ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
എങ്ങനെയാണ് ഞാന്‍ ആ നോവല്‍ വായിച്ചതെന്ന് നീ എന്നോട് ചോദിക്കൂ…?
“എങ്ങനെയാണ് നീ ആ നോവല്‍ വായിച്ചത്….”. ? []
ഒന്‍പതാം ക്ലാസില്‍ പഠിച്ചപ്പോള്‍ വായിച്ചൊരു നോവലാണത്. പേരയ്ക്കയും ചാമ്പയ്ക്കയും മള്‍ബറിപ്പഴവും തിന്ന് ഒരു മാഞ്ചോട്ടിലിരുന്നാണ് ഞാനത് വായിച്ചത്. മള്‍ബറിച്ചാറ് കുടിച്ചിറക്കിയും പേരയ്ക്കയും ചാമ്പക്കയും കടിച്ചു തിന്നും ഞാന്‍ മറ്റൊരു ലോകത്തേയ്ക്ക് പറന്നു ചെന്നു. വായ്‌നിറയെ സ്വാദും തലച്ചോര്‍ നിറയെ സ്വപ്നങ്ങളും.
ലൈംഗികതയെക്കുറിച്ച് അത്രയൊന്നും അറിവില്ലാത്തൊരു കാലത്ത്, വിലാസിനി “സഹശയനം” എന്ന പേരില്‍ തര്‍ജ്ജമ ചെയ്ത കവബാത്തയുടെ “നെമുരേരൂ ബിജോ” എന്ന നോവല്‍ , വേണ്ടാത്ത പുസ്തകം വായിക്കുന്നൊരാള്‍ എന്ന ചിന്തയാണെന്നിലുളവാക്കിയത്. ഞാന്‍ വിചാരിച്ചു “ഈ കവബാത്ത ആളുകൊള്ളാമല്ലോ.. എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്!!.” എനിക്ക് ശരിയ്ക്കും നാണം വന്നു. ആ പുസ്തകം അമ്മ കാണാതെ ഞാന്‍ ഒളിപ്പിച്ചുവെച്ചു.
കവബാത്ത സുന്ദരികള്‍ക്കൊപ്പം ഉറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. സ്വപ്നത്തില്‍ അദ്ദേഹത്തിന്റെ മക്കളും ഭാര്യയും വെപ്പാട്ടികളും മക്കളുടെ കാമുകന്മാരും എല്ലാം പ്രത്യക്ഷപ്പെടുന്നു. അവസാനം അമ്മയും. സ്ത്രീ ശരീരത്തെക്കുറിച്ച് കവബാത്ത സൂക്ഷ്മമായും സുന്ദരമായും വര്‍ണ്ണിക്കുന്നു.
അവളിലെ കന്യകാത്വത്തെ തകര്‍ത്താല്‍, പിറ്റേന്ന് അവള്‍ അത് തിരിച്ചറിഞ്ഞാല്‍ ആകെ തകര്‍ന്നുപോകില്ലേ..? മരിച്ചതുപോലെ കിടന്നുറങ്ങുന്ന പെണ്‍കുട്ടികളോട് എങ്ങനെയാണു രതി നടത്താനാവുക.?
അപ്പോഴൊക്കെ ആഗ്രഹിച്ചു എഗുച്ചിയുടെ ലൈംഗികത എപ്പോഴെങ്കിലും കവബാത്ത അവതരിപ്പിക്കുമെന്ന്. എന്നാല്‍ സപ്തസുന്ദരികള്‍ക്കും അതിന് കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ഗാന്ധിയെ ഓര്‍ത്തു. രണ്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ ഉറങ്ങിക്കിടന്ന ഗാന്ധിജി. ഗാന്ധിജി കവാബാത്തയെ സ്വാധീനിച്ചിരുന്നോ എന്നൊരു ചിരി എന്നില്‍ നിറഞ്ഞിരുന്നു. കന്യകമാര്‍ക്കൊപ്പം ശയിക്കുന്ന വൃദ്ധന്മാര്‍ക്ക് യുവത്വം ലഭിക്കുമെന്ന് ചൈനയിലെയും ജപ്പാനിലെയും വിശ്വാസമായിരുന്നു. കവബാത്തയുടെ നോവലിലെ ഏഴു പെണ്‍കുട്ടികളും കന്യകമാരായിരുന്നെന്ന് എഗുച്ചി കണ്ടെത്തുന്നുണ്ട്.
