എല്ലാം വാരിവലിച്ച് ദാനം ചെയ്യുന്ന ദാസ്‌തേവസ്‌കിയുടെ സ്വഭാവം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അന്ന തന്റെ രണ്ടുകുട്ടികളെ യാചകര്‍ക്കൊപ്പം തെരുവില്‍ പുതപ്പിച്ചു കിടത്തിയിട്ട് ദാസ്‌തേവസ്‌കി അതുവഴി വന്നപ്പോള്‍ കൈകള്‍ നീട്ടി. ആരെന്നു നോക്കാതെ അദ്ദേഹം അവളുടെ കൈകളിലേക്ക് പണം നല്‍കിയപ്പോള്‍ അവള്‍ ഉറക്കെച്ചിരിച്ചു.. സൂര്യന്‍ എഴുതുന്നു..
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
ലിയോനിഡ് ട്‌സിപ്കിന്‍ എന്ന റഷ്യന്‍ എഴുത്തുകാരന്‍ എഴുതിയ ഈ നോവല്‍,”സമ്മര്‍ ഇന്‍ ബേദന്‍ ബേദന്‍” ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു, സൂസന്‍ സൊണ്ടാഗ് എന്ന വിമര്‍ശകന്‍, തെരുവിലെ പുസ്തകക്കടയുടെ പുറത്ത് കൂട്ടിയിട്ട പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഇത് കണ്ടെത്തിയിരുന്നില്ലെങ്കില്‍.. അത് എഴുത്തുകാരന്റെ നഷ്ടമല്ല,മറിച്ച് വായനക്കാരന്റെ നഷ്ടം മാത്രമാകുമായിരുന്നു. ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് വെച്ചൊരുവന്റെ കഥയെ ആര്‍ക്കും ഒളിപ്പിക്കാന്‍ സാധിക്കില്ല. അത് പറന്നുകയറി വരും. []
കഥയില്‍ എഴുത്തുകാരനും പങ്കാളിയാണ്. അയാള്‍ ലെനിന്‍ ഗ്രാഡിലേക്ക് (പണ്ടത്തെയും ഇന്നത്തെയും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്) നടത്തുന്നൊരു ട്രെയിന്‍ യാത്രയില്‍ ദാസ്‌തേവസ്‌കിയുടെ ഭാര്യ അന്ന ഗ്രിഗൊറ്യേവനയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുന്നു.
എഴുത്തുകാരന്‍ ദാസ്‌തേവസ്‌കിയുടെയും അന്നയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നു. അവര്‍ തമ്മിലുള്ള ജീവിത നിമിഷങ്ങളെ നിറം വറ്റാതെ കാട്ടിത്തരുന്നു.ഇത് വായിക്കുമ്പോള്‍ ഒരു സങ്കീര്‍ത്തനം പോലെയെന്ന മലയാള നോവല്‍ എത്രയ്ക്ക് ശുഷ്‌ക്കവും ക്രൂരവുമെന്ന് തോന്നിപ്പോകും .
“വെറും ഒന്നരവര്‍ഷങ്ങള്‍ക്കു മുമ്പ് ആ കുത്തനെയുള്ള,ഇടുങ്ങിയതും ഇരുട്ടു നിറഞ്ഞതുമായ കോണികയറി കാണാന്‍ ചെന്നത് ശരിക്കും ഈ മനുഷ്യനെയായിരുന്നോ ?അന്ന ഓര്‍മ്മച്ചെപ്പില്‍ തറച്ചു നോക്കി.. തെല്ലു വിഭ്രാന്തിയോടെ, ശിരോ വസ്ത്രം വലിച്ചിട്ട്, ചെരുപ്പിന്റെ ശബ്ദം ഉയരാനിടയില്ലാതെ, മഹാത്ഭുതത്തോടെ നിശ്വസിച്ചുകൊണ്ട്, തന്റെ സഞ്ചിയില്‍ പെന്‍സിലും കടലാസും ഉണ്ടോ എന്നു നൂറുപ്രാവശ്യം പരിശോധിച്ചുറപ്പ് വരുത്തിക്കൊണ്ടായിരുന്നു അന്ന് അവളുടെ പ്രവേശനം.”ഷോര്‍ട്ട് ഹാന്‍ഡില്‍” നിപുണയായ തന്റെ സഹപാഠി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്നെ അവള്‍ എത്തിയിരുന്നു. കാരണം അയാള്‍ക്കൊരു സ്‌റ്റെനോഗ്രാഫര്‍ വേണമെന്നറിഞ്ഞ നിമിഷം മുതല്‍ അവളുടെ ലോകം ആടാനും പാടാനും കറങ്ങാനും തുടങ്ങിയിരുന്നു. ..”
