ടാക്സി ഹെയിലിങ്ങ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി സോണി
Tech
ടാക്സി ഹെയിലിങ്ങ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി സോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2018, 1:00 pm

ടോക്കിയോ: പുതിയ ഓണ്‍ലൈന്‍ ടാക്സി ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സ് സിസ്റ്റം പരീക്ഷിക്കാനെരുങ്ങി സോണിയും.ജപ്പാനിലാണ് സോണി ആദ്യ പരീക്ഷണത്തിനെരുങ്ങുന്നത്.

ജപ്പാനിലെ ടാക്സി ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റത്തിനെതിരെയും, ടാക്സി വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും കണക്കിലെടുത്താണ് യൂബര്‍ ടാക്സി പോലുള്ള സംവിധാനമെരുങ്ങുന്നത്.

ടയോട്ടാ മോട്ടേര്‍ ഗ്രൂപ്പാണ് നിലവിലെ ജപ്പാനിലെ ഏറ്റവും വലിയ ടാകസി ഗ്രൂപ്പ്. യൂബര്‍ ഗ്രൂപ്പിന്റ ചീഫ് എക്സിക്യുട്ടീവായ ദാരാ കോസ്രോസോഹി ടോക്കിയോയിലുണ്ടെന്നും അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും സോണി പറഞ്ഞു.

ദെയ്വാ മോട്ടോര്‍ ട്രാന്‍സ്പോട്ടോഷനും മറ്റ് നാല് ആഭ്യന്തര ടാക്‌സി ഗ്രൂപ്പുകളെയും കൂട്ടിയാണ് സോണി ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.