ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും സോണി പിന്‍വലിയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇന്‍വെസ്റ്റേഴ്‌സ മീറ്റിങ്ങിലാണ് ഇന്ത്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നും കമ്പനി പിന്‍വലിയാന്‍ തീരുമാനിച്ചത്.
മൊബൈല്‍ വിപണിയില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവ് ഉണ്ടായ സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. 0.3 ശതമാനം വളര്‍ച്ച മാത്രമാണ് സോണിയ്ക്ക് ഇന്ത്യയിലും ചൈനയിലും യു.എസിലും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്.
ജപ്പാന്‍,യൂറോപ്പ് മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ തീരുമാനം. ഉയര്‍ന്ന മൂല്യവര്‍ദ്ധിത വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നാണ് അറിയുന്നത്.
ലാറ്റിനമേരിക്കയിലെ നിലവിലെ ബിസിനസും ഏഷ്യാപെസഫിക് രാജ്യങ്ങളിലെ ബിസിനസും നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.
ലാഭം ഉറപ്പാക്കുന്നതോടൊപ്പം തന്നെ സോണിക്ക് മുന്‍ഗണന ലഭിക്കുന്ന വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ തീരുമാനം.
ഉയര്‍ന്ന മൂല്യവര്‍ധിത വിഭാഗത്തില്‍ അതിന്റെ ഫോക്കസ് നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഉല്‍പ്പന്നത്തില്‍ വ്യത്യസ്തത വരുത്തി ബിസിനസ്സ് വികസിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഒരിടവേളക്ക് ശേഷം എക്‌സ് പരമ്പരയുമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പിടിമുറുക്കാന്‍ സോണി ഇന്ത്യയിലത്തെിയിരുന്നു. എക്‌സ്പീരിയ XA ഡ്യുവല്‍ ആണ് ഇതില്‍ മുന്നില്‍. ആമസോണില്‍ 20,990. രൂപയാണ് വില.