ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
എവിടെവെച്ചാണ് നമ്മുടെ ആര്‍ദ്ര ഹൃദയം പടിയിറങ്ങിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴാണ് നമ്മുടെ നാവുകളില്‍ മൗന വാല്‍മീകങ്ങള്‍ ഉയര്‍ന്നു പൊങ്ങിയതെന്ന്? കണ്ണിലെ കണ്ണീര്‍ തീര്‍ന്നു പോയത് വറ്റിപ്പോയതുകൊണ്ടെല്ലെന്ന് തീര്‍ച്ച. അതെ ഇതൊരു പരിണാമ ഗുപ്തിയാണ്. സുഖസുഷുപ്തിയിലേയ്ക്കുള്ള പിന്മടക്കം. ഒന്നും നമ്മെ അലട്ടുന്നില്ല. ഒന്നും നമ്മെ ഇന്ന് നൊമ്പരപ്പെടുത്തുന്നില്ല. കണ്ണിലെ കാഴ്ച്ചകള്‍ക്ക് എന്നും ഒരേ നിറമായിരിക്കുന്നു. ഗന്ധങ്ങള്‍ക്ക് ഒരേ അനുഭവവും. എന്നിട്ടും നമ്മള്‍ ജീവിക്കുന്നു. നിര്‍വ്വികാരത തളം കെട്ടിയ മനസ്സുമായി. സന്തോഷങ്ങള്‍ക്കുപോലും വ്യത്യസ്തതകള്‍ നമുക്കനുഭവപ്പെടുന്നില്ല എന്ന ദുരന്തം നമ്മേ എന്നാണ് കീഴടക്കിയത്?
പലതും മറന്നു പോയതുകൊണ്ടാവും നമുക്ക് ഈ ഗതി വന്നുപെട്ടത്. ഇന്‍സ്റ്റന്റ് ചേരുവകളുടെ രുചികള്‍ നമ്മുടെ നാവില്‍ അധിനിവേശം നടത്തിയത് നമ്മള്‍ മറന്നു. ചുവപ്പിന് സിഗ്നേച്ചറിന്റെ ആധിപത്യമല്ല പുനര്‍ സൃഷ്ടിയുടെ സര്‍ഗ്ഗാത്മകതയാണ് വേണ്ടതെന്നത് നമ്മള്‍ മറന്നു. നിഷേധത്തിലൂടെയാണ് സൗന്ദര്യം പൂത്തുലയുന്നതെന്ന കലാപത്തിന്റെ ഫോര്‍മുല നമ്മള്‍ മറന്നു. സ്വപ്‌നങ്ങളിലാണ് യാഥാര്‍ത്ഥ്യങ്ങളുടെ തുടക്കമെന്നത് നമ്മള്‍ മറന്നു. പ്രണയം ആധിപത്യത്തിനെതിരായ കലാപം തന്നെയാണെന്ന പ്രണയരാഷ്ട്രീയവും നമ്മള്‍ മറന്നു. മറവി ഒരു രോഗമല്ലെന്ന് പ്രഖ്യാപിച്ച മണ്‍മറഞ്ഞ പടുവൃദ്ധന് സ്തുതി.
[]
ഇനിയും അതിജീവിക്കണമെങ്കില്‍ നമുക്ക് പറഞ്ഞു തുടങ്ങേണ്ടതുണ്ട്…
മനുഷ്യന്റെ പ്രണയത്തെ കുറിച്ച്…
കാല്‍പനിക ഭാവങ്ങളെ കുറിച്ച്…
പെയ്തു തീരാത്ത മഴയെ കുറിച്ച്…
അലിഞ്ഞു തീരാത്ത ഹൃദയ നൊമ്പരങ്ങളെ കുറിച്ച്…
കണ്ണീര്‍ വറ്റിയ ദൈന്യതയെ കുറിച്ച്…
ഒറ്റപ്പെടലിന്റെ മണലാരണ്യങ്ങളെ കുറിച്ച്…
തുടര്‍ച്ചകളിലെ ഇടര്‍ച്ചകളെ കുറിച്ച്…
എല്ലാം എല്ലാം നമുക്ക് ഓര്‍ത്തെടുക്കേണ്ടതുണ്ട്. അപ്പോള്‍ ഓര്‍മകള്‍ കലാപമായി മാറും. പുതു ചേതനയുടെ മൂലധനമായി മാറും. ഇവിടെ പ്രിയ സൂര്യന്‍ എഴുതിത്തുടങ്ങുന്നു, Tonight I will sing the****
ലിറ്റററി ഡെസ്‌ക്
ഡൂള്‍ ന്യൂസ്.കോം
പമ്മിപ്പതുങ്ങി നടന്ന ഫ്‌ലോറന്‍ഡാ അരാസയെന്ന കാമുകന്‍ ഒരു നിമിഷം അവളെ കാണുകയും കിരീടം വെച്ച വനദേവതയ്ക്കുള്ള സ്ഥലമല്ലിതെന്ന് പറയുകയും ചെയ്യുമ്പോള്‍, ഡാസ അയാളെ അതുവരെ കാണാത്ത ഭാവത്തില്‍ നോക്കുകയും അയാളുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോവുകയുമാണു ചെയ്യുന്നത്. ഇനി ഒരിക്കലും
തമ്മില്‍ കാണില്ലെന്ന ഒരു കൈ വീശലിലൂടെ അവള്‍ അവനെ ഒറ്റയ്ക്കാക്കുന്നു… പിന്നീട് അരാസ ഒറ്റയ്ക്ക് ദുഃഖം കുടിച്ച് ജീവിക്കുകയായിരുന്നു.
