ഭോപ്പാൽ: മധ്യപ്രദേശിൽ ഗോത്രവർഗ്ഗക്കാരുടെ ആധിപത്യമുള്ള സിയോമി ജില്ലയിൽ 50ൽ അധികം പശുക്കളെ കശാപ്പ് ചെയ്തത് തടയാൻ സാധിച്ചില്ലെന്നാരോപിച്ച് ജില്ലാ കളക്ടർക്കും എസ്.പിക്കും സ്ഥലം മാറ്റം. കളക്ടർ ക്ഷിക്ഷിത് സിംഗാളിനും പൊലീസ് സൂപ്രണ്ട് രാകേഷ് സിങ്ങിനുമാണ് സ്ഥലം മാറ്റം ലഭിച്ചത്. ശനിയാഴ്ച രാതി മധ്യപ്രദേശ് മുഖ്യ മന്ത്രി ഡോ. മോഹൻ യാദവാണ് സ്ഥലം മാറ്റത്തിന് ഉത്തരവിട്ടത്.
സിയോമി ജില്ലയിലെ വൈൻഗംഗ നദിക്ക് സമീപം 50 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് കശാപ്പ് ചെയ്ത പശുക്കളുടെ അവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഖ്യ മന്ത്രിയുടെ നടപടി.
പശുക്കളെ കശാപ്പുചെയ്തതെന്ന വിവരം പുറത്ത് വന്നതോടുകൂടി സിയോമി ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഹിന്ദുത്വവാദികളും ഗോ സംരക്ഷകരും ചേർന്ന് ജില്ലയിൽ പ്രക്ഷോഭങ്ങൾ ഉണ്ടാക്കുകയും താത്കാലികമായി നഗരത്തിൽ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യാദവ് പൊലീസ് തലവനായ എ.ഡി.ജി. സി.ഐ.ഡി പവൻ ശ്രീവാസ്തവയെ ചുമതലപ്പെടുത്തി. തുടർന്ന് അഞ്ച് പ്രദേശവാസികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഈദ് പെരുന്നാൾ മുന്നോടിയായി സംസ്ഥാന സർക്കാർ ഗോവധം ആരോപിച്ച് നടപടികൾ കർശനമാക്കിയിട്ടുണ്ടായിരുന്നു. അടുത്തിടെ റെയ്‌ഡുകളും നടത്തിയിരുന്നു.
2022 മെയ് മാസത്തിൽ സിയോമി ജില്ലയിലെ കുറായ് പ്രദേശത്ത് പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് ഗോണ്ട് ഗോത്രത്തിൽ നിന്നുള്ള രണ്ട് പേരെ ഗോരക്ഷകൾ മർദിച്ച് കൊന്നിരുന്നു. അധികാരത്തിൽ വന്ന് ആറ് മാസം പൂർത്തിയാക്കിയാൽ യാദവ് സർക്കാർ ഗോ സംരക്ഷണ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Sooni district collector,sp removed after recovery of over 50 slaughtered cow