കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സൂരജ് പോപ്‌സ്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ചൊരു വേഷം ചെയ്യാന്‍ സൂരജിന് സാധിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ സൂരജ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ജയിലറിലൂടെ തമിഴിലും സൂരജ് തന്റെ സാന്നിധ്യമറിയിച്ചു.
വിനായകനെ സെറ്റില്‍ വന്നപ്പോള്‍ കണ്ടെന്നും വിളിച്ച് സംസാരിച്ചെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. തന്നെ കണ്ടതും അടുത്ത് വിളിച്ച് സംസാരിച്ചെന്നും സൂരജ് പറഞ്ഞു. തന്നെയൊക്കെ പേടിച്ചാണ് വിനായകന്‍ തമിഴിലേക്ക് വന്നതെന്നും അപ്പോള്‍ അവിടെയും വന്നോ എന്ന് ചോദിച്ചെന്നും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്ന് വിചാരിച്ചാണ് താന്‍ തമിഴിലെത്തിയതെന്ന് മറുപടി പറഞ്ഞെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്.
‘ജയിലറിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ വിനായകന്‍ ചേട്ടനെ ആദ്യമായി കണ്ടത്. പുള്ളി ഏത് മൈന്‍ഡിലാണെന്ന് നമുക്ക് പെട്ടെന്ന് മനസിലാകില്ല. അതുകൊണ്ട് അങ്ങനെ അടുത്ത് പോയി സംസാരിക്കാന്‍ പേടിയാണ്. സെറ്റിലെത്തിയ ദിവസം ഞാന്‍ പുള്ളിയെ വിളിച്ചു. അവിടെ കസേരയൊക്ക ഇട്ട് കൂളായി ഇരിക്കുകയായിരുന്നു പുള്ളി. ‘നീയും ഈ പടത്തിലുണ്ടായിരുന്നോ? നിന്നെയൊക്കെ പേടിച്ചാണ് ഞാന്‍ ഇങ്ങോട്ട് വന്നത്, അപ്പോള്‍ നീയൊക്കെ ഇവിടെയും എത്തിയോ’ എന്ന് ചോദിച്ചു.
നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്ന് കരുതിയാണ് ഞാന്‍ ഇങ്ങോട്ട് വന്നത്, അപ്പോള്‍ നിങ്ങള്‍ ഇവിടെയും എത്തിയോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. പിന്നെ പ്രൊഡക്ഷന്‍ ടീമിനെ വിളിച്ച് എനിക്ക് ഇരിക്കാന്‍ കസേര കൊണ്ടുവന്നു. ആ പ്രൊഡക്ഷനിലുള്ളവര്‍ ‘വിനായകന്‍ ചേട്ടനെ മേയ്ക്കാന്‍ പാടാണല്ലേ’ എന്ന് പിന്നീട് എന്നോട് ചോദിച്ചു. വേറെ ലെവലാണ് പുള്ളി എന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി,’ സൂരജ് പറയുന്നു.
Content Highlight: Sooraj Pops shares the shooting experience with Vinayakan in Jailer movie