| Friday, 21st September 2012, 11:57 am

നടേശന്‍ കുളിച്ചാല്‍ ഗുരുവാകുമോ.....?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാതി പറയണം. അതില്‍ അഭിമാനിക്കണം എന്നൊക്കെ ഒരുവന്‍, നേതാവ് ചമഞ്ഞ്, പറയുമ്പോള്‍ അത് ഗുരുവചനങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് അറിഞ്ഞിട്ടും അതിനെ സ്വീകരിക്കാന്‍ ശ്രമിക്കുന്നവര്‍ എന്താവും വിചാരിക്കുന്നത്…?സ്വന്തം കാര്യം സിന്ദാബാദ് ! ഗുരു മനസ്സില്‍ തെളിച്ച വെളിച്ചത്തെ കെടുത്തി ജാതി പറയുന്ന സമൂഹമായി ഈഴവര്‍ മാറുമ്പോള്‍ അവര്‍ മനുഷ്യരുടെ മനസ്സില്‍ നിന്നും അകന്നു പോവുകയും ‘ഒരു ജാതി’ മനുഷ്യരുടെ ചിന്തയിലേക്ക് ഒതുങ്ങുകയും ചെയ്യും. സൂചിമുനയില്‍ തുന്നല്‍ക്കാരന്‍…


സൂചിമുന / തുന്നല്‍ക്കാരന്‍.


ഒന്ന്.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്! മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.” കേരളത്തിന്റെ രാഷ്ട്രീയ നഭസിലെ അത്യുജ്ജലമായ ചിന്തയും മുന്നേറ്റവുമായിരുന്നു ശ്രീനാരായണ ഗുരു നടത്തിയത്. []

മനസ്സില്‍ പുരോഗമന ചിന്തയുള്ളവര്‍, സ്വയം നവീകരിക്കപ്പെടുകയും മറ്റുള്ളവരെ നയിക്കാന്‍ പ്രാപ്തരാവുകയും ചെയ്യും. എനിക്ക് ജാതിയും മതവുമില്ലെന്ന് പറയുന്നവന്‍ മനുഷ്യനാണ്. അവനാണു മനുഷ്യന്റെ മുന്നേറ്റങ്ങളെ മുന്നില്‍ നിന്നു നയിക്കുക…

ഗുരുവിന്റെ വചനങ്ങള്‍ ഒരു ജാതിക്കാര്‍ക്ക് മാത്രമായിരുന്നില്ല. അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെല്ലാം വേണ്ടിയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവനെല്ലാം ഒരേ സ്വരമെന്ന് തിരിച്ചറിഞ്ഞാണ് ഗുരു പറഞ്ഞത് “വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക” എന്ന്.

എനിക്ക് ജാതിയും മതവുമില്ലെന്ന് പറയുന്നവന്‍ മനുഷ്യനാണ്.

ഗുരുവിന്റെ സ്വപ്നമായിരുന്നു അടിച്ചമര്‍ത്തപ്പെട്ടവനെല്ലാം ഉയര്‍ത്തെണീല്‍ക്കുന്നൊരു ലോകം. അടിസ്ഥാനവര്‍ഗ്ഗത്തിനു വഴി നടക്കാനും ദേവാലയത്തിന്റെ ശ്രീകോവിലിനുള്ളിലേക്കും കടന്നു കയറാനുള്ള വിപ്ലവാഹ്വാനങ്ങളാണു ഗുരു നല്‍കിയത്. അടിസ്ഥാനവര്‍ഗ്ഗ ദൈവങ്ങളിലൂടെ അടിച്ചമര്‍ത്തുന്നവന്റെ ദൈവത്തെ തകര്‍ക്കാനുള്ള ആവേശമാണു ഗുരു നല്‍കിയത് !

രണ്ട്.

അബ്കാരികള്‍, കള്ളില്‍ ലഹരി മാത്രമല്ല വിഷവും കലര്‍ത്തുന്നവരാണ്. അവര്‍ ഏത് രംഗത്തെത്തിയാലും അത് സുന്ദരമായി പ്രയോഗിക്കും. ലഹരി സേവിക്കുന്നവന്‍ അതിന്റെ മത്തില്‍ കറങ്ങി നടന്നേക്കാം. എന്നാല്‍ വിഷം കുടിക്കുന്നവന് കാഴ്ചയോ ജീവനോ നഷ്ടപ്പെടും. കള്ളിനെക്കാള്‍ മാരകമാണ് ജാതിയില്‍ മായം കലക്കുന്നവന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.