നോവല്‍ ഇപ്പോഴത്തെ വായനയിലൂടെ കടന്നുപോകുമ്പോള്‍, കവബാത്ത എന്ന എഴുത്തുകാരന്‍ കേവലം വൃദ്ധരതിയെ വര്‍ണ്ണിക്കാന്‍ എഴുതിയൊരു നോവല്‍ അല്ലെന്ന് തിരിച്ചറിയുന്നു. എന്താവാം കവബാത്ത ഈ നോവലിലൂടെ നല്‍കുന്നത്..
ഉറങ്ങുന്ന നഗ്‌നസുന്ദരികള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ എഗുച്ചി കാണുന്ന സ്വപ്നങ്ങള്‍ അതി മനോഹരങ്ങളാണ്…, ചിലപ്പോള്‍ എല്ലുകള്‍ മരവിപ്പിക്കുന്നതും, മറ്റു ചിലപ്പോള്‍ പൂക്കളുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്നതുമായ സ്വപ്നങ്ങള്‍..
കവബാത്ത പറയാന്‍ ശ്രമിക്കുന്നത്, സ്ത്രീകള്‍ ഉറക്കത്തിലാണ് എന്നും, അവരുടെ സ്വപ്നങ്ങളിലേക്കോ പ്രണയത്തിലേക്കോ ഇതുവരെ പുരുഷനു കടന്നു ചെല്ലാന്‍ സാധിച്ചിട്ടില്ലെന്നും ആണോ…? സ്ത്രീത്വത്തെ ഉണര്‍ത്താന്‍ കഴിയുന്നില്ലെന്നോ..?
മരണവുമായി ബന്ധപ്പെടുത്തിയും ഈ നോവലിനെ വ്യാഖ്യാനിക്കുന്നുണ്ട്. ഓരോ രതിയും ചെറിയ ചെറിയ മരണങ്ങളെന്നാണ് ഓഷോ പറയുന്നത്. രതിയില്‍ ഒരുവന്‍ ഇല്ലാതായി മാറുന്നുവെന്നും, ആ ഇല്ലാതാകലിനെ കൊതിച്ചുകൊണ്ടാണ് മനുഷ്യന്‍ രതിയില്‍ ഏര്‍പ്പെടുന്നതെന്നും. അപ്പോള്‍ ചോദിക്കാവുന്ന ചോദ്യം ഏറ്റവും വലിയ രതി മരണമാണോ എന്നാണ്???
ഉറങ്ങുന്ന നഗ്‌നസുന്ദരികള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ എഗുച്ചി കാണുന്ന സ്വപ്നങ്ങള്‍ അതി മനോഹരങ്ങളാണ്…, ചിലപ്പോള്‍ എല്ലുകള്‍ മരവിപ്പിക്കുന്നതും, മറ്റു ചിലപ്പോള്‍ പൂക്കളുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്നതുമായ സ്വപ്നങ്ങള്‍..
ഒരു വിമാന യാത്രയില്‍ തന്റെ അടുത്ത് വന്നിരുന്ന സുന്ദരിയായ പെണ്‍കുട്ടിയോടൊത്ത് ആകാശത്ത് ശയിക്കുന്നതിനെക്കുറിച്ച് മാര്‍ക്കേസ് ഒരു കഥ എഴുതിയിട്ടുണ്ട്. അവള്‍ ചെയര്‍ നിവര്‍ത്തി അതില്‍ കിടക്കുമ്പോള്‍ അതേ മട്ടില്‍ ചെയര്‍ താഴ്ത്തി അവളുടെ ഒപ്പം കിടക്കുന്ന കഥാനായകന്‍. അയാള്‍ വിചാരിക്കുന്നത് അവള്‍ക്കൊപ്പം ശയിക്കുന്നു എന്നാണ് . കവബാത്തയുടെ നോവലില്‍ ഉറങ്ങുന്ന സുന്ദരികളുടെ സത്രം ആര്‍ക്കും അറിയാത്തൊരു സ്ഥലത്താണ്. മാര്‍ക്കേസ് അതിനെ ആകാശത്തിന്റെ വിശാലതയിലേക്ക് കൂട്ടിക്കൊണ്ടുപോയി….
എല്ലാ വിമാനയാത്രയിലും അരികിലൊരു സുന്ദരിപ്പെണ്ണിനെ ഞാനും പ്രതീക്ഷിക്കുന്നുണ്ട് എന്ന് വളരെ പതിയെ നിന്നോട് പറഞ്ഞതിനാണോ നീ ഇപ്പോള്‍ പരിഭവിച്ചത്…?
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: