Entertainment
വെയ്റ്ററായും പാടം ഉഴുതും സൂര്യ, കണ്ണു നനയിച്ച് ഉര്‍വശി; സൂരരൈ പോട്രിലെ നമ്മള്‍ കാണാതെ പോയ രംഗങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 20, 07:11 am
Saturday, 20th February 2021, 12:41 pm

സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരരൈ പോട്ര് അടുത്ത കാലത്ത് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ സൂര്യയുടെയും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയ അപര്‍ണ ബാലമുരളിയുടെയും ഉര്‍വശിയുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ദൈര്‍ഘ്യം കൂടിയതു മൂലം ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

വിമാന കമ്പനി തുടങ്ങാനാകാതെ എല്ലാം നഷ്ടപ്പെട്ട നില്‍ക്കുന്ന മാരന്‍(സൂര്യ) ഭാര്യയായ ബൊമ്മിയുടെ ബേക്കറിയില്‍ വെയ്റ്ററായി ജോലി നോക്കുന്നതാണ് ഡിലീറ്റഡ് സീനിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്തില്‍ കലപ്പ വെച്ച് നിലം ഉഴുന്ന മാരനെയും കാണാം.

കടമടക്കാനാകാതെ വീട് നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരുന്ന, മകന്റെ കഷ്ടപ്പാടില്‍ തളര്‍ന്നു പോകുന്ന ഉര്‍വശിയുമാണ് ചില രംഗങ്ങളിലുള്ളത്. അപര്‍ണ ബാലമുരളിയും ചില രംഗങ്ങളില്‍ കടന്നുവരുന്നുണ്ട്.

ഇരുതി സുട്രുവിന് ശേഷം സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പോട്രു’ സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമായിരുന്നു. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ആമസേണ്‍ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Soorarai Pottru deleted scenes, Surya, Urvashy, Aparna Balamurali, Sudha Kongara