ദാസ്‌തേവസ്‌കിയും അന്നയും തമ്മിലുള്ള ബന്ധത്തെ എഴുത്തുകാരന്‍ ആവിഷ്‌ക്കരിക്കുന്നത് തികച്ചും സത്യസന്ധമായാണ് . ഇതുപോലൊരു മനുഷ്യനെ സാധാരണ ഏതൊരു സ്ത്രീയും എറിഞ്ഞു കളയും. അത്രമേല്‍ ചൂതില്‍ അകപ്പെട്ടിരിക്കുന്നവന്‍… എല്ലാം വിറ്റു തുലച്ച് ചൂതുകളിക്കാന്‍ ആഗ്രഹിക്കുന്നവന്‍. അന്നയോ തന്റെ ഭര്‍ത്താവിനെ എല്ലാവിധത്തിലും സഹിക്കാനും സഹായിക്കാനും എപ്പോഴും തയ്യാര്‍. ഈ ദ്രോഹിയായ ദാസ്‌തെവസ്‌കി. തന്റെ പ്രിയപ്പെട്ടവളുടെ മുഖമൊന്ന് വാടിയാല്‍ ആ നിമിഷം അവളുടെ മുന്നില്‍ മുട്ടില്‍ നില്‍ക്കും അവളുടെ പാദങ്ങളില്‍ ചുംബിക്കും. അവളെ മാലാഖയെന്ന് വിളിക്കും.( പാവം ദാസ്‌തേവസ്‌കിയ്ക്ക് അവള്‍ മാത്രമല്ലേയുള്ളൂ. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ പറയും അന്നെ… നീ എണീറ്റ് ചെല്ല്.. ആ പാവം മനുഷ്യനെ ഇനിയും വിഷമിപ്പിക്കരുതേ… ഇവിടെ എന്റെ ഒരു ചെറിയ ചിരി) അവള്‍ മുഖത്തേയ്ക്ക് ചേര്‍ത്തുപിടിച്ചിരിക്കുന്ന കൈകള്‍ ദാസ്‌തേവസ്‌കി പിടിച്ചുമാറ്റാന്‍ ശ്രമിക്കും… അവള്‍ ബലം പിടിച്ചിരിക്കും. പിന്നെ മെല്ലെ മെല്ലെ അവളുടെ മുഖത്തുനിന്നും കൈകള്‍ അടര്‍ത്തി മാറ്റുമ്പോള്‍ അവള്‍ കണ്ണുകള്‍ അടച്ചിരിക്കും… ഇനി ഞാന്‍ തന്നെ എഴുതാം… എന്നിട്ട് അവള്‍ പതിയെ ഒളികണ്ണിട്ട് ദാസ്‌തേവസ്‌കിയെ ഒന്ന് നോക്കും പിന്നെ ചുണ്ടുകളില്‍ സൂക്ഷിച്ച ചിരി അയാള്‍ക്ക് നല്‍കും.
ഒരുമിച്ച് ബേദന്‍ ബേദനിലൂടെ നടക്കുന്ന സമയങ്ങളില്‍ വഴിയില്‍ വെച്ച് ആരെങ്കിലും അന്നയെ നോക്കിയാല്‍ ദാസ്‌തേവസ്‌കിയ്ക്ക് ദേഷ്യം വരും. അവളെ സൂക്ഷിച്ച് നോക്കിയ ഒരു ജര്‍മ്മന്‍കാരന്റെ മൂക്കിനൊരു ഇടികൊടുക്കാന്‍ പോലും ദാസ്‌തേവസ്‌കിയ്ക്ക് തോന്നുന്നുണ്ട്…
അന്ന തന്നെ വിട്ടുപോകുമോയെന്ന് പലപ്പോഴും ദാസ്‌തേവസ്‌കി ഭയന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവിതം അയാളെന്ന പായ്മരവുമായി ബന്ധിപ്പിച്ചിരുന്ന അവള്‍ക്കതിനാവില്ലായിരുന്നു.
