സോണി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്പീരിയ M5 Dual ഇന്ത്യയില്‍ പുറത്തിറക്കി. 37,990 രൂപയാണ് വില. 4G സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം ഫോണാണ് എന്നതാണ് പ്രധാന ആകര്‍ഷണം. 21.5 MP പിന്‍ക്യാമറയുമുണ്ട്. ആദ്യത്തെ 4K വീഡിയോ റെക്കോഡിങ് മൊബൈല്‍ക്യാമറയാണ് M5ന്റേത്.
5 ഇഞ്ചില്‍ ഫുള്‍ എച്ച്ഡിയാണ് ഫോണിന്റെ ഡിസ്‌പ്ലേ. ഒപ്പം 2 GHz ഒക്ടാകോര്‍ പ്രൊസസറും 3 GB റാമും. 13 MPയാണ് മുന്‍ക്യാമറ. മുന്‍ക്യാമറ ഫുള്‍ എച്ച്ഡി വീഡിയോയും റെക്കോഡ് ചെയ്യും.
തങ്ങളുടെ പ്രസിദ്ധമായ ക്യാമറയെ കൂടുതല്‍ ക്വാളിറ്റിയുള്ളതാക്കാന്‍ ഹൈബ്രിഡ് എഎഫ് ടെക്‌നോളജിയെയും M5ല്‍ കൂട്ടുപിടിച്ചിട്ടുണ്ട് സോണി. ഇത് ഫേസ് ഡിറ്റക്ഷനും കോണ്‍ട്രാസ്റ്റ് ഡിറ്റക്ഷനും അടിസ്ഥാനമാക്കി ക്യാമറയെ ഓട്ടോ ഫോക്കസ് ചെയ്യാന്‍ സഹായിക്കും.
16 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. 200 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 2,600 mAh ഉള്ള ബാറ്ററി ഇത്രയും ഫീച്ചേഴ്‌സ് ഉള്ളതിനാല്‍ പോരാതെ വരുമോ എന്നതാണ് ഒറ്റനോട്ടത്തില്‍ ആശങ്കയ്ക്കു വക നല്‍കുന്നത്.