[]സോണി എക്‌സ്പീരിയ കുടുംബത്തില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി വിപണിയിലെത്തിക്കുകയാണ്. എക്‌സ്പീരിയ എം,എക്‌സ്പീരിയ എം ഡ്യുവല്‍ എന്നീ മോഡലുകളാണ് സോണി പുറത്തിറക്കുന്നത്.
രണ്ട് മോഡലുകളിലും ഏതാണ്ട് ഒരേ ഫീച്ചേഴ്‌സ് ആണ് ഉള്ളത്. 4.0 ഇഞ്ച് ടി എഫ് ടി ഡിസ്‌പ്ലേയും FWVGA റെസല്യൂഷനും ഉണ്ട്. 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസറും അഡ്രനോ 305 ഗ്രാഫിക്‌സും ഫോണിന്റെ പ്രത്യേകതയാണ്. []
1 GB റാമും 4 GB ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 GB വരെയായി ഉയര്‍ത്താം.
പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും ഓട്ടോ ഫോക്കസുമാണ്. 0.3 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. രണ്ട് മോഡലുകളിലെയും ബാറ്ററി ലൈഫ് 1,750 mAH ആണ്.
കണക്ടിവിറ്റി ഓപ്ഷനായ വൈ ഫൈ, 3 ജി എച്ച് എസ് പി എ ബ്ലൂ ടൂത്ത് 4.0 എന്‍ എഫ് സി എന്നിവ ഉണ്ട്.
രണ്ട് മോഡലുകളിലും മാജിക്കല്‍ വണ്‍ ടച്ച് ഫങ്ഷന്‍സ് ഉപയോഗിച്ചതായി സോണി അറിയിച്ചു. എക്‌സ്പീരിയ എമ്മില്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീനും എക്‌സ്പീരിയ എം ഡ്യുവലില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ തന്നെ രണ്ട് മോഡലുകളും വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
സോണി എക്‌സ്പീരിയ എം ബ്ലാക്ക്, വൈറ്റ്, പര്‍പ്പിള്‍, ലൈം എന്നീ നിറങ്ങളിലും എക്‌സ്പീരിയ എം ഡ്യുവല്‍ ബ്ലാക്ക്, വൈറ്റ് , പര്‍പ്പിള്‍ കളറുകളിലും ലഭ്യമാകും