അന്ന തന്നെ വിട്ടുപോകുമോയെന്ന് പലപ്പോഴും ദാസ്‌തേവസ്‌കി ഭയന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവിതം അയാളെന്ന പായ്മരവുമായി ബന്ധിപ്പിച്ചിരുന്ന അവള്‍ക്കതിനാവില്ലായിരുന്നു. ലോകത്തിലെ എല്ലാ വായനക്കാരുടെയും പ്രാര്‍ത്ഥനയായിരുന്നു ആ പ്രണയം.
എല്ലാം വാരിവലിച്ച് ദാനം ചെയ്യുന്ന ദാസ്‌തേവസ്‌കിയുടെ സ്വഭാവം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അന്ന തന്റെ രണ്ടുകുട്ടികളെ യാചകര്‍ക്കൊപ്പം തെരുവില്‍ പുതപ്പിച്ചു കിടത്തിയിട്ട് ദാസ്‌തേവസ്‌കി അതുവഴി വന്നപ്പോള്‍ കൈകള്‍ നീട്ടി. ആരെന്നു നോക്കാതെ അദ്ദേഹം അവളുടെ കൈകളിലേക്ക് പണം നല്‍കിയപ്പോള്‍ അവള്‍ ഉറക്കെച്ചിരിച്ചു. ഫെദ്യ( ദാസ്‌തേവസ്‌കി)യ്ക്ക് ദേഷ്യം വന്നു. ഇതൊക്കെ മഹാപാപമെന്ന് അന്നയോട് കയര്‍ത്തപ്പോള്‍ അവള്‍ പറഞ്ഞു… ഇതൊന്നും ഒരു പാപമേയല്ലെന്ന്.
ചൂതുകളിയുടെ രംഗങ്ങള്‍ ബേദന്‍ ബേദനില്‍ അവതരിപ്പിക്കുന്നത് ഭ്രാന്തമായ അവസ്ഥയിലാണ്. ഭര്‍ത്താവിന്റെ ഭ്രാന്തില്‍ നൊന്ത് ഒരു ദിവസം അന്ന വീട്ടുവാടക കൊടുക്കാനുള്ള പണവുമായി ചൂതുകളിക്കാന്‍ പോകുന്നു. അവിടെ വെച്ച് ദാസ്‌തേവസ്‌കി അവളെ കണ്ടുമുട്ടുന്നു. ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് രണ്ടുപേരും ചിരിച്ചു.
ഇതില്‍ സമകാലീന എഴുത്തുകാരനായ തുര്‍ഗനേവിനെ ദാസ്‌തേവ്‌സ്‌കി കാണുന്ന രംഗമുണ്ട്. രണ്ടുപേരും ഈഗോയുടെ ഹിമാലയത്തില്‍ നിന്നു സംസാരിക്കുന്നത് വായിക്കുമ്പോള്‍ എഴുത്തുകാര്‍ ഈഗോയില്ലെങ്കില്‍ ഒന്നുമല്ലെന്ന് തോന്നിപ്പോകും.
അവിടെ വെച്ച് ദാസ്‌തേവസ്‌കി അവളെ കണ്ടുമുട്ടുന്നു. ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് രണ്ടുപേരും ചിരിച്ചു.
ദാസ്‌തേവസ്‌കിയുടെ നോവലിലെ പല കഥാപാത്രങ്ങളെയും ജീവിത പരിസരങ്ങളില്‍ നിന്നും എഴുത്തുകാരന്‍ കാട്ടിത്തരുന്നത് വായനക്കാരനെ അത്ഭുതപ്പെടുത്തും. എഴുത്ത് എന്നത് “ക്ലാസി”ക്കാവുന്നത് എങ്ങനെയെന്ന് വായനക്കാരന്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍.
ദാസ്‌തേവസ്‌കിയുടെ മരണം ചിത്രീകരിച്ചിരിക്കുന്നത് ദീര്‍ഘമായാണ്. ഹൃദയത്തില്‍ മുള്ളുകള്‍ വാരിയിടുന്നതുപോലെ… അന്ന അദ്ദേഹത്തിന്റെ അടുത്തുനിന്നും മാറാതെ കാത്തുകാത്തിരിക്കുന്നു.
