[] എല്ലാവരും സ്മാര്‍ട് ആവുന്ന കാലത്തിനനുസരിച്ച് സ്മാര്‍ട്‌വാച്ചുകളും സ്മാര്‍ട്ബാന്‍ഡുകളും ഇറക്കുകയാണ് വന്‍കിട കമ്പനികള്‍. സ്മാര്‍ട്‌ഫോണുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇത്തരം ഗാഡ്ജറ്റുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. അവര്‍ക്കായി സോണിയുടെ സ്മാര്‍ട്ബാന്‍ഡ് എസ്. ഡബ്ല്യൂ ആര്‍ 10 വിപണിയിലെത്തിയിരിക്കുകയാണ്.
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷന്‍ ഒ.എസും, ബ്ലൂടൂത്ത് സ്മാര്‍ട്, എന്‍.എഫ്.സി. സംവിധാനങ്ങളുമുളള ഏത് സ്മാര്‍ട്‌ഫോണിനൊപ്പവും ഈ സ്മാര്‍ട്ബാന്‍ഡ് പ്രവര്‍ത്തിക്കും. സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ ഓരോ ശാരീരിക ചലനങ്ങളും കൃത്യമായി ഒപ്പിയെടുത്ത് ഹെല്‍ത് ട്രാക്കര്‍ ആയ ഈ സ്മാര്‍ട് ബാന്‍ഡ് വിവരങ്ങള്‍ നല്‍കും.
സ്മാര്‍ട് ബാന്‍ഡിലെ ലൈഫ് ലോഗ് എന്ന ആപ്ലിക്കേഷനിലൂടെ എല്ലാ വിധത്തിലുള്ള ആക്റ്റിവിറ്റികളും റെക്കോഡ് ചെയ്യാനാവും. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും ഈ വെയറബിള്‍ ഗാഡ്ജറ്റിലൂടെ ലഭ്യമാകും. മെമ്മറി കാര്‍ഡിനു സമാനമായി ഡാറ്റകള്‍ ശേഖരിച്ചു സൂക്ഷിക്കുകയും പിന്നീട് കണക്റ്റ് ചെയ്യുന്ന സ്മാര്‍ട്‌ഫോണിലേക്ക് ഈ ഡാറ്റകള്‍ അയയ്ക്കുകയും ചെയ്യുന്ന കോര്‍ യൂണിറ്റും സ്മാര്‍ട് ബാന്‍ഡിലുണ്ട്.
സ്‌റ്റൈല്‍ വെയറബിള്‍ ഡിവൈസ് എന്നതിലുപരി കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ള ഉപകരണം കൂടിയാണ് ഇത്. വാട്ടര്‍ പ്രൂഫ് ആയ സ്മാര്‍ട്ബാന്‍ഡ് വെള്ളത്തില്‍ അഞ്ചടി വരെ ആഴത്തില്‍ 30 മിനിറ്റ് ഉപയോഗിക്കാം.കറുപ്പ്, മഞ്ഞ, പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ബാന്‍ഡ് ലഭ്യമാണ്.
ഇപ്പോള്‍ 5,990 രൂപയാണ് വില.