അസ്തമിക്കുകയുള്ളൂ. മാര്‍ക്കേസ് മനുഷ്യനു അറിയാവുന്ന ഭാഷയില്‍ പ്രണയത്തിന്റെ അടിയില്‍ ഒപ്പുവെച്ചുകഴിഞ്ഞു.
ബേപ്പൂരെ മാങ്കോസ്റ്റില്‍ മരത്തിനു കീഴിലിരുന്നു മറ്റൊരു മഹാമാന്ത്രികന്‍ പ്രണയത്തെ മറ്റൊരു രീതിയിലാണു മനുഷ്യനോട് പറഞ്ഞത്…
എല്ലാ മനുഷ്യര്‍ക്കും പ്രണയം ഉണ്ടാവണം. പ്രണയത്തിന്റെ ആഴത്തില്‍ മാത്രമേ മനുഷ്യനിലെ പല ദുരന്തസ്വഭാവങ്ങളുംഅസ്തമിക്കുകയുള്ളൂ.
“ഒന്ന് പറയട്ടെ!” അവള്‍ പറഞ്ഞു.
മജീദ് മന്ദഹസിച്ചു:
“പറയൂ രാജകുമാരീ, പറയൂ”
“പിന്നെ ”
അവള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ബസ്സിന്റെ ഹോണ്‍ തുരുതുരെ കേട്ടു. ഉമ്മാ മുറി വാതില്‍ക്കല്‍ വന്നു:
സുഹ്‌റയെപ്പോലെ നിര്‍മ്മലയായൊരു സ്ത്രീയുടെ മനസ്സ് ഒരിക്കലും ലോകം അറിയരുതെന്ന് ബഷീറിലെ സൂഫി സന്ന്യാസി നിശ്ചയിച്ചിരിക്കാം. അതല്ലെങ്കില്‍ സുഹറയുടെ വാക്കുകള്‍ ലോകത്തിലെ ഓരോരുത്തര്‍ക്കും വ്യാഖ്യാനിക്കാന്‍ ബഷീര്‍ നല്‍കുകയായിരുന്നു. സൂഫിസത്തിലെ ഒരു പ്രണയഗണിതം ബഷീര്‍ അവതരിപ്പിച്ചതാവാനും വഴിയുണ്ട്. കാരണം രണ്ട് നദികള്‍ ചേര്‍ന്ന് ഒന്നായ് വലിയൊരു പുഴയാകുന്നതില്‍ നിന്നും “ഒന്നും ഒന്നും ഇമ്മിണി ബല്യൊരു ഒന്ന്” എന്ന് മജീദിനെക്കൊണ്ട് ചിന്തിപ്പിച്ചയാളാണ്.
ഇനി മാര്‍ക്കേസായിരുന്നു ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍…….. ആ സമയത്ത് അവിടേക്ക് ആ ഹോണ്‍ വിളി ഉണ്ടാകുമായിരുന്നില്ല….
സുഹറ മജീദിന്റെ കണ്ണുകളിലേക്ക് നോക്കി ” ഇനിയും ഒറ്റക്കാവല്ലേ..” എന്ന് പറയിക്കുമായിരുന്നു. സുഹറ അത് പറയുമ്പോള്‍ അവള്‍ നട്ടു നനച്ച് വളര്‍ന്ന ചെമ്പരത്തിയിലേക്ക് മഞ്ഞത്തുമ്പികള്‍ പറന്നുവന്നെന്നും തേന്‍ കുടിച്ചെന്നും
ആ മാര്‍ക്കേസ് എഴുതിപ്പിടിപ്പിക്കുമായിരുന്നു…..! അരികിലിരുന്ന് മെര്‍സിഡിസ് മനോഹരമായി പുഞ്ചിരിക്കുമ്പൊള്‍…
അപ്പോഴാണു അവള്‍ എന്നോട് കലഹിച്ചത്… പ്രണയം “എക്കാലത്തേയ്ക്കും” എന്ന് പറയിച്ച മാര്‍ക്കേസല്ലേ മിടുക്കന്‍…
ഞാന്‍ പറഞ്ഞു… അല്ല…! ഒരിക്കല്‍ ഒരു വാക്ക് കേട്ട് അരാസയുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവളാണു ഡാസ. ഇനിയും കപ്പലില്‍ നിന്ന് ഇറങ്ങിയാല്‍ അവള്‍ അവളുടെ വഴിക്ക് പോകുമോയെന്ന് ഭയന്നാണു ഫ്‌ലോറന്റാ അരാസ അങ്ങനെ പറഞ്ഞത്…!
ങേ..!!!