഞ്ഞുപഠിച്ചിരുന്ന രാജ്യം. എവിടെയും കഥകള്‍ പിറുപിറുക്കുന്ന പെണ്‍കുട്ടികള്‍. കാറ്റില്‍ നിരവധി കഥകള്‍ പടര്‍ന്നു.. ജനങ്ങള്‍ മറ്റെല്ലാ ചിന്തകളും വെടിഞ്ഞ് കഥകളില്‍ മാത്രം നിറഞ്ഞു. കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാമുകന്‍ ഒരു കഥയായി..!
ഓരോ പെണ്‍കുട്ടിയും വിഹ്വലതയോടെ കഥകള്‍ പറഞ്ഞുപഠിച്ചിരുന്ന രാജ്യം. എവിടെയും കഥകള്‍ പിറുപിറുക്കുന്ന പെണ്‍കുട്ടികള്‍. കാറ്റില്‍ നിരവധി കഥകള്‍ പടര്‍ന്നു.. ജനങ്ങള്‍ മറ്റെല്ലാ ചിന്തകളും വെടിഞ്ഞ് കഥകളില്‍ മാത്രം നിറഞ്ഞു. കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാമുകന്‍ ഒരു കഥയായി..! പ്രിയപുത്രിയെ രക്ഷിക്കാന്‍ അമ്മയുടെ മാറിടം ഒരു നിമിഷം കഥയായി.. അമ്മയുടെ പിടയ്ക്കുന്ന ഹൃദയം അവളോട് കഥ പറഞ്ഞു. പെണ്‍മക്കളെ നോക്കുന്ന പിതാക്കളുടെ കണ്ണുകള്‍ കഥകളായി അവരെ തൊട്ടു തലോടിയാശ്വസിപ്പിച്ചു.
കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ രാജ്യത്തെ കണ്ണീര്‍ കഥകളായി.
ഹേയ് , ഷെഹറസാദ് അന്നൊന്നും നിന്നെ കണ്ടില്ലല്ലോ ഈ പാവം ഇടയന്‍… നിന്റെ കഥകളില്‍ അത്രയും വിശ്വസ്തയായിരുന്നുവെങ്കില്‍…. നീ ഏറ്റവും മുന്നേ വരേണ്ടവളല്ലേ..?
ഷെഹറസാദ് ഉറക്കത്തില്‍… ഒന്നു ഞെട്ടി. ചിത്രശലഭം മിഴികളില്‍ ചിറകടിച്ചു.
ഇടയന്‍ അവളെ വേദനിപ്പിച്ചതില്‍ വിഷാദിച്ച് തന്റെ പുല്ലാങ്കുഴലില്‍ മനോഹരമായൊരു ഗാനം ആലപിച്ച് അവളുടെ മിഴികളിലേക്ക് ഉറക്കത്തെ ക്ഷണിച്ചുകൊണ്ട് അവള്‍ക്കരികിലിരുന്നു…!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:
മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും
ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…
മരം പറയുന്നത്
പുഴയുടെ സ്വാതന്ത്ര്യസമരം….
എഴുത്തുകാരന്റെ കൈയ്യൊപ്പ്….
ഒരു ഗസല്‍ കീര്‍ത്തനം പോലെ…
മൂന്നു സ്ത്രീകള്‍
വായനയുടെ പേരയ്ക്കാസുഗന്ധം
സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍
ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…
കഥ കേള്‍ക്കുന്ന ഷെഹറസാദ്…