തങ്ങളെ പിന്തുണച്ച ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു അവര്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ചത്.
അതില്‍ ബംഗ്ലാദേശിനെയും കേരളത്തെയും ഇന്ത്യയെയും പാകിസ്ഥാനെയും പേരെടുത്ത് പറഞ്ഞായിരുന്നു അര്‍ജന്റീന തങ്ങളുടെ നന്ദി അറിയിച്ചത്.
അര്‍ജന്റീന കഴിഞ്ഞാല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് ഏറ്റവുമധികം അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ആരാധകരുള്ളതെന്നാണ് റിപ്പോര്‍ട്ട്. അക്കൂട്ടത്തിലെ പ്രശസ്തനായ ഒരു ആരാധകന്റെ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്.
ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മെസിയുടെ പേരെഴുതിയ അര്‍ജന്റീന ജേഴ്‌സിയണിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന ഷാകിബ് അല്‍ ഹസന്റെ വീഡിയോ ആണ് വൈറലാവുന്നത്.
The ⚽ fever is still on @Sah75official‘s mind 🤩
P.S. Number 1️⃣0️⃣ on the jersey is always a special feeling 🙌🐐#Messi #SonySportsNetwork pic.twitter.com/0oKptpjU0U
— Sony Sports Network (@SonySportsNetwk) December 20, 2022
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ പ്രൊമോയായി സോണി സ്‌പോര്‍ട്‌സാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷാകിബിന്റെ മനസില്‍ ഇപ്പോഴും ആ ഫുട്‌ബോള്‍ ആവേശമുണ്ടെന്നും പത്താം നമ്പര്‍ ജേഴ്‌സി ഒരു പ്രത്യേക വികാരമാണെന്നും ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡിസംബര്‍ 22 മുതല്‍ 26 വരെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ട് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
188 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 404 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 150 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു.
ബംഗ്ലാദേശിനെ ഫോളോ ഓണിന് അനുവദിക്കാതെ ബാറ്റ് ചെയ്ത ഇന്ത്യ 258 റണ്‍സിന് രണ്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 513 റണ്‍സിന്റെ ടാര്‍ഗെറ്റ് ബംഗ്ലാദേശിന് മുമ്പില്‍ വെക്കുകയുമായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 324 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യ ടെസ്റ്റിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയായിരിക്കും രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തങ്ങളുടെ സാധ്യത സജീവമാക്കാന്‍ രണ്ടാം ടെസ്റ്റിലും വിജയം അനിവാര്യമാണ്.
Content Highlight: Sony Sports shares the video of Shakib Al Hasan practicing with Messi’s jersey