| Friday, 1st November 2013, 7:24 pm

ചലനങ്ങളിലൂടെ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉടന്‍വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇനി മുതല്‍ മനുഷ്യന്റെ ചലനങ്ങളില്‍ക്കൂടിയും മൊബൈല്‍ ചാര്‍ജ് ചെയ്യാം.

മനുഷ്യന്റെ ചലനത്തിനനുസരിച്ച് ഒരു ഊര്‍ജം രൂപീകരിക്കപ്പെടുകയും ഈ ഊര്‍ജം ക്യാമറ, മൊബൈല്‍ ഫോണ്‍,ടാബ്ലറ്റുകള്‍ എന്നിവക്കാവശ്യമായ ചാര്‍ജ് നല്‍കുകയും ചെയ്യുന്ന ഉപകരണത്തിന്റെ പണിപ്പുരയിലാണ് ഗവേഷകര്‍.

ഇത്തരത്തില്‍ ചലനത്തില്‍ നിന്ന് ഊര്‍ജം രൂപീകരിക്കുന്ന ഉപകരണത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് “”ജെന്നിയോ”” എന്നാണ്.

വെറുതെ ഒന്ന് ഷേയ്ക് ചെയ്യുന്നതില്‍ക്കൂടിയോ, ദീര്‍ഘ സവാരിയില്‍ വെറുതെ പാന്റിന്റെ പോക്കറ്റില്‍ ഇട്ട് നടന്നാല്‍ പോലുമോ ഊര്‍ജം സ്വാംശീകരിക്കാന്‍ കഴിവുള്ള ഉപകരണമാണിത്.

ഇത്തരം ഉപകരണങ്ങള്‍ കൊണ്ട് നടക്കാനും എളുപ്പമാണെന്നാണ് ഗവേഷകരുടെ വാദം. ഒരു വശത്ത് സ്റ്റാന്‍ഡേര്‍ഡ് യു.എസ്.ബി കണക്ഷനോട് കൂടിയ പ്രീ ചാര്‍ജിങ് കേബിളും മൈക്രോ യു.എസ്.ബി പോര്‍ട്ടുമാണ് ഉള്ളത്.

കേബിളിന്റെ ഒരു വശം ജെന്നിയോയിലും മറു വശം മൊബൈല്‍ ഡിവൈസിലും ബന്ധിപ്പിക്കുക വഴി ചാര്‍ജ് ചെയ്യാം. ഉപകരണത്തില്‍ തന്നെയുള്ള എല്‍.ഇ.ഡി ബാറ്ററി ചാര്‍ജ് എത്ര നഷ്ടപ്പെട്ടു എന്ന് കാണിക്കും.

പ്രസ്തുത മൊബൈല്‍ ജനറേറ്ററിന്റെ രണ്ട് മോഡലുകള്‍ ഉടന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

ഓരോ അഞ്ച് മണിക്കൂറിലെയും ചലനത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വരെ സംസാരിക്കാവുന്ന ഒരു ജനറേറ്ററും ഓരോ ഏഴ് മണിക്കൂറിലെയും ചലനത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്നതുമായ രണ്ട് തരത്തിലുള്ള ജനറേറ്ററുകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഗവേഷകര്‍.

We use cookies to give you the best possible experience. Learn more