ജാതി പറയണം. അതില്‍ അഭിമാനിക്കണം എന്നൊക്കെ ഒരുവന്‍, നേതാവ് ചമഞ്ഞ്, പറയുമ്പോള്‍ അത് ഗുരുവചനങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് അറിഞ്ഞിട്ടും അതിനെ സ്വീകരിക്കാന്‍ ശ്രമിക്കുന്നവര്‍ എന്താവും വിചാരിക്കുന്നത്…?സ്വന്തം കാര്യം സിന്ദാബാദ് ! ഗുരു മനസ്സില്‍ തെളിച്ച വെളിച്ചത്തെ കെടുത്തി ജാതി പറയുന്ന സമൂഹമായി ഈഴവര്‍ മാറുമ്പോള്‍ അവര്‍ മനുഷ്യരുടെ മനസ്സില്‍ നിന്നും അകന്നു പോവുകയും “ഒരു ജാതി” മനുഷ്യരുടെ ചിന്തയിലേക്ക് ഒതുങ്ങുകയും ചെയ്യും.

അബ്കാരികള്‍, കള്ളില്‍ ലഹരി മാത്രമല്ല വിഷവും കലര്‍ത്തുന്നവരാണ്. അവര്‍ ഏത് രംഗത്തെത്തിയാലും അത് സുന്ദരമായി പ്രയോഗിക്കും. ലഹരി സേവിക്കുന്നവന്‍ അതിന്റെ മത്തില്‍ കറങ്ങി നടന്നേക്കാം. എന്നാല്‍ വിഷം കുടിക്കുന്നവന് കാഴ്ചയോ ജീവനോ നഷ്ടപ്പെടും. കള്ളിനെക്കാള്‍ മാരകമാണ് ജാതിയില്‍ മായം കലക്കുന്നവന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.

വരും കാലങ്ങളില്‍ ഈഴവര്‍ വെള്ളാപ്പള്ളി നടേശന്റെ “ജാതി പറഞ്ഞ് അഭിമാനിക്കു”വെന്ന വചനത്തിന്റെ ഏറ്റെടുക്കലിലൂടെ ഏറ്റവും പിന്തിരിപ്പന്മാരായും അപഹാസ്യരുമായിത്തീരും.

മൂന്ന്.

നായര്‍ ആ പേരിനെ സൂക്ഷിച്ച് ഉപയോഗിക്കണം. ആ ചില്ല് നമ്മുടെ പ്രിയപ്പെട്ട മുന്‍ഗാമികള്‍ വളരെ കഷ്ടപ്പെട്ട് നേടിയതാണ്.. ചില്ല് തെറിപ്പിക്കരുതെന്ന് പറഞ്ഞത് വി.കെ.എന്നാണ്. നായരും ഈഴവനും ഐക്യപ്പെടുമ്പോള്‍ ഇവിടെ ചിലര്‍ ചോദിച്ചേക്കാം.. ഇനി മുതല്‍ വിക്രമന്‍ നായരേട്ടന്റെ മകളെ എനിക്ക് കെട്ടിച്ച് തര്വോ…?

സുകുമാരന്‍ നായരെ സുകുമാരന്‍ ചോവോന്‍ എന്ന് വിളിച്ചാല്‍ വിളിക്കുന്നവനെ ചീത്ത വിളിക്ക്വോ…? ഈ കൂട്ടു ചേരലിലൂടെ നടേശന്‍ നായര്‍ എന്നൊരു പേരു ഫിറ്റ് ചെയ്താല്‍ അതില്‍ എന്തിനാണു നായര്‍ നെറ്റി ചുളിക്കുന്നത്…?

മുറിക്കഷ്ണം…

ഈഴവ സമൂഹം അടിസ്ഥാന വര്‍ഗ്ഗവുമായി കൂട്ടു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഗുരു ആഗ്രഹിച്ചത്. സ്വയം നവീകരിക്കുകയും മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം. എന്നാല്‍ ഗുരുവിന്റെ അനുയായികള്‍, തങ്ങളെ വീട്ടിലും അമ്പലത്തിലും കയറ്റാതിരുന്നവരോട് അസൂയയും കുശുമ്പും സൂക്ഷിക്കുകയും സമ്പത്തും സ്ഥിതിയും ഉണ്ടായപ്പോള്‍ പഴയ ഫ്യൂഡല്‍ അനുകരണം വികലമായി നടത്തുകയുമാണ് ചെയ്തത്.

ഇനി ഉടനെ നാട്ടില്‍ നായര്‍ ഈഴവ മിശ്രവിവാഹങ്ങള്‍ ധാരാളമായി നടത്തി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഈ ബന്ധത്തെ സുദൃഢമാക്കുമെന്ന് പറഞ്ഞാല്‍……. പറയുന്നവനെ അടിച്ച് കൊല്ലുന്ന എത്ര നായരും ഈഴവനും ഉണ്ടെന്നാണ് അറിയേണ്ടത്……

ഒരു ചിരി…!

ഗുരു തീയ്യനെ മനുഷ്യനാക്കി………..! നടേശന്‍ അവനെ വീണ്ടും തീയ്യനാക്കി പരിണാമവാദത്തെ അട്ടിമറിച്ചു… !

നടേശന്‍ കുളിച്ചാല്‍ ഗുരുമാവാകുമോ….?

സൂചിമുന….

മനുഷ്യന്‍, ഹാ ! എത്രയ്ക്ക് സുന്ദരമായ പദം…!

Latest Stories

We use cookies to give you the best possible experience. Learn more