മതി…! ഇത്രയും മതി.
എന്നാലും ഒരു കാര്യം കൂടി പറഞ്ഞ് കൊതിപ്പിച്ചേക്കാം… അത് ദാസ്‌തേവസ്‌കിയും അന്നയും തമ്മിലുള്ള രതി എങ്ങനെയാവുമെന്ന് വായനക്കാരന് അറിയാന്‍ ആഗ്രഹമുണ്ടാവില്ലേ…ദേയ് കേട്ടോ.
“അവള്‍ക്ക് ഗുഡ് നൈറ്റ് പറയാന്‍ വന്നപ്പോള്‍ അവര്‍ ഒരുമിച്ച് നീന്തി. എതിര്‍ ദിശയിലേക്കുള്ള ഒഴുക്ക് അയാളെ ഒരുവശത്തേയ്ക്ക് തള്ളിക്കൊണ്ടുപോയി. താന്‍ മുങ്ങിച്ചാകുമെന്നയാള്‍ക്ക് തോന്നി. അവള്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. അയാളുടെ ചുറ്റും നോക്കി മുന്നില്‍ നീന്തിക്കൊണ്ടിരുന്ന തന്നെ പിന്തുടരാന്‍ അയാളെ ക്ഷണിച്ചു. അവള്‍ പിന്നിലേയ്ക്ക് നീന്തിച്ചെന്ന് അയാളുടെ കണ്ണുകളിലേക്ക് മിഴിച്ചു നോക്കി കൈകള്‍ നീട്ടി അയാള്‍ക്കു താങ്ങ് നല്‍കി. ചിലപ്പോള്‍ അയാളെ ഭയപ്പെടുത്താനായി പച്ചത്തിരമാലയുടെ അഗാധതയിലേക്കവള്‍ അപ്രത്യക്ഷയാകും. അന്നേരം അപ്പോഴും തടഞ്ഞുനിര്‍ത്താനാവാത്തവിധം വളരെ ദൂരേയ്ക്ക് അയാള്‍ വലിച്ചിഴയ്ക്കപ്പെടും. കൂടുതല്‍ തിരമാലകള്‍ വന്ന് അയാളെ പൊതിഞ്ഞു…”
അവള്‍ക്ക് ഗുഡ് നൈറ്റ് പറയാന്‍ വന്നപ്പോള്‍ അവര്‍ ഒരുമിച്ച് നീന്തി. എതിര്‍ ദിശയിലേക്കുള്ള ഒഴുക്ക് അയാളെ ഒരുവശത്തേയ്ക്ക് തള്ളിക്കൊണ്ടുപോയി. താന്‍ മുങ്ങിച്ചാകുമെന്നയാള്‍ക്ക് തോന്നി.
ദാസ്‌തേവസ്‌കിക്കൊരു ഓര്‍മ്മപ്പുസ്തകം എന്നാണിതിനെ വിളിക്കുന്നത്… എന്നാല്‍ എനിക്ക് തോന്നുന്ന പേര് അന്നയ്‌ക്കൊരു ഓര്‍മ്മപ്പുസ്തകം എന്നാണ്.
കാരണം ദാസ്‌തേവ്‌സ്‌കി തന്റെ വാക്കുകളിലൂടെ മനുഷ്യന്‍ ഉള്ളിടത്തോളം ഈ ലോകത്തുണ്ടാകും. എന്നാല്‍ ആ മനുഷ്യനെ സ്‌നേഹിച്ചും സഹിച്ചും ജീവിച്ച അന്ന… അവള്‍ ഒരാളെയുണ്ടാവൂ..സ്വന്തമായി സ്വപ്നങ്ങളൊന്നുമില്ലാതെ അയാള്‍ക്കുവേണ്ടി ജീവിച്ചവള്‍… അന്നയെ കണ്ടെത്തുന്നതോടെയെ ഓരോ എഴുത്തുകാരനും വിജയിക്കാനാവൂ…! ഒരു സ്ത്രീ സ്വയം തകരാനും നല്‍കാനും കൂടെയില്ലാതെ ആര്‍ക്കുമൊന്നുമാവാന്‍ കഴിയില്ല.
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: