സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പുതിയ മുന്നേറ്റം കുറിക്കാന്‍ എക്‌സ് സീരിസ് സ്മാര്‍ട്‌ഫോണുകളുമായി സോണി ഇന്ത്യ. “എക്‌സ്പീരിയ എക്‌സ്”, “എക്‌സ്പീരിയ എക്‌സ് എ” എന്നീ രണ്ട് മോഡലുകളാണ് സോണി പുതുതായി വിപണിയിലിറക്കിയത്.
ബാറ്ററി ലൈഫിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് പുതിയ എക്‌സ് സീരീസ് ഫോണുകള്‍. ഫോണുകള്‍ക്ക് രണ്ട് ദിവസമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെയാണ് സോണി എക്‌സ്പീരിയ എസ് ഫോണിലുള്ളത്. 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 പ്രൊസസര്‍, 3ജിബി റാം, 32 ജിബി ഫ്‌ളാഷ് മെമ്മറി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 200 ജിബി ആയി വര്‍ധിപ്പിക്കാം. ഇവയാണ് “എക്‌സ്പീരിയ എക്‌സിന്റെ പ്രത്യേകതകള്‍.
23 എം.പി പിന്‍ക്യമറ, 13 എം.പി വൈഡ് ആംഗിള്‍ മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. 2620 എം.എ.എച്ച് ബാറ്ററി എക്‌സ്പീരിയ എക്‌സ് ഫോണിന് കരുത്തു പകരുന്നു.
എക്‌സ്പീരിയ എസ് എയ്ക്ക് 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെയാണുള്ളത്. 64 ബിറ്റ് മീഡിയ ടെക് എം.ടി 6755 പ്രൊസസര്‍, 2ജിബി റാം, 16 ജിബി ഓണ്‍ബോര്‍ഡ് മെമ്മറി, ഇതും 200 ജിബി വരെ എസ്ഡി കാര്‍ഡിലൂടെ വര്‍ധിപ്പിക്കാം എന്നിവയാണ് “എക്‌സ്പീരിയ എക്‌സ് എ” യുടെ പ്രത്യകതകള്‍. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2300 എം.എ.എച്ച് ബാറ്ററിയാണുള്ളത്.
13 എം.പി പിന്‍ക്യാമറ, എട്ട് ജിബി സെന്‍സര്‍ സ്‌പോര്‍ട്‌സ് ഫ്രണ്ട് ക്യാമറ എന്നിവയും എക്‌സ്പിരിയ എക്‌സ് എ യുടെ പ്രത്യേകതയാണ്.
4ജി ഫോണുകളാണ് രണ്ട് മോഡലുകളും. ഇവ ജൂണ്‍ ഏഴ് മുതല്‍ വിപണിയിലെത്തും. 48,990 രൂപയാണ് എക്‌സ്പീരിയ എക്‌സിന്റെ വില, എക്‌സ്പീരിയ എക്‌സ് എയ്ക്ക് 20990 രൂപയും.