| Saturday, 10th May 2014, 11:08 am

സോണിയുടെ എക്‌സ്പീരിയ സെഡ് 2 ഇന്ത്യന്‍ വിപണിയില്‍, വില 49,000 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]  സോണിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്പീരിയ സെഡ് 2 കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയിലെത്തി. ഫെബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സെഡ് 2 ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു.

സെഡ് 2വിന്റെ ഇന്ത്യന്‍ വില 49,000 രൂപയാണ്. എച്ച്ടിസി വണ്‍ (എം8), സാംസങ് ഗാലക്‌സി എസ്5 എന്നീ സ്മാര്‍ട്ട് ഫോണുകളാവും സോണിയുടെ പുതിയ ഫോണിന്റെ പ്രധാന എതിരാളികളാവുന്നത്.

സോണിയുടെ ട്രിലുമിനസ് ഡിസ്‌പ്ലേയും എക്‌സ്-റിയാലിറ്റി എഞ്ചിനുമുള്ള 5.2 ഇഞ്ച് ടച്ച് സ്‌ക്രിനുമായാണ് സെഡ് 2 വിപണിയിലിറങ്ങുന്നത്.

മൂന്ന് ജി.ബി റാം, 16 ജി.ബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്  എന്നിവ കൂടാതെ 128 ജി.ബി വരെയുള്ള എസ്.ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ് കാറ്റിലാണ് ഫോണ്‍  പ്രവര്‍ത്തിക്കുന്നത്.

20.7 മെഗാപിക്‌സ് ക്യാമറയോടൊപ്പം 4K റെക്കോഡിങ് സംവിധാനമാണ് മുഖ്യ സവിശേഷത. വീഡിയോ കോളിങിനായി 2.2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.

തുടര്‍ച്ചയായി 15 മണിക്കൂര്‍ (2ജി) സംസാരസമയവും 880 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ആയുസ്സും കമ്പനി ഉറപ്പുതരുന്നു. കണക്ടിവിറ്റിക്കായി 4ജി, ഡി.എല്‍.എന്‍.എ, ജി.പി.എസ്, എ-ജി.പി.എസ്. വൈഫൈ സംവിധാനങ്ങളാണ് ഫോണിലുള്ളത്.

We use cookies to give you the best possible experience. Learn more