[]സോണിയുടെ പുതിയ മോഡല്‍ എക്‌സ്പീരിയ Z അള്‍ട്രാ പുറത്തിറക്കി. 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. എക്‌സ്പീരിയ Z ഫോണിന്റേയും എക്‌സ്പീരിയ ടാബ്ലറ്റ് Z ന്റേയും അതേ മോഡല്‍ തന്നെയാണ് ഫോണിന്റേയും ഘടന.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മെലഞ്ഞ വശങ്ങളാണ് എക്‌സ്പീരിയ Z അള്‍ട്രായുടെ പ്രത്യേകത. വണ്ണം 6.5 mm കനം 212 ഗ്രാമുമാണ്. കറുപ്പ്, വെള്ള പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. []
2.2 GHz കോഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണും 800 പ്രൊസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2 GB റാം 16 GB ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 ജിബിയായി മെമ്മറി ഉയര്‍ത്താം.
സോണി എക്‌സ്പീരിയ Z അള്‍ട്രായില്‍ 1080*1920 പിക്‌സലാണ് റെസല്യൂഷന്‍. സോണിയുടെ ട്രിലൂമിനോസ് ടെക്‌നോളജി ഉപയോഗിച്ചാണ് ഡിസ്‌പ്ലേ തയ്യാറാക്കിയത്.
ബ്രാവിയ ടെലിവിഷനുകളില്‍ ഉപയോഗിച്ച അതേ സാങ്കേതികവിദ്യയാണ് ഇത്. നാച്ചുറല്‍ കളറുകളും ഷേഡുകളും അതേപടി കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സിലും മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലുമാണ്. 3000 mAH ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്, 4G എല്‍ടിഇ, എന്‍ എഫ് സി ബ്ലൂടൂത്ത് 4.0 കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്.